Tuesday, January 31, 2012

വായ്ക്കരക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ കലം കരിയ്ക്കല്‍ തുടങ്ങി

പെരുമ്പാവൂറ്‍: വായ്ക്കരക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ കലംകരിയ്ക്കല്‍ തുടങ്ങി. മകരച്ചൊവ്വ മുതല്‍ മേടപ്പത്ത്‌ വരെ ദിവസേന കലം കരിയ്ക്കല്‍ നടക്കും. 
മഹാരോഗങ്ങളുടെ ശാന്തി, പട്ടിണി, കുടുംബകലഹം, കാര്യവിഘ്നം മുതലായവയുടെ നിവാരണത്തിന്‌ ഒറ്റക്കലം കരിയ്ക്കല്‍, സൌന്ദര്യം, മംഗല്യസൌഭാഗ്യം, ദീര്‍ഘസുമംഗലീ സൌഭാഗ്യം സമ്പല്‍സംയദ്ധി മുതലായവയ്ക്ക്‌ ഉദരക്കലം, മഹാവ്യാധികളെക്കൊണ്ട്‌ കഷ്ടത അനുഭവിയ്ക്കുന്നവര്‍ക്കുള്ള രോഗശാന്തി, നാല്‍ക്കാലി/ക്യഷി എന്നിവയുടെ പുരോഗതി, കാര്യസാധ്യം, തൊഴില്‍ പുരോഗതി തുടങ്ങിയവയ്ക്ക്‌ അയ്ങ്കലം കരിയ്ക്കല്‍ എന്നിവയും ഉത്തമമാണെന്നാണ്‌ വിശ്വാസം.
ഏപ്രില്‍ 23 ന്‌ കലംകരിയ്ക്കല്‍ അവസാനിയ്ക്കും. 
മംഗളം 31.01.12

കൃഷിയിടത്തില്‍ മരിച്ച നിലയില്‍

പെരുമ്പാവൂറ്‍: കൃഷിയിടത്തില്‍ മദ്ധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. 
പൂനൂറ്‍ ടാങ്ക്സിറ്റി പുറമറ്റത്തില്‍ വീട്ടില്‍ പ്രഭാകര (45) നാണ്‌ മരിച്ചത്‌. വീടിന്‌ സമീപത്തെ പാടത്ത്‌ ചെളിവെള്ളത്തില്‍ വീണ്‌ മരിച്ചനിലയില്‍ ഇന്നലെ വൈകിട്ട്‌ കാണുകയായിരുന്നു. പെരുമ്പാവൂറ്‍ പൊലീസ്‌ കേസെടുത്തു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പ്രസന്ന. 
30.01.12

കെ.എസ്‌.ആര്‍.ടി. സി ബസ്‌ ഇടിച്ച്‌ അന്യദേശ തൊഴിലാളി മരിച്ചു

പെരുമ്പാവൂര്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ ഇടിച്ച്‌ കാല്‍നട യാത്രികനായ അന്യദേശ തൊഴിലാളി മരിച്ചു. 
ഒറീസ ബര്‍മൂഡ വില്ലേജില്‍ മോനി ഹരിജ (41)നാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ 3.45 ന്‌ എം.സി റോഡിലെ കാരിക്കോടാണ്‌ അപകടം. പെരുമ്പാവൂറ്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. 
ഒക്കല്‍ ട്രയോണ്‍സ്‌ ടൈല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
30.01.2012

Sunday, January 29, 2012

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ യുവതിയും സംഘവും റിമാന്‍ഡില്‍

പെരുമ്പാവൂര്‍‍: സിനിമാക്കഥയെ വെല്ലുന്ന മട്ടില്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ യുവതിയും സംഘവും റിമാണ്റ്റില്‍.
വിജീഷിനെ തട്ടിക്കൊണ്ടുപോയതിണ്റ്റെ പേരില്‍ റിമാണ്റ്റിലായ യുവാക്കള്‍
പെരുമ്പാവൂറ്‍ നങ്ങേലില്‍ വീട്ടില്‍ വിജീഷിണ്റ്റെ ഭാര്യ ചങ്ങനാശ്ശേരി ഉത്രം നിവാസില്‍ ദീപ (23), ചെന്താര വീട്ടില്‍ സനീര്‍ (21), പാറപ്പുറം സ്വദേശികളായ തേരപ്പറമ്പില്‍ വീട്ടില്‍ നിയാസ്‌ (22), പുത്തന്‍ വീട്ടില്‍ സനീഷ്‌ (21), പുതിയ വീട്ടില്‍ റിജാസ്‌ (21), പുത്തന്‍പറമ്പില്‍ സമദ്‌ (20) എന്നിവരെയാണ്‌ ഇന്നലെ കോടതി റിമാണ്റ്റ്‌ ചെയ്തത്‌. അതേസമയം, ഭാര്യാ പീഡനത്തിണ്റ്റെ പേരില്‍ ദീപ നല്‍കിയ പരാതിയില്‍ കോടതി വിജീഷിന്‌ ജാമ്യം അനുവദിച്ചു. 
സ്വകാര്യ ബസ്‌ ഉടമയായ വിജീഷിനെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ ഭാര്യ ദീപ ക്വട്ടേഷന്‍ സംഘത്തിണ്റ്റെ സഹായത്തോടെ തട്ടിക്കൊണ്ടു പോയത്‌. സ്കോര്‍പ്പിയോ കാറില്‍ കോയമ്പത്തൂരില്‍ വിജീഷിനെ എത്തിയ്ക്കാന്‍ ദീപ മുന്‍കൂറായി സനീറിണ്റ്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ പതിനായിരം രൂപ നല്‍കിയിരുന്നു. പാലക്കാട്‌ എത്തിയപ്പോള്‍ തന്ത്രപൂര്‍വ്വം പുറത്തിറങ്ങിയ വിജീഷ്‌ ഒച്ചവച്ച്‌ ആളെ കൂട്ടിയാണ്‌ രക്ഷപ്പെട്ടത്‌. അതോടെ വാഹനത്തിലുണ്ടായിരുന്ന ദീപയും സംഘവും പോലീസിണ്റ്റെ പിടിയിലാവുകയും ചെയ്തു. 
എന്നാല്‍ വിജീഷ്‌ വിളിച്ചിട്ടാണ്‌ താന്‍ രാവിലെ വന്ന്‌ വണ്ടിയില്‍ കയറിയതെന്നായിരുന്നു ദീപയുടെ മൊഴി. ദീപയുടെ മൊബൈലിലെ കാള്‍ ഹിസ്റ്ററിയില്‍ അതിരാവിലെ വിജീഷിണ്റ്റെ നമ്പര്‍ വന്നത്‌ തെളിവായി ദീപ പോലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. വാഹനത്തില്‍ സൌഹാര്‍ദ്ദ പൂര്‍വ്വം പെരുമാറിയ വിജീഷ്‌ പാലക്കാടെത്തിയപ്പോള്‍ പുറത്തിറങ്ങി അസ്വഭാവികമായി പെരുമാറുകയായിരുന്നു. 
പക്ഷെ, ദീപ പണം തന്നതനുസരിച്ചാണ്‌ തങ്ങള്‍ വിജീഷിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന്‌ ക്വൊട്ടേഷനെടുത്ത യുവാക്കള്‍ തുറന്നു പറഞ്ഞതോടെ ദീപയുടെ കഥ പാളി. ദീപ സ്ഥിരം ഓട്ടംവിളിയ്ക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ അബൂബക്കറാണ്‌ മണല്‍ വണ്ടി ഓടിയ്ക്കുന്ന യുവാക്കളെ ക്വൊട്ടേഷനു വേണ്ടി ചുമതലപ്പെടുത്തിയത്‌. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്‌. ആയിരത്തി ഇരുന്നൂറ്‌ രൂപ ദിവസ വാടകയ്ക്ക്‌, പുക്കാട്ടുപടിയിലെ ഒരു പോലീസുകാരണ്റ്റെ സ്കോര്‍പ്പിയോ വാടകയ്ക്ക്‌ എടുത്താണ്‌ സനീറും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയത്‌.
വിജീഷ്
സിങ്കപ്പൂരില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിണ്റ്റെ ഗ്രൌണ്ട്‌ സപ്പോര്‍ട്ടിങ്ങ്‌ സ്റ്റാഫായിരുന്നു വിജീഷും ദീപയും. കഴിഞ്ഞ സെപ്തംബറില്‍ വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്‌ വിജീഷ്‌ നാട്ടിലേയ്ക്ക്‌ മടങ്ങി. ഇതിനിടയില്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തെറ്റി. എങ്കിലും ദീപ ഡിസംബറില്‍ നാട്ടിലെത്തിയത്‌ പുതിയ ഫാമിലി വിസയുമായിട്ടായിരുന്നു. നാട്ടിലെത്തിയ ദീപ ഹോസ്റ്റലിലും വിജീഷ്‌ സ്വന്തം വീട്ടിലുമായിരുന്നു താമസം. ബംഗളരുവില്‍ തിങ്കളാഴ്ച നടക്കുന്ന സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷം വിജീഷുമൊന്നിച്ച്‌ സിങ്കപ്പൂരിന്‌ പോകാനായിരുന്നു ദീപയുടെ പദ്ധതി.
മംഗളം 29.01.12

എബിന്‍ ജോയി ചാടിയത്‌ ഉയരങ്ങളില്‍; ഉയര്‍ന്നത്‌ നാടിന്‍റെ അഭിമാനം

 പെരുമ്പാവൂര്‍‍: ദേശീയ കായികമേളയില്‍ ഹൈജമ്പ്‌ മത്സരത്തില്‍ എബിന്‍ ജോയ്‌ കുതിച്ച്‌ ചാടിയത്‌ 1.96 മീറ്റര്‍ ഉയരത്തില്‍. ഉയര്‍ന്നത്‌ പ്രളയക്കാടെന്ന ചെറുഗ്രാമത്തിന്‍റെ കൂടി അഭിമാനം.
പഞ്ചാബിലെ ലുധിയാനയില്‍ നടന്ന മത്സരത്തിലാണ്‌ പെയ്ന്റിംഗ്‌ തൊഴിലാളിയായ പ്രളയക്കാട്‌ ചീപ്പുങ്ങല്‍ ജോയിയുടേയും ഷീലയുടേയും മകന്‍ എബിന്‍ പങ്കെടുത്തത്‌. ഹൈജംപില്‍ സ്വര്‍ണ്ണം നേടി കേരളത്തിണ്റ്റെ പോയിണ്റ്റ്‌ നില ഉയര്‍ത്തിയ ഈ വിദ്യാര്‍ത്ഥി നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ടവനായി.
കായിക അദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്റ്റും കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ റെജി ഇട്ടൂപ്പാണ്‌ എബിനെ അഭിനന്ദിയ്ക്കാന്‍ ആദ്യമെത്തിയത്‌. എബിനെ കാണാനും അഭിനന്ദിയ്ക്കാനും, പിന്നെ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും തിരക്കായി. എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ എണ്‍പതു ശതമാനം മാര്‍ക്ക്‌ നേടിയ എബിന്‍ ഇതിനു മുമ്പും നിരവധി പുരസ്കാരങ്ങള്‍ക്ക്‌ അര്‍ഹനായിട്ടുണ്ട്‌. ദേശീയതലത്തില്‍ ഇതാദ്യമാണെന്നു മാത്രം. പാലക്കാട്‌ ജില്ലയിലെ കല്ലടി ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ പ്ളസ്‌ ടു കൊമേഴ്സ്‌ വിദ്യാര്‍ത്ഥിയാണ്‌. സഹോദരി സ്നേഹ ജോയിയും ഹൈജമ്പ്‌ താരമാണ്‌. സംസ്ഥാനതല മത്സരത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്‌.
മംഗളം 29.1.12
കായിക അദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്റ്റും കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ റെജി ഇട്ടൂപ്പ്‌ എബിനെ വീട്ടിലെത്തി അഭിനന്ദിച്ചപ്പോള്‍.

മേതലയില്‍ പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പന്തം കൊളുത്തി പ്രകടനം

പെരുമ്പാവൂര്‍‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ മേതലയില്‍ പ്ളൈവുഡ്‌ കമ്പനിക്കെതിരെ സമീപവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.
പന്ത്രണ്ടാം വാര്‍ഡില്‍ മുട്ടത്തുമുകള്‍ കോഴിമറ്റം ഹരിജന്‍ കോളനി കയ്യേറിയാണ്‌ പ്ളൈവുഡ്‌ കമ്പനിക്കായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ഗ്രാമപഞ്ചായത്ത്‌ ജനവാസ മേഖലയില്‍ പ്ളൈവുഡ്‌ കമ്പനിക്ക്‌ അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട്‌ സമീപവാസികള്‍ സമര സമിതി രൂപീകരിച്ച്‌ പ്രക്ഷോഭരംഗത്താണ്‌. കമ്പനി പരിസരത്ത്‌ നടന്ന പന്തം കൊളുത്തി പ്രകടനത്തില്‍ സ്ത്രികളും, കുട്ടികളുമടക്കം നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം പി.എന്‍ ചന്ദ്രന്‍, ആണ്റ്റോ എബ്രഹാം, കെ.ജി സദാനന്ദന്‍, ലിജിന്‍ വറുഗീസ്‌, എല്‍ദോ, എം ജോര്‍ജ്‌, റെനി ബിജു എന്നിവര്‍ നേത്യത്വം നല്‍കി.
മാര്‍ച്ച്‌ 2 ന്‌ അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേയ്ക്ക്‌ സമരസമിതി പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന്‌ സെക്രട്ടറി കെ.ജി സദാനന്ദന്‍ പ്രസിഡണ്റ്റ്‌ ആണ്റ്റോ എബ്രഹാം എന്നിവര്‍ അറിയിച്ചു. 
മംഗളം 29.01.12

കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു

പെരുമ്പാവൂര്‍‍: കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു.
കാഞ്ഞിരക്കാട്‌ വെള്ളാപ്പള്ളി വീട്ടില്‍ അബ്ദുല്‍ ഖാദറാണ്‌ (67) മരിച്ചത്‌. കാഞ്ഞിരക്കാട്‌ പച്ചക്കറിക്കട ഉടമയായിരുന്നു.വ്യാഴാഴ്ച ഉച്ചക്ക്‌ ഒന്നിന്‌ എം.സി.റോഡില്‍ കാഞ്ഞിരക്കാട്‌ പള്ളിപ്പടിയിലാണ്‌ സംഭവം. പള്ളിയില്‍ നിന്ന്‌ നമസ്ക്കാരം കഴിഞ്ഞ്‌ മടങ്ങുമ്പോഴായിരുന്നു അപകടം എറണാകുളം മെഡിക്കല്‍ സെണ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: പരേതയായ കുഞ്ഞാറ്റ. മക്കള്‍: റാബിയ, സൈന, സൈറാബാനു. മരുമക്കള്‍: ഇസ്മായില്‍, അഷറഫ്‌, നഫ്ദര്‍ഷാ. 
മംഗളം 28.1.12

വിവാഹമോചനക്കേസ്‌ നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയ ഭാര്യയും അഞ്ചംഗ സംഘവും പോലീസ്‌ പിടിയിലായി

 പെരുമ്പാവൂര്‍‍: വിവാഹമോചന കേസ്‌ നടക്കുന്നതിനിടയില്‍ സ്വകാര്യ ബസ്‌ ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയ ഭാര്യയും അഞ്ചംഗ സംഘവും പോലീസ്‌ പിടിയിലായി.
ചങ്ങനാശ്ശേരി ഉത്രം നിവാസില്‍ ദീപ (23), പാറപ്പുറം സ്വദേശികളായ തേരപ്പറമ്പില്‍ വീട്ടില്‍ നിയാസ്‌ (22), പുത്തന്‍ വീട്ടില്‍ സനീഷ്‌ (21), പുതിയ വീട്ടില്‍ റിജാസ്‌ (21), പുത്തന്‍പറമ്പില്‍ സമദ്‌ (20), ചെന്താര വീട്ടില്‍ സനീര്‍ (21) എന്നിവരാണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളത്‌. ഇവര്‍ തട്ടിക്കൊണ്ടു പോയ പെരുമ്പാവൂറ്‍ നങ്ങേലില്‍ വീട്ടില്‍ വിജീഷും (27) സ്റ്റേഷനിലുണ്ട്‌. 
സ്വന്തം ബസിലെ കണ്ടക്ടര്‍ കൂടിയായ വിജീഷിനെ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്‌ ഭാര്യ ദീപ ഉള്‍പ്പെടുന്ന സംഘം സ്കോര്‍പ്പിയോ കാറില്‍ കയറ്റി കൊണ്ടു പോകുന്നത്‌. പാലക്കാട്‌ എത്തിയപ്പോള്‍ മൂത്രമൊഴിയ്ക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ വിജീഷ്‌ ഒച്ചവച്ച്‌ ആളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കസബ പോലീസ്‌ സ്റ്റേഷനില്‍ ഏല്‍പിച്ചു. ദീപയും വിജീഷും തമ്മിലുള്ള വിവാഹമോചന കേസ്‌ പെരുമ്പാവൂറ്‍ സ്റ്റേഷനില്‍ നടക്കുന്നതിനാല്‍ കസബ പോലീസ്‌ പിടികൂടിയവരെ ഇവിടേയ്ക്ക്‌ കൈമാറുകയായിരുന്നു. 
വിജീഷിനെ കോയമ്പത്തൂര്‌ എത്തിച്ചു നല്‍കുന്നതിനു വേണ്ടി ദീപ നല്ലൊരു തുക വാഗ്ദാനം ചെയ്തിരുന്നതായി സംഘാംങ്ങള്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. 
സിങ്കപ്പൂരില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിണ്റ്റെ ഗ്രൌണ്ട്‌ സപ്പോര്‍ട്ടിങ്ങ്‌ സ്റ്റാഫായിരുന്നു വിജീഷും ദീപയും. കഴിഞ്ഞ സെപ്തംബറില്‍ വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്‌ വിജീഷ്‌ നാട്ടിലേയ്ക്ക്‌ മടങ്ങി. ഇതിനിടയില്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തെറ്റി. എങ്കിലും ദീപ ഡിസംബറില്‍ നാട്ടിലെത്തിയത്‌ പുതിയ ഫാമിലി വിസയുമായിട്ടായിരുന്നു. എന്നാല്‍ വിജീഷ്‌ വീണ്ടും വിദേശത്തേയ്ക്ക്‌ പോകാന്‍ വിസമ്മതിച്ചു. ഫാമിലി വിസ ആയതിനാല്‍ ദീപയ്ക്ക്‌ മാത്രമായി വിദേശയാത്ര സാധിയ്ക്കുമായിരുന്നുമില്ല. അതേസമയം, ദീപയും ഒന്നിച്ച്‌ തുര്‍ന്ന്‌ ജീവിയ്ക്കാന്‍ താത്പര്യമില്ലെന്നതാണ്‌ വിജീഷിണ്റ്റെ നിലപാട്‌. ഈ സാഹചര്യത്തിലാണ്‌ ദീപ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയത്‌.
നാട്ടില്‍ ചങ്ങനാശ്ശേരിയിലാണ്‌ വീടെങ്കിലും ദീപയുടെ കുടുംബം ബാംഗ്ളൂരില്‍ സ്ഥിരതാമസക്കാരാണ്‌. ഡിസംബറില്‍ നാട്ടിലെത്തിയ ദീപ ഹോസ്റ്റലിലും വിജീഷ്‌ സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇവര്‍ക്ക്‌ ഒരു കുട്ടിയുമുണ്ട്‌. തിങ്കളാഴ്ച നടക്കുന്ന സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷം വിജീഷുമൊന്നിച്ച്‌ സിങ്കപ്പൂരിന്‌ പോകാനായിരുന്നു ദീപയുടെ പദ്ധതി.
പിടികൂടിയ സംഘത്തെ പോലീസ്‌ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്‌. തട്ടിക്കൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച സ്കോര്‍പ്പിയോ കാറും കസ്റ്റഡിയിലുണ്ട്‌. 
മംഗളം 28.1.2012

