16.4.2008
പെരുമ്പാവൂറ്‍: ശക്തമായ കാറ്റില്‍ ഹോളോബ്രക്സ് യൂണിറ്റിണ്റ്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ഈ സമയം കെട്ടിടത്തിന് അകത്തുണ്ടായിരുന്ന പത്തോളം തൊഴിലാളികളും ഉടമയും അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാറ്റിലാണ് കീഴില്ലം കനാല്‍ഷട്ടര്‍ കവലയിലുള്ള സൂര്യാസ് ഹോളോബ്രിക്ക്സ് എന്ന സ്ഥാപനത്തിണ്റ്റെ മുകള്‍ നിലയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നത്. തകര്‍ന്ന മേല്‍ക്കൂരയും ഭിത്തിയും ഈ സ്ഥാപനത്തിണ്റ്റെ തന്നെ അനുബന്ധകെട്ടിടത്തിനു മുകളിലേയ്ക്കാണ് പതിച്ചത്. ഒരു ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കാറ്റില്‍ കെട്ടിടം തകരുമ്പോള്‍ അകത്തുണ്ടായിരുന്ന അന്യസംസ്ഥാനതൊഴിലാളികളും സ്ഥാപനമുടമ ഇ.സി ശ്രീധരനും ഓടി രക്ഷപ്പെട്ടതിനാല്‍ വാന്‍ അപകടം ഒഴിവാകുകയായിരുന്നു.
No comments:
Post a Comment