പെരുമ്പാവൂര്‍: ക്ഷേത്രനടയില്‍ ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്ത സംഭവത്തില്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്ര ഉപദേശകസമിതി പ്രതിഷേധിച്ചു.
ഒരു മുസലിയാരും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേര്‍ന്ന് പശുവിനെ കഴുത്ത് അറത്ത് കൊല്ലുകയായിരുന്നുവെന്ന് ഉപദേശകസമിതി പത്രക്കുറിപ്പില്‍ ആരോപിച്ചു. ക്ഷേത്ര പരിശുദ്ധിയ്ക്ക് കളങ്കംവരുത്തിയ നടപടി വിശ്വാസത്തിന് ഭംഗം വരുത്തിയതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിഷേധ യോഗത്തില്‍ ഉപദേശകസമിതി പ്രസിഡണ്റ്റ് ടി.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. അനില്‍ പറമ്പത്ത്, ടി.എം രങ്കനാഥന്, പി.എന്‍ ഗോപാലകൃഷ്ണപിള്ള, പി.എസ് ഗോപാലകൃഷ്ണന് നായര്‍, എം.അനില്‍ കുമാര്‍, എം.എന്‍ ബൈജു, എം.കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃസമിതി പ്രതിഷേധിച്ചു
പെരുമ്പാവൂറ്‍: അമ്പലനടയിലുണ്ടായ പൈശാചിക സംഭവത്തില്‍ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ മാതൃസമിതി പ്രതിഷേധിച്ചു.
പ്രസിഡണ്റ്റ് പത്മിനി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത സുകുമാരന്‍, ഗിരിജ ബാലചന്ദ്രന്, സുലേഖ ഗോപാലകൃഷ്ണന്, പ്രേമ സുരേഷ്, രാധാമണി എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 18.01.2012
4 comments:
എന്തിനോടാണു പ്രതിഷേധം?
പശുവിനെ കൊന്നതിനോ? അതോ, ക്ഷേത്രനടയില്‍ വചു കൊന്നതിലോ?
അതോ, കൊന്നത് 'മുസലിയാര്‍' ആയതിലോ?
മുസലിയാര്‍ ക്ഷേത്രനടയില്‍ വച്ച് പശുവിനെ കൊന്നതിനോടാനു പ്രതിഷേധം..
സമാധാനം പുലരട്ടെ !
unfortunate event...
Post a Comment