പെരുമ്പാവൂര്‍: ഇസ്ലാം പള്ളി വക ഓഡിറ്റോറിയം നിര്‍മ്മാണത്തിനിടയില്‍ തകര്‍ന്ന് നിരവധിപ്പേര്‍ക്ക് പരുക്ക്. ആരുടേയും നില ഗുരുതരമല്ല.
പാറപ്പുറം കാരിയേലിപ്പടി ഭാഗത്തുള്ള സൗത്ത് വല്ലം നൂറുല്‍ ഹുദ മസ്ജിദിന്റെ ഓഡിറ്റോറിയമാണ് ഒന്നാം നില വാര്‍ക്കുന്നതിനിടയില്‍ തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മുകളിലുണ്ടായിരുന്ന പണിക്കാരും പള്ളിക്കമ്മിറ്റിക്കാരും മറ്റു നാട്ടുകാര്‍ക്കുമാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കെട്ടിടം തകര്‍ന്നത്. വാര്‍ക്കയ്ക്ക് താങ്ങു കൊടുത്തിരുന്ന ഇരുമ്പിന്റെ കാലുകള്‍ തെന്നിപ്പോയതോ ഒടിഞ്ഞതോ ആകാം അപകടകാരണമെന്ന് കരുതുന്നു. കെട്ടിടം തകര്‍ന്നതോടെ മുകളിലുണ്ടായിരുന്നവര്‍ താഴെ വീഴുകയും വാര്‍ക്കയ്ക്ക് ഇടയില്‍ പെട്ടുപോവുകയുമായിരുന്നു. ഫയര്‍ഫോഴ്സും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കെട്ടിടം പണിയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പെരുമ്പാവൂര്‍ കാരിയേലി അബ്ദുള്‍ ലത്തീഫ് (48), മുനിസിപ്പല്‍ എഞ്ചിനീയര്‍ സൗത്ത് വല്ലം ചെന്താര വീട്ടില്‍ ബഷീര്‍ (52), സൗത്ത് വല്ലം പേരേപ്പറമ്പില്‍ ഉമ്മര്‍ (55), കോട്ടപ്പടി ചാത്തന്‍ചിറ ബിജു (35), കൂവപ്പടി ചിറ്റൂപ്പറമ്പന്‍ ജോബി (33), ചാലക്കുടി ചിറയത്ത് റാഫേല്‍ (52), മാണിയ്ക്കന്‍ വീട്ടില്‍ ഷിബു (42), കൂടാലപ്പാട് മേപ്പിള്ളി ബിന്‍സായ് (23), മരോട്ടിച്ചോട് സ്വദേശികളായ ജോയി (45), ഷാഹുല്‍ ഹമീദ് (24), മാള ആലത്തൂര്‍ സ്വദേശി (42) അന്യസംസ്ഥാന തൊഴിലാളികളായ ഷാഹുല്‍ (32), മുസഫ് (30) എന്നിവരെ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മംഗളം 25.04.2013
No comments:
Post a Comment