പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.
മരുത് കവല മണ്ണായത്തുകുടി മോഹനന്റെ മകന്‍ രഞ്ജിത് (23) ആണ് മരിച്ചത്. എറണാകുളത്തുള്ള ക്രിസ് ഇന്‍വെന്റ എന്ന ഐ.ടി കമ്പനിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു.ഞായറാഴ്ച രാത്രി 9 ന് മരുത് കവലയിലായിരുന്നു അപകടം. സംസ്‌കാരം നടത്തി. അമ്മ: രുഗ്മണി. സഹോദരിമാര്‍: രാധിക, ലതിക, ഐശ്വര്യ.
മംഗളം 16.04.2013
No comments:
Post a Comment