പെരുമ്പാവൂര്‍: വന്‍കിട ഷോപ്പിംഗ് മാളുകളിലും മറ്റും നടക്കുന്ന ഫ്ളാഷ് മോബ് പെരുമ്പാവൂര്‍ പട്ടണത്തിലും. ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയുടെ ഭാഗമായിരുന്നു ഇത്.
യാത്രിനിവാസിനു മുന്നില്‍ പലയിടത്തു നിന്നായി ഒത്തുകൂടിയ യുവ നൃത്തകര്‍ ആള്കൂട്ടത്തിനിടയില് ചുവടുകള്‍ വച്ചപ്പോള്‍ എല്ലാവരും ആദ്യമൊന്നമ്പരന്നു. പിന്നീട് കാണികളായി ചുറ്റും കൂടിയ വഴിയാത്രക്കാരും നൃത്തകര്‍ക്കൊപ്പം ചേര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രചരണ രീതി ഫലംകണ്ടു.
തിങ്ങിക്കൂടിയ ജനക്കൂട്ടത്തിന് മുന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസന് നിര്‍ദ്ദിഷ്ട ബൈപാസിനു വേണ്ടിയുള്ള ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ സലാം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജി സുനില്‍, പാര്‍ലമെന്റ് പ്രസിഡന്റ് അഡ്വ. പി.ബി സുനീര്‍, മനോജ് മൂത്തേടന്, റോയി കല്ലുങ്കല്‍, ടി.എം കുര്യാക്കോസ്, ജോയി പൂണേലി, സി.ജെ ബാബു, കെ.പി വറുഗീസ്, പി.എം ഹംസ, പ്രസന്ന രാധാകൃഷ്ണന്, പുഷ്പ വറുഗീസ്, പി.കെ മുഹമ്മദുകുഞ്ഞ്, സദാശിവന്, മാത്യൂസ് പോള്‍, കമല്‍ ശശി, റിയാസ് എം.ആര്, ജെയ്മോന് എം.ടി അജിത്കുമാര്‍, ഷൈമോള്‍ ഷൈജന്‍, പ്രിന്‍സ് മാത്യു, ജോഷ് പോള്‍, സനോഷ് മാത്യൂ, ഫെബിന് കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 2.03.2014
1 comment:
ബൈപാസ്സിനു എവിടെ സ്ഥലം? ഉള്ള വയലും കൂടി കളയാനുള്ള വകുപ്പുണ്ടാക്കല്ലേ. പട്ടാൽ മുതൽ പാലക്കാട്ട് താഴം വരെ ഒരു 2കിമി, നാല് വരി fly-over ആയിരിക്കും നല്ലത്. പെരുമ്പാവൂർ നഗരം മുഴുവൻ അതിനടിയിൽ സമാധാനമായി ഒളിച്ചിരിക്കട്ടെ.
Post a Comment