എസ്റ്റേറ്റു സൂപ്പര്‍വൈസറുടെ കൊലപാതകം: അന്വേഷണം ഇഴയുന്നു

 പെരുമ്പാവൂര്‍‍: എസ്റ്റേറ്റിണ്റ്റെ നടുവിലെ ഒറ്റപ്പെട്ട ബംഗ്ളാവില്‍ നടന്ന കൊലപാതകം സംബന്ധിച്ച്‌ പോലീസിന്‌ ഊഹാപോഹങ്ങള്‍ മാത്രം. തെളിവുകളൊന്നും അവശേഷിപ്പിയ്ക്കാതെ വിദഗ്ധമായി നടത്തിയ അരുംകൊല ആരു നടത്തിയെന്നറിയാതെ പോലീസ്‌ ഇപ്പോഴും ഇരുട്ടില്‍ തന്നെ.
വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങരയിലെ മാമന്‍ എസ്റ്റേറ്റിനു നടുവിലുള്ള ഹില്‍വ്യൂ ബംഗ്ളാവിനോടു ചേര്‍ന്ന ഔട്ട്‌ ഹൌസിണ്റ്റെ മുന്നിലിട്ടാണ്‌ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ ടിനു തോമസിനെ വെട്ടിക്കൊന്നത്‌. ഞായറാഴ്ച രാവിലെ പാഴ്മരങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവാണ്‌ ടിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അറുപതേക്കര്‍ റബര്‍ തോട്ടത്തിനു നടുവില്‍ നടന്ന ക്രൂരമായ കൊലപാതകം പുറംലോകത്ത്‌ ഒരാളും അറിഞ്ഞില്ല. 
അഞ്ചോളം വെട്ടേറ്റായിരുന്നു ടിനുവിണ്റ്റെ മരണം. കഴുത്ത്‌ അറ്റുപോകാറായ അവസ്ഥയിലായിരുന്നു. സംഭവമറിഞ്ഞ്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും എത്തി. ആര്‍ക്കും ഒരു സൂചനയും കണ്ടെത്താനായില്ല. കെട്ടിടത്തിനു ചുറ്റും മണം പിടിച്ച്‌ നടന്ന പോലീസ്‌ നായയും സൂചനകള്‍ നല്‍കാതെ മടങ്ങി. 
കൊലപാതകത്തിന്‌ മുമ്പ്‌ മല്‍പ്പിടുത്തം നടന്നുവെന്നത്‌ വ്യക്തമാണ്‌. ഭിത്തിയിലും പരിസരങ്ങളിലും രക്തക്കറയുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്സിണ്റ്റെ ചവിട്ടുപടിയില്‍ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ ലുങ്കിയും തോര്‍ത്തും അല്‍പം മാറിയാണ്‌ കിടന്നിരുന്നത്‌. മൂര്‍ച്ഛയുള്ള വടിവാളുകൊണ്ടോ മറ്റോ വെട്ടിയാലുണ്ടാകുന്നതു പോലെയാണ്‌ ടിനുവിണ്റ്റെ ശരീരത്തിലെ മുറിവുകള്‍. അതില്‍ നിന്ന്‌ കൊലപാതകത്തിന്‌ പിന്നില്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമായിരിയ്ക്കണമെന്ന നിഗമനത്തിലാണ്‌ പോലീസ്‌ മടങ്ങിയത്‌. ടിനുവിണ്റ്റെ മൊബൈല്‍ ഫോണിലേയ്ക്ക്‌ വന്നതും പോയതുമായ വിളികളില്‍ നിന്ന്‌ കൂടുതല്‍ സൂചനകള്‍ കിട്ടുമെന്നും കരുതി. 
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. ടിനുവിണ്റ്റെ സ്വന്തം സ്ഥലമായ ഇടുക്കി ജില്ലയിലെ പന്ന്യാര്‍കുട്ടിയിലും ഇയാള്‍ മുമ്പ്‌ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും പോലീസ്‌ എത്തി വിവരശേഖരണം നടത്തുന്നുണ്ട്‌. പൂര്‍വ്വവൈരാഗ്യമാണ്‌ കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ്‌ ഇപ്പോള്‍ പോലീസ്‌. റൂറല്‍ എസ്‌.പിയുടെ നേതൃത്തില്‍ ടിനുവിണ്റ്റെ കൊലപാതകം സംബന്ധിച്ച്‌ അന്വേഷണത്തിന്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. 
മംഗളം 26.01.2012

വൃദ്ധയെ മുന്നില്‍ കിടത്തി പട്ടികജാതി കുടുംബങ്ങള്‍ കത്തിയിരുന്നു; കോടതി വിധി നടപ്പാക്കാനായില്ല

 പെരുമ്പാവൂര്‍‍: രോഗിണിയും അവശയുമായ വൃദ്ധയെ വീട്ടുമുറ്റത്ത്‌ കിടത്തി പട്ടികജാതി കുടുംബങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ കോടതി വിധി നടപ്പാക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.
പതിനെട്ടു വര്‍ഷമായി നടക്കുന്ന സ്വത്തു തര്‍ക്ക കേസിണ്റ്റെ ക്ളൈമാക്സിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. കോടനാട്‌ കളപ്പാറത്തണ്ടിലെ അഞ്ച്‌ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിയ്ക്കാനാവാതെയാണ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ പിന്‍വാങ്ങേണ്ടി വന്നത്‌. സ്ത്രീകളും കുട്ടികളും അടക്കമുള്ള അമ്പതോളം പേര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ അവരെ നേരിടാനുള്ള സന്നാഹങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു.
ഈ കുടുംബത്തിലെ കാരണവരുടെ മൂന്നു ഭാര്യമാരിലൊരാളുടെ മകളാണ്‌ സ്ഥലത്തിന്‌ വേണ്ടി കോടതി കയറിയത്‌. നീണ്ട നാളിലെ വ്യവഹാരങ്ങള്‍ക്ക്‌ ശേഷം ഇവിടെയുള്ള ഒരേക്കര്‍ അഞ്ചു സെണ്റ്റ്‌ ഭൂമി പരാതിക്കാരിയ്ക്ക്‌ അര്‍ഹതപ്പെട്ടതാണെന്ന്‌ കോടതി വിധിച്ചു. ഇതനുസരിച്ച്‌ ഈ സ്ഥലത്ത്‌ ഇപ്പോള്‍ താമസിയ്ക്കുന്ന അഞ്ച്‌ കുടുംബങ്ങളെ കുടിയൊഴിപ്പിയ്ക്കാനാണ്‌ ഉദ്യോഗസ്ഥര്‍ എത്തിയത്‌.
എന്നാല്‍ വിധി നടപ്പാക്കുന്നതിനെതിരെ താമസക്കാര്‍ കൂട്ടത്തോടെ രംഗത്ത്‌ വരികയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക്‌ ഒപ്പം എത്തിയ കോടനാട്‌ പോലീസിണ്റ്റെ അംഗബലത്തിണ്റ്റെ കുറവു മൂലമാണ്‌ വിധി നടപ്പാക്കാനാവാതെ പോയത്‌. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ഇവരെ നേരിടാന്‍ ഒരേയൊരു വനിതാ പോലീസ്‌ ഉദ്യോഗസ്ഥയാണ്‌ ഉണ്ടായിരുന്നത്‌.
കളപ്പാറയിലെ ബുദ്ധിമാന്യം സംഭവിച്ചവര്‍, വ്യദ്ധര്‍, വിധവകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരടക്കമുള്ള ദളിത്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമാജവാദി ജനപരിഷത്തും രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഈ കുടുംബങ്ങളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ്‌ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാണ്‌ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജയ്മോന്‍ തങ്കച്ചന്‍, ഫ്രാന്‍സിസ്‌ ഞാളിയന്‍ എന്നിവരുടെ ആവശ്യം.
മംഗളം 26.01.12

മുടക്കുഴയില്‍ ഇനി പുതിയ പാറമടകള്‍ക്ക്‌ അനുമതിയില്ല

 പെരുമ്പാവൂര്‍‍: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ഇനി പുതിയ പാറമടകള്‍ക്ക്‌ അനുമതി നല്‍കേണ്ടതില്ലെന്ന്‌ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു. അതേസമയം, നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന പാടമടകള്‍ക്ക്‌ തുടരാം. പുതിയ
പാറമടകള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ സ്വീകരിയ്ക്കേണ്ടെന്നാണ്‌ തീരുമാനം. നിരവധി പാറമടകള്‍ അംഗീകാരത്തോടെയും ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന പെട്ടമല ഈ പഞ്ചായത്തിലാണ്‌. ഇവിടെയുള്ള പാറമടകള്‍ മുമ്പ്‌ നിരോധിച്ചിരുന്നു. ചില ക്രഷറുകളുടെ മറവില്‍ പാറമടകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി, റവന്യു, പഞ്ചായത്ത്‌ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പെട്ടമലയില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. കെട്ടിടങ്ങളില്ലാതെ പ്രവര്‍ത്തിയക്കുന്ന ക്രഷറുകളും ഇതോടനുബന്ധിച്ചുള്ള പാറമടകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 
ചൂരമുടിയില്‍ ആറു പാറമടകളും ചുണ്ടക്കുഴിയില്‍ ഒരു പാറമടയുമാണ്‌ ഇപ്പോള്‍ പഞ്ചായത്തിണ്റ്റെ അനുമതിയോടെ പ്രവര്‍ത്തിയക്കുന്നവ. ഇതിനു പുറമെ പുതിയ പാറമടകള്‍ക്ക്‌ ഇനി അംഗീകാരം നല്‍കില്ല. 
പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പും പുതിയ പ്ളൈവുഡ്‌ കമ്പനികള്‍ വരുന്നതും ഭരണസമിതി മുമ്പ്‌ നിരോധിച്ചിരുന്നു. അതിനു കിട്ടിയ ജനപിന്തുണയെ തുടര്‍ന്നാണ്‌ പാറമടകളുടെ നിരോധനം. 
മംഗളം 26.1.2012

രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്ളൈവുഡ്‌ കമ്പനിക്ക്‌ അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഭരണസമിതിയോഗം ബഹിഷ്കരിച്ചു

പെരുമ്പാവൂര്‍‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ വാളകം ബ്രാഞ്ച്‌ കനാലിനോട്‌ ചേര്‍ന്ന്‌ ജനവാസ കേന്ദ്രത്തില്‍ പ്ളൈവുഡ്‌ യൂണിറ്റ്‌ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ച്‌ സി.പി.എം അംഗങ്ങള്‍ പഞ്ചായത്തു കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി.
ഈ വ്യവസായ സ്ഥാപനത്തിന്‌ അനുമതി നല്‍കരുതെന്ന്‌ പ്രദേശ വാസികളും എട്ടാം വാര്‍ഡ്‌ ഗ്രാമസഭയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ജനങ്ങള്‍ കമ്പനി വരുന്നതിനെതിരെ പ്രക്ഷോഭത്തിലാണ്‌. കേരള ഹൈക്കോടതിയില്‍ ഇത്‌ സംബന്ധിച്ച കേസ്‌ നടന്നു വരുന്നുമുണ്ട്‌.
ഇതിനിടയില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിണ്റ്റെ നിബന്ധനകള്‍ പലതും പാലിക്കാതെയാണ്‌ കമ്പനിക്ക്‌ അനുമതി നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ ഭരണ സമിതി, പ്രസിഡണ്റ്റിണ്റ്റെ കാസ്റ്റിംഗ്‌ വോട്ടോടെയാണ്‌ കമ്പനിക്ക്‌ പ്രാഥമിക അനുവാദം കൊടുത്തതെന്നും യോഗം ബഹിഷ്കരിച്ചപ്രതിപക്ഷ അംഗങ്ങളായ എന്‍.പി അജയകുമാര്‍, എ.കെ ഷാജി, വി.കെ പത്മിനി, മിനി തങ്കപ്പന്‍, കൌസല്യ ശിവന്‍, ശാന്ത ഗോപാലന്‍, കെ.വി സുകുമാരിയമ്മ എന്നിവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സ്ഥാപനനടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നിബന്ധനകളും പാലിച്ചതിനാലാണ്‌ കമ്പനിയ്ക്ക്‌ അനുവാദം നല്‍കുന്നതെന്ന്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി അറിയിച്ചു.
മംഗളം 25.01.12

Wednesday, January 25, 2012

സ്വകാര്യ ബസും ബൈക്കും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു

വാസു
കെ.വി വാസു
 പെരുമ്പാവൂര്‍‍: സ്വകാര്യബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക്‌ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മേതല കാരുകുഴിച്ചാലില്‍ കെ.വി വാസു (40), വായ്ക്കര കാവാനാട്ടുമാലി പാപ്പുവിണ്റ്റെ മകന്‍ വാസു (61) എന്നിവരാണ് മരിച്ചത്‌.
ഇന്നലെ ഉച്ചയ്ക്ക്‌ ഒരുമണിയ്ക്ക്‌ നെല്ലിമോളത്തുവച്ചായിരുന്നു അപകടം. ബൈക്ക്‌ ഓടിച്ചിരുന്ന വാസു കല്‍പ്പണിക്കാരനായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. സംസ്കാരം നടത്തി. 
ബൈക്കിന്‌ പിന്നിലുണ്ടായിരുന്ന പഞ്ചായത്ത്‌ ജീവനക്കാരനായി വിരമിച്ച കെ.വി വാസുവിനെ എറണാകുളം മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സി.പി.എം പ്രവര്‍ത്തകനായിരുന്നു. 
കെ.വി വാസുവിണ്റ്റെ ഭാര്യ: തങ്കമ്മ. മക്കള്‍: ജിതിന്‍, വിബിന്‍. സംസ്കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ വീട്ടുവളപ്പില്‍. 
മംഗളം 24.01.12

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റും വൈസ്‌ പ്രസിഡണ്റ്റും രാജിവച്ചു

വൈകിയുണ്ടായ വിവേകമെന്ന്‌ പ്രതിപക്ഷം 
പെരുമ്പാവൂര്‍‍: കോടതി വിധിയെ തുടര്‍ന്ന്‌ ഭരണ പ്രതിസന്ധി നേരിട്ട അശമന്നൂറ്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്റ്റും വൈസ്‌ പ്രസിഡണ്റ്റും രാജി വച്ചു. എല്‍.ഡി.എഫ്‌ ഭരണസമിതിയ്ക്ക്‌ വൈകിയുണ്ടായ വിവേകത്തിണ്റ്റെ ഫലമാണ്‌ രാജിയെന്ന്‌ പ്രതിപക്ഷം. 
നറുക്കെടുപ്പിലൂടെ സ്ഥാനം നേടിയ പ്രസിഡണ്റ്റ്‌ കെ.എസ്‌ സൌദാ ബീവിയും വൈസ്‌ പ്രസിഡണ്റ്റ്‌ സുജു ജോണിയുമാണ്‌ ഇന്നലെ രാജിവച്ചത്‌. രാജിവയ്ക്കുമെന്ന്‌ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകിട്ട്‌ അഞ്ചുമണിയ്ക്ക്‌ തൊട്ടുമുമ്പാണ്‌ ഇരുവരും സെക്രട്ടറിയ്ക്ക്‌ രാജിക്കത്ത്‌ നല്‍കിയത്‌. ഇതോടെ, നിയോജക മണ്ഡലത്തില്‍ ഭരണമുണ്ടായിരുന്ന ഏക പഞ്ചായത്തും ഇടതുമുന്നണിയ്ക്ക്‌ ഇല്ലാതായി. 
യു.ഡി.എഫിണ്റ്റെ രാഷ്ട്രീയ നാടകങ്ങള്‍ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാനാണ്‌ രാജിയെന്ന്‌ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനനും പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനു പുറമെ, കഴിഞ്ഞ ദിവസം പഞ്ചായത്തിലുടനീളം രാഷ്ട്രീയ ബോധവത്കരണ ജാഥകളും സംഘടിപ്പിച്ചിരുന്നു. ജനങ്ങളേയും കോടതിയേയും വെല്ലുവിളിയ്ക്കുന്ന യു.ഡി.എഫ്‌ നിലപാടുകള്‍ ഇതുവഴി വിശദീകരിച്ച ശേഷമായിരുന്നു രാജി. 
രാജിവച്ചവര്‍ക്ക്‌ ഡി.വൈ.എഫ്‌.ഐ ഓടയ്ക്കാലിയില്‍ ജനകീയസ്വീകരണം സംഘടിപ്പിച്ചിരുന്നു. സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി.പി ശശീന്ദ്രന്‍, അഡ്വ.എന്‍.സി മോഹനന്‍, അന്‍വര്‍ അലി, എന്‍.എന്‍ കുഞ്ഞ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്നാല്‍, രാജി ഏറെ വൈകിപ്പോയതായി യു.ഡി.എഫ്‌ നേതാക്കള്‍ പറയുന്നു. പെരുമ്പാവൂറ്‍ മുന്‍സീഫ്‌ കോടതി കള്ളവോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌, യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സുബൈദ പരീതിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആത്മാഭിമാനമുള്ളവരായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു. മുന്‍സീഫ്‌ കോടതി വിധിയ്ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇടതുസ്ഥാനാര്‍ത്ഥിയ്ക്ക്‌ അനുകൂലമായ വിധിയുണ്ടായില്ല. ഇടതു സ്ഥാനാര്‍ത്ഥി സൌദാ ബീവി വോട്ടവകാശമില്ലാത്ത മെമ്പറായി തുടരാനായിരുന്നു ജില്ലാ കോടതിയുടെ തീര്‍പ്പ്‌. പിന്നെയും പ്രസിഡണ്റ്റിണ്റ്റെ പദവിയോടെ സൌദാ ബീവി അധികാരത്തില്‍ തുടരുകയായിരുന്നു. 
അതോടെ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിയായി. പ്ളാന്‍ ഫണ്ട്‌ നഷ്ടമായി. കാലാവധി തീരാറായെങ്കിലും പദ്ധതികള്‍ പലതും പൂര്‍ത്തിയായിട്ടില്ല. വൈകിയാണെങ്കിലും രാജിയ്ക്ക്‌ തയ്യാറായത്‌ ജനവികാരം എതിരായ സാഹചര്യത്തിലാണെന്നും കോടതിയുടെ അന്തിമ വിധി വരുംവരെ എല്‍.ഡി.എഫ്‌ ഭരണം നിലനിര്‍ത്തേണ്ട ബാദ്ധ്യത യു.ഡി.എഫിനില്ലെന്നും നേതാക്കളായ വി.എ രാജന്‍, എന്‍.എം സലിം എന്നിവര്‍ ചൂണ്ടിക്കാട്ടി.
മംഗളം 24.01.12



എസ്റ്റേറ്റു സൂപ്പര്‍വൈസറുടെ കൊലപാതകം; തുമ്പ്‌ കിട്ടാതെ പോലീസ്‌ വലയുന്നു

 പെരുമ്പാവൂര്‍‍: അറുപതേക്കര്‍ റബര്‍ തോട്ടത്തിനു നടുവില്‍, ദൃക്സാക്ഷികളില്ലാതെ നടന്ന കൊലപാതകം അന്വേഷിയ്ക്കാന്‍ തുമ്പ്‌ കിട്ടാതെ പോലീസ്‌ വലയുന്നു.
സംഭവസ്ഥലത്ത്‌ റൂറല്‍ എസ്‌.പി കെ.പി ഫിലിപ്പ്‌, ഡിവൈ.എസ്‌. പി കെ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക്‌ എത്തിയപ്പോള്‍
വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങരയിലെ മാമന്‍ എസ്റ്റേറ്റിനു നടുവിലുള്ള ഹില്‍വ്യൂ ബംഗ്ളാവിനോടു ചേര്‍ന്ന ഔട്ട്‌ ഹൌസിണ്റ്റെ മുന്നില്‍ ഞായറാഴ്ച രാവിലെയാണ്‌ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ ടിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പാഴ്മരങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവ്‌ കണ്ടില്ലായിരുന്നുവെങ്കില്‍ ഇടുക്കി സ്വദേശിയായ ടിനുവിണ്റ്റെ കൊലപാതക വാര്‍ത്ത ലോകമറിയുന്നത്‌, ഒരുപക്ഷെ ദിവസങ്ങള്‍ക്ക്‌ ശേഷമാകുമായിരുന്നു.
സംഭവമറിഞ്ഞ്‌ റൂറല്‍ എസ്‌.പി കെ.പി ഫിലിപ്‌, പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ ഹരികൃഷ്ണന്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്ത്‌ എത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും എത്തി. കെട്ടിടത്തിനു ചുറ്റും മണം പിടിച്ച്‌ നടന്നതല്ലാതെ പോലീസ്‌ നായയ്ക്കും എന്തെങ്കിലും സൂചനകള്‍ നല്‍കാനായില്ല. 
ക്വാര്‍ട്ടേഴ്സിണ്റ്റെ ചവിട്ടുപടിയില്‍ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. കാലിനും വയറിനും വെട്ടേറ്റതിനു പുറമെ കഴുത്തിലും കത്തിവീണിരുന്നു. അറ്റുപോകാറായ നിലയിലായിരുന്നു കഴുത്ത്‌. ശരീരത്ത്‌ ആകെ അഞ്ചു മുറിവുകളാണ്‌ ഉണ്ടായിരുന്നത്‌. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ ലുങ്കിയും തോര്‍ത്തും അല്‍പം മാറിയാണ്‌ കിടന്നിരുന്നത്‌. പ്രഥമദൃഷ്ടിയിലെ മല്‍പ്പിടുത്തത്തിണ്റ്റെ ലക്ഷണങ്ങള്‍ വ്യക്തമാണ്‌. ഭിത്തിയിലും പരിസരങ്ങളിലും രക്തക്കറയുണ്ടായിരുന്നു. 
ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ടിനുവിന്‌ പരിസരവാസികളുമായി ബന്ധമുണ്ടായിരുന്നില്ല. അതേസമയം അപരിചിതരായ പലരും ടിനുവിനെ തേടിയെത്താറുള്ളതായി അടുത്തുള്ളവര്‍ പറയുന്നുണ്ട്‌. മൂര്‍ച്ഛയുള്ള വടിവാളുകൊണ്ടോ മറ്റോ വെട്ടിയാലുണ്ടാകുന്നതു പോലെയാണ്‌ ടിനുവിണ്റ്റെ ശരീരത്തിലെ മുറിവുകള്‍. അതില്‍ നിന്ന്‌ കൊലപാതകത്തിന്‌ പിന്നില്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമായിരിയ്ക്കണമെന്ന നിഗമനത്തിലാണ്‌ പോലീസ്‌. അങ്ങനെയാണെങ്കില്‍, കൊലപാതകം ആര്‍ക്കുവേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നും കണ്ടെത്തേണ്ടി വരും. 
ടിനുവിണ്റ്റെ മൊബൈല്‍ ഫോണ്‍ മാത്രമാണ്‌ പോലീസിനു ലഭിച്ചിട്ടുള്ള ഒരേയൊരു തുമ്പ്‌. ഇതിലേയ്ക്ക്‌ വന്നതും ടിനു വിളിച്ചതുമായ നമ്പറുകള്‍ പോലീസ്‌ പരിശോധിയ്ക്കുന്നുണ്ട്‌. കോഴിക്കോട്ടുകുളങ്ങരയില്‍ പോലീസ്‌ സംഘം ഇന്നലെയും വന്നു മടങ്ങിയെങ്കിലും അന്വേഷണത്തിന്‌ പുരോഗതിയുണ്ടാക്കുന്ന സൂചനകള്‍ ലഭിച്ചില്ലെന്നാണ്‌ അറിയുന്നത്‌.
മംഗളം 24.01.12

Monday, January 23, 2012

എസ്റ്റേറ്റ്‌ സൂപ്പര്‍വൈസറെ വെട്ടിക്കൊലപ്പെടുത്തി

ടിനു തോമസ്‌
 പെരുമ്പാവൂര്‍‍:  റബര്‍ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസറായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 
ഇടുക്കി ജില്ലയില്‍ പന്ന്യാര്‍കുട്ടി പൊന്‍മുടി അമ്പഴത്താലില്‍ തോമസിണ്റ്റെ മകന്‍ ടിനു തോമസ്‌ (34) ആണ്‌ മരിച്ചത്‌. വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങര മാമന്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായിരുന്നു. 
എസ്റ്റേറ്റിലെ പാഴ്മരങ്ങള്‍ വാങ്ങാന്‍ വന്ന യുവാവാണ്‌ ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കണ്ടത്‌. എസ്റ്റേറ്റിനു നടുക്കുള്ള ഹില്‍വ്യൂ ബംഗ്ളാവ്‌ എന്നറിയപ്പെടുന്ന സൂപ്പര്‍വൈസര്‍ ക്വാര്‍ട്ടേഴ്സിണ്റ്റെ മുന്‍വാതിലിന്‌ താഴെ ചവിട്ടുപടിയ്ക്ക്‌ താഴെ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ കഴുത്ത്‌ അറ്റുപോകാറായ നിലയിലായിരുന്നു. കാലിനും വയറിനും വെട്ടേറ്റിട്ടുണ്ട്‌. ഇയാള്‍ ധരിച്ചിരുന്ന മുണ്ടും ഒരു തോര്‍ത്തും അല്‍പം മാറി മുറ്റത്ത്‌ കിടന്നിരുന്നു. മല്‍പ്പിടുത്തം നടന്നതിണ്റ്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. 
എറണാകുളം പനമ്പിള്ളി നഗറില്‍ താമസിയ്ക്കുന്ന മറിയാമ്മ മാമണ്റ്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റില്‍ ടിനു സൂപ്പര്‍ വൈസര്‍ ആയി ചേര്‍ന്നത്‌ ഒരു വര്‍ഷം മുമ്പാണ്‌. അതിനു മുമ്പ്‌ പെരുമ്പാവൂറ്‍ ആശ്രമം ഹയര്‍ സെക്കണ്റ്ററി സ്കൂളിനടുത്തുള്ള ഒരു റബര്‍ നഴ്സറിയിലായിരുന്നു ജോലി. കോഴിക്കോട്ടുകുളങ്ങരയില്‍ ഇയാള്‍ക്ക്‌ കാര്യമായ സൌഹൃദങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്‌ പരിസരവാസികള്‍ പറഞ്ഞു. അതേസമയം, പുറത്തുനിന്ന്‌ പലരും ഇയാളെ തേടി വരാറുണ്ടായിരുന്നു.
മൃതദേഹം മേല്‍നടപടികള്‍ക്ക്‌ ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കും. അച്ചാമ്മയാണ്‌ മാതാവ്‌. സഹോദരങ്ങള്‍: ടിറ്റോ, നിത്സ്‌, നിനി.
സംഭവത്തെതുടര്‍ന്ന്‌ റൂറല്‍ എസ്‌.പി കെ.പി ഫിലിപ്പ്‌, പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്‌.ഐ എം.എ മുഹമ്മദ്‌ തുടങ്ങിയവരും വിരലടയാള വിദഗ്ധരും സ്ഥലത്ത്‌ എത്തിയിരുന്നു.
 മംഗളം 23.01.12

Sunday, January 22, 2012

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും രാജി വയ്ക്കാന്‍ തീരുമാനം

പെരുമ്പാവൂര്‍‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിന്‌ അറുതി വരുത്തി പ്രസിഡണ്റ്റ്‌ കെ.എസ്‌ സൌദാ ബീവിയും വൈസ്‌ പ്രസിഡണ്റ്റ്‌ സുജു ജോണിയും രാജിവയ്ക്കാന്‍ തീരുമാനിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന യു.ഡി.എഫിണ്റ്റെ രാഷ്ട്രീയ നാടകങ്ങള്‍ വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്താനാണ്‌ രാജിയെന്ന്‌ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനനും ഗ്രാമപഞ്ചായത്ത്‌ ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ സെക്രട്ടറിയ്ക്ക്‌ രാജികത്ത്‌ നല്‍കും. അതിനു മുമ്പായി ഇന്ന്‌ ജനത്തേയും കോടതിയേയും വെല്ലുവിളിയ്ക്കുന്ന യു.ഡി.എഫ്‌ നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ പഞ്ചായത്തിലുടനീളം എല്‍.ഡി.എഫ്‌ വാഹന പ്രചാരണ ജാഥ നടത്തുന്നുമുണ്ട്‌.
2010-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ടുകളാണ്‌ നേടിയിരുന്നത്‌. അതേതുടര്‍ന്ന്‌ എല്‍.ഡി.എഫിണ്റ്റെ സൌദാ ബീവി നറുക്കെടുപ്പിലൂടെ വിജയം നേടി. അതോടെ പഞ്ചായത്തിലെ കക്ഷി നില തുല്യമായി. വീണ്ടും നറുക്കെടുപ്പ്‌ നടന്നു. എല്‍.ഡി.എഫിനെ തന്നെ ഭാഗ്യം തുണച്ചു. പ്രസിഡണ്റ്റ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനങ്ങള്‍ ഇടതുമുന്നണിയ്ക്കായതോടെ, എല്‍.ഡി.എഫ്‌ ഭരണമുള്ള നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്തായി അശമന്നൂറ്‍ മാറി. 
എന്നാല്‍, കള്ളവോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 2011 നവംബറില്‍ പെരുമ്പാവൂറ്‍ മുന്‍സീഫ്‌ കോടതി സൌദാ ബീവിയുടെ വിജയം അസാധുവാക്കി. പിന്നീട്‌ അഡീഷണല്‍ ജില്ലാ കോടതി, മുന്‍സീഫ്‌ കോടതി വിധി റദ്ദാക്കിയതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. വോട്ടവകാശമില്ലാതെ, പഞ്ചായത്ത്‌ അംഗമായി തുടരാമെന്നായിരുന്നു കോടതി വിധി. വോട്ടവകാശമില്ലാത്ത മെമ്പര്‍ക്ക്‌ പ്രസിഡണ്റ്റായി തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്ന്‌ ആരോപിച്ച്‌ യു.ഡി.എഫ്‌ രംഗത്ത്‌ വരികയായിരുന്നു.
അതേസമയം, പ്രസിഡണ്റ്റ്‌ സൌദാ ബീവി വിളിച്ച്‌ ചേര്‍ത്ത ഭരണ സമിതി യോഗങ്ങളില്‍ യു.ഡി.എഫ്‌ അംഗങ്ങള്‍ പങ്കെടുക്കുകയും സിറ്റിങ്ങ്‌ ഫീസ്‌ കൈപ്പറ്റുകയും ചെയ്തുവെന്ന്‌ രാജിയ്ക്കൊരുങ്ങുന്നവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. യു.ഡി.എഫ്‌ അംഗങ്ങളുടെ വാര്‍ഡുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ നടപ്പാക്കാന്‍ അനുവദിയ്ക്കൂ എന്ന നിലപാടാണ്‌ പ്രതിപക്ഷം കൈക്കൊണ്ടത്‌. ഇത്‌ ജന വിരുദ്ധ നിലപാടാണ്‌. സത്യപ്രതിജ്ഞാ വിരുദ്ധവുമാണ്‌. 
ജനങ്ങളോടുള്ള യു.ഡി.എഫിണ്റ്റെ വെല്ലുവിളി വാഹനപ്രചാരണ ജാഥയിലൂടെ തുറന്നുകാട്ടാനാണ്‌ തീരുമാനമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഭരണസമിതി അംഗങ്ങളായ സൌദാ ബീവി, സുജു ജോണി, എന്‍.എന്‍ കുഞ്ഞ്‌ എന്നിവര്‍ അറിയിച്ചു. 
മംഗളം  22.10.2012

