Saturday, May 4, 2013

പ്ലൈവുഡ് വ്യവസായികള്‍ ഉത്പാദനം കുറയ്ക്കും


പെരുമ്പാവൂര്‍: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ പ്ലൈവുഡ് വ്യവസായികള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു.
എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും കമ്പനി പ്രവര്‍ത്തിപ്പിയ്ക്കില്ലെന്നാണ് പ്ലൈവുഡ് കമ്പനി ഉടമകളുടെ യോഗം തിരുമാനിച്ചിരിയ്ക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഇലക്ട്രസിറ്റി ബോര്‍ഡിന്റെ നിയന്ത്രണവുമായി സഹകരിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
യോഗത്തില്‍ സോമില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എം മുജ്ജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം അബ്ദുള്‍ കരിം, സി.കെ അബ്ദുള്‍ മജ്ജീദ്, എം.എസ് അലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 3.05.2013

No comments: