പെരുമ്പാവൂര്‍: പതിവായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും വട്ടയ്ക്കാട്ടുപടി നെടുമ്പുറം എന്‍.ആര്‍ സുധാകരനെ ഭാഗ്യദേവത കടാക്ഷിയ്ക്കുന്നത് ഇത് ആദ്യം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത്തിയഞ്ചു ലക്ഷം രൂപയാണ് സുധാകരന് ലഭിച്ചത്. വട്ടയ്ക്കാട്ടുപടിയില്‍ സ്ഥിരമായി ലോട്ടറിവില്‍പന നടത്തുന്ന വടക്കാഞ്ചേരി സ്വദേശി ബാബുവിന്റെ കയ്യില്‍നിന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. പുതിയ വീടു വയ്ക്കാനും രണ്ടു പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ നിര്‍വ്വഹിയ്ക്കാനും സമ്മാനത്തുക ഉപയോഗിയ്ക്കാമെന്നാണ് കൃഷിക്കാരനായ സുധാകരന്റെ കണക്കുകൂട്ടല്‍.
മംഗളം 16.04.2013
No comments:
Post a Comment