ലോ കോളജ്‌ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങിമരിച്ചു

നിതിന്‍ ജോസഫ്‌
പെരുമ്പാവൂര്‍‍: വിനോദ യാത്രക്കെത്തിയ ലോ കോളജ്‌ വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങിമരിച്ചു. 
വയനാട്‌ അമ്പലവയല്‍ കുമ്പളേരി കൊളപ്പുള്ളി വീട്ടില്‍ ജോസഫ്‌ ജോയിയുടെ മകന്‍ നിതിന്‍ ജോസഫാണ്‌ (22) മരിച്ചത്‌. ശനിയാഴ്ച ഉച്ചക്ക്‌ 12 ന്‌ കോടനാട്‌ ആനക്കളരിക്ക്‌ സമീപം പുഴക്കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം.
ജൂനിയര്‍ വിദ്യാര്‍ഥിയായ അമല്‍ നില തെറ്റി ഒഴുക്കില്‍ പെട്ടതുകണ്ട്‌ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ നിതിന്‍ ചുഴിയില്‍ അകപ്പെട്ടത്‌. നിതിനൊപ്പം പുഴയില്‍ ചാടിയ മുഹമ്മദ്‌ അഷ്‌റഫ്‌, ജനാര്‍ദ്ദന ഷേണായി എന്നിവരും അമലും രക്ഷപ്പെട്ടെങ്കിലും നിതിന്‌ കരയ്ക്ക്‌ കയറാനായില്ല. ഒടുവില്‍ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ കരയ്ക്ക്‌ കയറ്റി ഫയര്‍ ഫോഴ്സ്‌ വാഹനത്തില്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളം ലോ കോളജിലെ നാലാംവര്‍ഷ നിയമ വിദ്യാര്‍ഥിയാണ്‌.
പത്തു ദിവസത്തെ എന്‍.എസ്‌.എസ്‌ ക്യാമ്പില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സൌഹൃദക്കൂട്ടായ്മയാണ്‌ വിവിധ ബാച്ചുകളിലെ കുട്ടികള്‍ ചേര്‍ന്ന്‌ ഒരു വിനോദസഞ്ചാരത്തിന്‌ കളമൊരുക്കിയത്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന 21 അംഗസംഘമാണ്‌ ഇന്നലെ കോടനാട്‌ എത്തിയത്‌. രാവിലെ എത്തിയ ഇവര്‍ കോടനാട്‌ ആനകളരി സന്ദര്‍ശിച്ചു. പിന്നീട്‌ കോളജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ കോടനാട്‌ സ്വദേശി അജീഷിണ്റ്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പോകുംമുമ്പ്‌ പുഴയില്‍കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക്‌ കുമ്പളേരി സെണ്റ്റ്‌ മേരീസ്‌ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌ സെമിത്തേരിയില്‍. അമ്മ: ജെസി. സഹോദരി: നിവ്യ. 
മംഗളം  22.01.12

Saturday, January 21, 2012

ജയിലില്‍ നിന്നിറങ്ങിയ ശേഷവും വാഹനങ്ങള്‍ മോഷ്ടിച്ച യുവാവ്‌ പോലീസ്‌ പിടിയില്‍

പെരുമ്പാവൂര്‍‍: നിരവധി മോഷണക്കേസുകളില്‍ ജയില്‍ വാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷവും വാഹനങ്ങള്‍ മോഷ്ടിച്ച യുവാവ്‌ പോലിസ്‌ പിടിയില്‍. 
മാഹിന്‍
ആലുവ ചുണങ്ങംവേലി പുഷ്പനഗര്‍ കോളനിയില്‍ മംഗലത്തുകാട്ടില്‍ വീട്ടില്‍ മുനീര്‍ എന്നും പളുങ്കുമാഹിന്‍ എന്നും അറിയപ്പെടുന്ന മാഹി(27)നെയാണ്‌ പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി. കെ ഹരിക്യഷ്ണണ്റ്റെ നേത്യത്വത്തില്‍ അറസ്റ്റു ചെയ്തത്‌. 
മോഷണം, പിടിച്ചുപറിക്കേസുകളില്‍ നിരിവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ ഒരു വര്‍ഷം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. അതിനു ശേഷം പെരുമ്പാവൂറ്‍ പള്ളിക്കവലയില്‍ വാരിക്കാടന്‍ സലിമിണ്റ്റെ മിനി ലോറിയും ആലുവ കൊടികുത്തുമലയില്‍ പുതുവാമൂല നിഷാദിണ്റ്റെ മഹീന്ദ്ര ഓട്ടോറിക്ഷയും ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇതിനു പുറമെ വാഴക്കുളം പുത്തുക്കാടന്‍ സിദ്ദീഖിണ്റ്റെ ഹീറോ ഹോണ്ട പാഷന്‍ ബൈക്കും ചുണങ്ങംവേലി പുഷ്പനഗര്‍ കോളനിയില്‍ നിന്നും പള്‍സര്‍ ബൈക്കും മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. പെരുമ്പാവൂറ്‍, ആലുവ, കോതമംഗലം കോടതികളില്‍ ഇയാള്‍ക്കെതിരെ പിടികിട്ടാപ്പുള്ളിയായി വാറണ്ടുകള്‍ ഉണ്ട്‌. മോഷണ മുതലുകള്‍ പോലീസ്‌ കണ്ടെത്തി. പെരുമ്പാവൂറ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ്‌ റിമാണ്റ്റ്‌ ചെയ്തു. 
കുറുപ്പംപടി സി.ഐ ക്രിസ്പിന്‍സാം പെരുമ്പാവൂറ്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ ഹണി കെ ദാസ്‌, എസ്‌.ഐ രവി, എ.എസ്‌.ഐ റജി വറുഗീസ്‌, സീനിയര്‍ സി.പി.ഒമാരായ ഇബ്രാഹിം ഷുക്കൂറ്‍, പ്രസാദ്‌, ജലില്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടകൂടിയത്‌.
മംഗളം 21.01.12

പെരുമ്പാവൂരില്‍ സംയുക്ത സമാധാന റാലി നടത്തി

 പെരുമ്പാവൂര്‍‍: ക്ഷേത്രപരിസരത്ത്‌ പശുവിനെ കശാപ്പുചെയ്ത സംഭവത്തെ തുടര്‍ന്ന്‌ കലുഷിതമായ പെരുമ്പാവൂരില്‍ സര്‍വ്വകക്ഷി സമാധാന റാലി നടത്തി. ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്‌ പരീതിന്‍റെ സാന്നിദ്ധ്യത്തില്‍ ബുധനാഴ്ച നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചതനുസരിച്ചായിരുന്നു റാലി. 
രാവിലെ ടി.ബിയുടെ മുന്നില്‍ നിന്ന്‌ തുടങ്ങിയ റാലിയ്ക്ക്‌ സാജുപോള്‍ എം.എല്‍.എ, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ബി.ജെ.പി നേതാക്കളായ അഡ്വ.കെ.ആര്‍ രാജഗോപാല്‍, പി.എം വേലായുധന്‍, ആര്‍.എസ്‌.എസ്‌ ജില്ലാ ബൌദ്ധിക്‌ പ്രമുഖ്‌ കെ.പി രമേഷ്‌, ജില്ലാ കാര്യവാഹ്‌ രാജേഷ്‌, ബി.എം.എസ്‌ നേതാവ്‌ അഡ്വ.കെ.സി മുരളീധരന്‍, മുസ്ളിം ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.പി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം, കേരള കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌, എസ്‌.ഡി.പി.ഐ നേതാവ്‌ പ്രൊഫ.എന്‍.എ അനസ്‌, പോപ്പുലര്‍ ഫ്രണ്ട്‌ ഭാരവാഹി അബ്ദുള്‍ റഹിമാന്‍, എസ്‌.വൈ.എസ്‌ നേതാവ്‌ എ.പി മുഹമ്മദ്‌ അഷ്‌റഫ്‌ മൌലവി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
മംഗളം 20.01.12

പിറക്കാട്‌ ക്ഷേത്രത്തില്‍ മോഷണം

 പെരുമ്പാവൂറ്‍: അറയ്ക്കപ്പടി പിറക്കാട്‌ ക്ഷേത്രത്തില്‍ മോഷണം നടന്നു.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല, രണ്ടു കാണിക്ക വഞ്ചികള്‍ എന്നിവയാണ്‌ അപഹരിച്ചത്‌. കമ്മിറ്റി ഓഫീസ്‌ കുത്തിത്തുറന്ന ശേഷം മേശയില്‍ നിന്ന്‌ ശ്രീകോവിലിണ്റ്റെ താക്കോല്‍ എടുത്ത്‌ തുറന്നാണ്‌ മോഷണം. ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂറ്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. 

