പെരുമ്പാവൂര്‍: ഒന്നര വയസുള്ള കുഞ്ഞ് കിണറില്‍ വീണ് മരിച്ചു.
കറുകുറ്റി എടക്കുന്ന് വടക്കന്‍മഞ്ഞളി വീട്ടില്‍ ജോജോയുടെ മകന്‍ ലിയോണ്‍ ആണ് മരിച്ചത്. മാതൃ സഹോദരനായ പട്ടാല്‍ ചെറുതുരുത്തില്‍ ലൈജു വറുഗീസിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. ടൗണില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന അമ്മ ലൈമി കുട്ടിയെ വീട്ടില്‍ ഏല്‍പ്പിച്ച് സ്ഥാപനത്തിലേയ്ക്ക് പോയിരുന്നു. ലൈജുവിന്റെ ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുന്ന മകളും ലിയോണിന്റെ സഹോദരി എട്ടു വയസുകാരി ലിയയും ചേര്‍ന്ന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ കുഞ്ഞിനെ കരയ്ക്കുകയറ്റി കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പന്തയ്ക്കല്‍ മദര്‍ തെരേസ പള്ളിയില്‍.
മംഗളം 16.04.2013

No comments:
Post a Comment