പെരുമ്പാവൂര്‍: എല്‍.ഡി.എഫ് എം.എല്‍.എ സാജുപോളും യു.ഡി.എഫ് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം മുഖാമുഖം കൈകോര്‍ത്തപ്പോള്‍ പഞ്ചഗുസ്തി മത്സരം കാണാനെത്തിയവര്‍ക്ക് ഇരട്ടി ആവേശം.
നമ്മുടെ സ്വന്തം എം.എല്‍.എയല്ലേയെന്ന് ചെയര്‍മാന്‍ വിട്ടുവീഴ്ച ചെയ്തതോടെ ഉദ്ഘാടനമത്സരത്തില്‍ സാജുപോളിന് വിജയം.
പെരുമ്പാവൂരില്‍ നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ജനപ്രതിനിധികളുടെ സൗഹൃദ മത്സരത്തോടെ ഹൃദ്യമായി മാറിയത്. ചടങ്ങില്‍ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയിയും പ്രസ് ക്ലബ് സെക്രട്ടറി യു മുഹമ്മദ് കുഞ്ഞും പ്രസംഗിച്ചു.
ജില്‍മോന്‍.പി.എം, അനൂപ് എം.എ (55 കിലോ വിഭാഗം), സജീഷ് പി.വി, ഗയസ് കെ.ബി (60 കിലോ), നോബി കെ.എഫ്, നിധിന്‍ ആന്റണി (65 കിലോ), രജീഷ് ആര്‍, മഹേഷ് ടി.പി (70 കിലോ), മനോജ് കെ.എസ്, ശ്രീനാഥ് എന്‍.എസ് (75 കിലോ), ബിനോജ് കെ.എസ്, രാഹുല്‍ പി.ആര്‍ (80 കിലോ), സുനില്‍ കുമാര്‍ വി.ഡി, ബിനു എം.വി (85 കിലോ), സജീവ് കെ.എസ്, ചാര്‍ളി ജോയ് (90 കിലോ), പ്രദീപ് കെ.എസ് (100 കിലോ), സുരേഷ് കുമാര്‍ ടി.കെ (110 കിലോ), ബെസ്സി സോളമന്‍, ജോണ്‍ കുര്യാക്കോസ് (110 കിലോ യ്ക്ക് മുകളില്‍) എന്നിവര്‍ വിവിധ വിഭാഗ മത്‌സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
മംഗളം 24.04.2013
No comments:
Post a Comment