മംഗളം 20.01.12

പെരുമ്പാവൂരിലെ 24 റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തു

പെരുമ്പാവൂര്‍‍: നിയോജക മണ്ഡലത്തിലെ 115.150 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന 24 റോഡുകള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തതായി സാജു പോള്‍ എം.എല്‍.എ അറിയിച്ചു. 
അകനാട്‌-ചുണ്ടക്കുഴി, അറയ്ക്കപ്പടി-പോഞ്ഞാശ്ശേരി, ചെറുകുന്നം-കല്ലില്‍, ചെട്ടിനട-വടക്കുംപിള്ളി, ഗണപതി വിലാസം-ഇടവൂറ്‍, കണ്ടന്തറ-പൊന്നിടാംചിറ, കീഴില്ലം-മാനാറി, കൊമ്പനാട്‌-പാണിയേലി, കൊമ്പനാട്‌-വലിയപാറ, കൂടടുമഠം-മലമുറി-വളയന്‍ചിറങ്ങര, കൂവപ്പടി-കയ്യുത്ത്യാല്‍, കുറുപ്പംപടി-കൂട്ടിയ്ക്കല്‍, കുറുപ്പംപടി-പാണംകുഴി, പെരുമ്പാവൂറ്‍ ടൌണ്‍, പെരുമ്പാവൂര്‍-റയോണ്‍പുരം, പെരുമാനി-വളയന്‍ചിറങ്ങര, പെരുമാനി-എടത്താക്കരപ്പള്ളി, ഓടക്കാലി-നെടുങ്ങപ്ര-ക്രാരിയേലി, പാണിയേലി-മൂവാറ്റുപുഴ, ഓടയ്ക്കാലി-കല്ലില്‍, മഞ്ഞപ്പെട്ടി-പോഞ്ഞാശ്ശേരി, തോട്ടപ്പാടംപടി-പുളിയാമ്പിള്ളി, ത്രിവേണി-പറമ്പിപ്പീടിക, വല്ലം-റയോണ്‍പുരം എന്നി റോഡുകളാണ്‌ ഏറ്റെടുത്തത്‌. 
ഈ റോഡുകളുടെ വിപുലീകരണവും പുനരുദ്ധാരണവും ഇനിയങ്ങോട്ട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍വ്വഹിയ്ക്കുമെന്നും എം.എല്‍.എ അറിയിച്ചു. മംഗളം 20.01.2012

Thursday, January 19, 2012

പെരുമ്പാവൂരില്‍ ഇന്ന്‌ സംയുക്ത സമാധാന റാലി

ഒരാഴ്ചത്തേയ്ക്ക്‌ പൊതുയോഗങ്ങള്‍ക്ക്‌ നിരോധനം
പെരുമ്പാവൂര്‍‍: ക്ഷേത്രപരിസരത്ത്‌ പശുവിനെ കശാപ്പുചെയ്ത സംഭവത്തെ തുടര്‍ന്ന്‌ കലുഷിതമായ പെരുമ്പാവൂരില്‍ ഇന്ന്‌ സര്‍വ്വകക്ഷി സമാധാന റാലി നടത്തും.
ഇന്നലെ ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്‌ പരീതിണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗമാണ്‌ സമാധാനറാലി നടത്താന്‍ തീരുമാനിച്ചത്‌. രാവിലെ ഒമ്പതു മണയ്ക്ക്‌ ടി.ബിയുടെ മുന്നില്‍ നിന്ന്‌ തുടങ്ങുന്ന റാലി പട്ടണം ചുറ്റി തുടങ്ങിയിടത്തുതന്നെ സമാപിയ്ക്കും. അതേസമയം, ഏതെങ്കിലും കക്ഷികള്‍ ഒറ്റയ്ക്ക്‌ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിയ്ക്കുന്നത്‌ ഒരാഴ്ചത്തേയ്ക്ക്‌ ഇവിടെ നിരോധിച്ചിട്ടുണ്ട്‌. കുറ്റക്കാരെ നിയമത്തിണ്റ്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അനുവദിയ്ക്കില്ലെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ, ക്ഷേത്രവളപ്പില്‍ അവശനിലയില്‍ കിടന്ന പശുവിനെ കഴുത്തറത്ത്‌ കടത്താനുള്ള ശ്രമമാണ്‌ സംഘര്‍ഷത്തിലേയ്ക്ക്‌ വഴിമാറിയത്‌. ഇതേതുടര്‍ന്ന്‌, പോലീസ്‌ ജീപ്പുകള്‍ക്ക്‌ നേരെയും ടൌണലെ കടകള്‍ക്ക്‌ നേരെയും കല്ലേറുണ്ടായി. പോലീസ്‌ പലവട്ടം ലാത്തിവീശി. പശുവിനെ കശാപ്പുചെയ്തതിണ്റ്റെ പേരില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച അല്ലപ്ര മുണ്ടയ്ക്കല്‍ വീട്ടില്‍ അനസ്‌ (30), പിതാവ്‌ മുഹമ്മദ്‌ കുഞ്ഞ്‌ (55), കരിമ്പനയ്ക്കല്‍ മുഹമ്മദ്‌ റഷീദ്‌ (18) എന്നിവരെ ഇന്നലെ കോടതി റിമാണ്റ്റ്‌ ചെയ്തു. 
മതവികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ കുന്നത്തുനാട്‌, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ ഹര്‍ത്താല്‍ നടത്തി. ടൌണിലും സമീപ പ്രദേശങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സംഘര്‍ഷാവസ്ഥ രൂപം കൊണ്ടെങ്കിലും പോലീസിണ്റ്റെ സമയോചിതമായ ഇടപെടല്‍ മൂലം തുടക്കത്തിലെ അവസാനിച്ചു.
ഇന്നലെ വൈകിട്ട്‌ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ സാജുപോള്‍ എം.എല്‍.എ, ആര്‍.ഡി.ഒ ആര്‍.മണിയമ്മ, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ബി.ജെ.പി നേതാക്കളായ അഡ്വ.കെ.ആര്‍ രാജഗോപാല്‍, പി.എം വേലായുധന്‍, ആര്‍.എസ്‌.എസ്‌ ജില്ലാ ബൌദ്ധിക്‌ പ്രമുഖ്‌ കെ.പി രമേഷ്‌, ജില്ലാ കാര്യവാഹ്‌ രാജേഷ്‌, ബി.എം.എസ്‌ നേതാവ്‌ അഡ്വ.കെ.സി മുരളീധരന്‍, മുസ്ളിം ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.പി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം, കേരള കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌, എസ്‌.ഡി.പി.ഐ നേതാവ്‌ പ്രൊഫ.എന്‍.എ അനസ്‌, പോപ്പുലര്‍ ഫ്രണ്ട്‌ ഭാരവാഹി അബ്ദുള്‍ റഹിമാന്‍, എസ്‌.വൈ.എസ്‌ നേതാവ്‌ എ.പി മുഹമ്മദ്‌ അഷ്‌റഫ്‌ മൌലവി തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു. 
മംഗളം 19.01.2012

Wednesday, January 18, 2012

പശുവിനെ കഴുത്തറത്ത് കൊന്ന സംഭവം: ക്ഷേത്രോപദേശക സമിതി പ്രതിഷേധിച്ചു

 പെരുമ്പാവൂര്‍‍: ക്ഷേത്രനടയില്‍ ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്ത സംഭവത്തില്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്ര ഉപദേശകസമിതി പ്രതിഷേധിച്ചു. 
ഒരു മുസലിയാരും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേര്‍ന്ന്‌ പശുവിനെ കഴുത്ത്‌ അറത്ത്‌ കൊല്ലുകയായിരുന്നുവെന്ന്‌ ഉപദേശകസമിതി പത്രക്കുറിപ്പില്‍ ആരോപിച്ചു. ക്ഷേത്ര പരിശുദ്ധിയ്ക്ക്‌ കളങ്കംവരുത്തിയ നടപടി വിശ്വാസത്തിന്‌ ഭംഗം വരുത്തിയതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പ്രതിഷേധ യോഗത്തില്‍ ഉപദേശകസമിതി പ്രസിഡണ്റ്റ്‌ ടി.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. അനില്‍ പറമ്പത്ത്‌, ടി.എം രങ്കനാഥന്‍, പി.എന്‍ ഗോപാലകൃഷ്ണപിള്ള, പി.എസ്‌ ഗോപാലകൃഷ്ണന്‍ നായര്‍, എം.അനില്‍ കുമാര്‍, എം.എന്‍ ബൈജു, എം.കെ സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. 

മാതൃസമിതി പ്രതിഷേധിച്ചു 

പെരുമ്പാവൂറ്‍: അമ്പലനടയിലുണ്ടായ പൈശാചിക സംഭവത്തില്‍ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ മാതൃസമിതി പ്രതിഷേധിച്ചു.
പ്രസിഡണ്റ്റ്‌ പത്മിനി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത സുകുമാരന്‍, ഗിരിജ ബാലചന്ദ്രന്‍, സുലേഖ ഗോപാലകൃഷ്ണന്‍, പ്രേമ സുരേഷ്‌, രാധാമണി എന്നിവര്‍ പ്രസംഗിച്ചു.
  മംഗളം 18.01.2012

ഇന്ന്‌ ഹര്‍ത്താല്‍

പെരുമ്പാവൂറ്‍: ക്ഷേത്രനടയില്‍ പശുവിനെ കശാപ്പുചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കുന്നത്തുനാട്‌, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലാണ്‌ ഇന്ന്‌ ഹര്‍ത്താല്‍ എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
മംഗളം 18.1.2012

പെരുമ്പാവൂരില്‍ സംഘര്‍ഷം; ഹര്‍ത്താല്‍

പെരുമ്പാവൂരില്‍ തടിച്ചുകൂടിയ ജനക്കൂട്ടം
പെരുമ്പാവൂറ്‍: ശ്രീധര്‍മ്മ ശാസ്ത ക്ഷേത്ര വളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്ത്‌ അറത്ത്‌ കൊന്നതിനെ തുടര്‍ന്ന്‌ വന്‍സംഘര്‍ഷം. പോലീസ്‌ ജീപ്പിനു നേരെയും കടകള്‍ക്ക്‌ നേരെയും കല്ലേറുണ്ടായി. പോലീസ്‌ പലവട്ടം ലാത്തി വീശി. 
സംഭവത്തോടനുബന്ധിച്ച്‌ പെരുമ്പാവൂരില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നിരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടരയോടെയാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. 
ഒരു മാസമായി ക്ഷേത്രവളപ്പില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പശുവിനെ ആരുമറിയാതെ കശാപ്പു ചെയ്തു കൊണ്ടുപോകാനുള്ള നീക്കമാണ്‌ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേയ്ക്ക്‌ വഴിമാറിയത്‌. പശുവിണ്റ്റെ കഴുത്ത്‌ അറുത്തെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ തടഞ്ഞുവച്ച അല്ലപ്ര മുണ്ടയ്ക്കല്‍ വീട്ടില്‍ അനസ്‌ (30), പിതാവ്‌ മുഹമ്മദ്‌ കുഞ്ഞ്‌ (55) എന്നിവരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.
രണ്ടുദിവസമായി രോഗാവസ്ഥയിലായിരുന്ന പശുവിനെ ക്ഷേത്രജീവനക്കാരും കമ്മിറ്റിക്കാരും ശുശ്രൂഷിച്ച്‌ വരികയായിരുന്നു. ക്ഷേത്രത്തിണ്റ്റെ മുമ്പില്‍ എന്‍.എസ്‌.എസ്‌ കരയോഗം ഓഡിറ്റോറിയത്തിന്‌ സമീപം പശുവിന്‌ തണലൊരുക്കി, കമ്മിറ്റിക്കാരിലൊരാള്‍ മരുന്നുവാങ്ങാന്‍ പോയനേരത്താണ്‌ പശുവിണ്റ്റെ കഴുത്ത്‌ അറക്കുന്നത്‌.
സംഭവമറിഞ്ഞതോടെ നാട്ടുകാര്‍ തടിച്ചുകൂടി. വിശ്വാസികള്‍ പശുവിണ്റ്റെ കഴുത്തറത്തവരെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങിയതോടെ പോലീസ്‌ സ്ഥലത്തെത്തി. പശുവിനെ അറക്കും മുമ്പ്‌ പുരോഹിതന്‍ വന്ന്‌ വെള്ളം കൊടുത്തിരുന്നുവെന്നും ആ പുരോഹിതന്‍ സ്ഥലത്തെത്താതെ കശാപ്പുകാരെ പോലീസിന്‌ വിട്ടുനല്‍കില്ലെന്നും വിശ്വാസികള്‍ വാശിപിടിച്ചു. റൂറല്‍ എസ്‌.പി കെ.പി ഫിലിപ്പ്‌, പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ്‌ സംഘം എത്തിയിട്ടും ജനം പിന്‍മാറാന്‍ കൂട്ടാക്കിയില്ല. വൈകിട്ടോടെ ഐ.ജി പത്മകുമാര്‍ സ്ഥലത്ത്‌ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 
സാജുപോള്‍ എം.എല്‍.എ, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകളും പാളി. 
ക്ഷേത്രനടയില്‍  പശുവിനെ അറത്തതിനെ തുടര്‍ന്ന് വിശ്വാസികളുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായ മുഹമ്മദ് കുഞ്ഞും മകന്‍ അനസും.
ഹൈന്ദവ വികാരം മുറിപ്പെടുത്താനായി കരുതിക്കൂട്ടി ക്ഷേത്രനടയില്‍ പശുവിനെ കശാപ്പുചെയ്യുകയായിരുന്നുവെന്ന വാദവുമായി സംഘപരിവാര്‍ സംഘടനകള്‍ കൂടി രംഗത്തുവന്നതോടെ സംഘര്‍ഷം രൂക്ഷമായി. ഒടുവില്‍ ദ്രുത കര്‍മ്മ സേനയുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ്‌ പശുവിണ്റ്റെ ജഡവും നാട്ടുകാര്‍ തടഞ്ഞുവച്ച അനസ്‌, മുഹമ്മദ്‌ എന്നിവരേയും പോലീസ്‌ സ്ഥലത്തുനിന്ന്‌ മാറ്റിയത്‌. 
അതോടെ പോലീസ്‌ വാഹനങ്ങള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. പിന്നീട്‌ വിശ്വാസികള്‍ മുദ്രാവാക്യം വിളികളുമായി നിരത്തിലിറങ്ങി. ഇതേതുടര്‍ന്ന്‌ കടകമ്പോളങ്ങള്‍ എല്‍ പലതും നിര്‍ബന്ധിച്ച്‌ അടപ്പിച്ചു. പല കടകള്‍ക്ക്‌ നേരെയും പ്രകടനക്കാര്‍ കല്ലെറിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ മുസ്ളിം ഐക്യവേദി കൂടി നിരത്തിലിറങ്ങിയതോടെ രാത്രിയും സംഘര്‍ഷം തുടരുകയാണ്‌. 
മംഗളം 18.1.2012

കോഴിക്കോട്ടുകുളങ്ങര-കൊമ്പനാട്‌ കനാല്‍ റോഡ്‌ ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധം

 മെറ്റല്‍ വിരിച്ചിട്ട്‌ നാലാണ്ടുകള്‍  
പെരുമ്പാവൂറ്‍: ടാര്‍ ചെയ്യാനായി മെറ്റല്‍ വിരിച്ചിട്ട്‌ നാലു വര്‍ഷമായിട്ടും വേങ്ങൂറ്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പ്പെട്ട കോഴിക്കോട്ടുകുളങ്ങര കൊമ്പനാട്‌ കനാല്‍റോഡ്്‌ ടാര്‍ ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക്‌ പ്രതിഷേധം.
മുന്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ആര്‍.എം രാമചന്ദ്രണ്റ്റെ ഫണ്ട്‌ ഉപയോഗിച്ച്‌ കല്ലുവിരിച്ചതിനുശേഷം ഈ റോഡില്‍ ഒന്നും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പു സമയത്ത്‌ റോഡ്‌ ടാര്‍ ചെയ്ത്‌ തരാമെന്നു പറഞ്ഞ്‌ വോട്ടു പിടിച്ച ജില്ലാ പഞ്ചായത്ത്‌ മെമ്പറും പതിനാലാം വാര്‍ഡ്‌ മെമ്പറും പിന്നീട്‌ ഈ വഴിയ്ക്ക്‌ വന്നിട്ടില്ല എന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. റോഡില്‍ പാകിയ മുഴുവന്‍ മെറ്റലുകളും ഇപ്പോള്‍ ഇളകി ഉയര്‍ന്നു നില്‍ക്കുകയാണ്‌. വന്‍കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്‌. ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍ തെറിച്ച്‌ യാത്രക്കാരുടെ ദേഹത്ത്‌ കൊള്ളുന്നതും കല്ലില്‍ കയറി ബാലന്‍സ്‌ നഷ്ടപ്പെട്ട്‌ തൊട്ടുചേര്‍ന്ന ആഴമേറിയ കനാലിലേക്ക്‌ വാഹനങ്ങള്‍ മറിയുന്നതും പതിവാണ്‌. കഴിഞ്ഞ്‌ വര്‍ഷം രണ്ട്‌ കാറുകള്‍ ബാലന്‍സ്‌ നഷ്ടപ്പെട്ട്‌ കനാലിലേയ്ക്ക്‌ മറിഞ്ഞിരുന്നു. 
ഏറ്റവും കൂടുതല്‍ സ്കൂളില്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന വഴിയാണ്‌. അനേകം സ്കൂള്‍ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇതിലെ കടന്നുപോകുന്നുണ്ട്‌. ഇതിനു പുറമെ കോതമംഗലം-കോട്ടപ്പടി എന്നിവിടങ്ങളില്‍ നിന്ന്‌ വരുന്നവര്‍ക്ക്‌ പാണിയേലി-പാണംകുഴി തുടങ്ങിയ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലേയ്ക്ക്‌ പോകാനുള്ള എളുപ്പവഴിയാണിത്‌. എന്നാല്‍ ഈ വഴി പോകുന്നത്‌ ജീവന്‍മരണ പോരാട്ടമായതുകൊണ്ട്‌ ഭൂരിഭാഗം പേരും ഈ വഴി ഒഴിവാക്കുകയാണ്‌. റോഡ്‌ സഞ്ചാരയോഗ്യമല്ലാത്തതുകൊണ്ട്‌ ടാക്സികളും ഇതുവഴി വരാന്‍ വിതമ്മതിക്കുന്നു. വരുന്ന വാഹനങ്ങള്‍ ഇരട്ടി പണം ഈടാക്കുന്നുമുണ്ട്‌.
പഞ്ചായത്തിണ്റ്റേയും പഞ്ചായത്ത്‌ മെമ്പറുടേയും അനാസ്ഥയാണ്‌ ഈ റോഡ്‌ ഇങ്ങനെ കിടക്കാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ ആരോപിയ്ക്കുന്നു പലതവണ ഗ്രാമസഭ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. എപ്പോള്‍ പരാതി ഉന്നയിക്കുമ്പോഴും ഇത്തവണ ടാറിംