പെരുമ്പാവൂര്‍: കവര്‍ച്ച ലക്ഷ്യമിട്ട് എത്തിയ അഞ്ചു തമിഴ്‌നാട് സ്വദേശികള്‍ പോലീസ് പിടിയിലായി.
സേലം സ്വദേശികളായ അമ്മാപ്പട്ട വരദന്റെ മകന്‍ ശ്രീധര്‍ (25), പെരിയകോവില്‍ തെരുവില്‍ പൊന്നുച്ചാമിയുടെ മകന്‍ ഗുണശേഖരന്‍ (42), അമ്മാപ്പെട്ട വിനായക കോവില്‍, മേലൂര്‍ തെരുവില്‍ ഇളങ്കോവന്റെ മകന്‍ ലോകേഷ് (25), രാജാ സ്ട്രീറ്റ് വീരസ്വാമിയുടെ മകന്‍ വിജയകുമാര്‍ (30) വേലൂര്‍ സ്വദേശി തെണ്ടഹണി കോവില്‍ ശിവജിയുടെ മകന്‍ സുരേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈ.എസ്.പി കെ ഹരികൃഷ്ണന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടന്ന വാഹനപരിശോധനയിലാണ് ഇവര്‍ വലയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാനില്‍ നിന്ന് ഇരുമ്പ് ദണ്ഡുകളും മുളകുപൊടിയും മറ്റും കണ്ടെടുത്തിട്ടുണ്ട്. ടൗണില്‍ തങ്ങി വന്‍തോതില്‍ മോഷണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
No comments:
Post a Comment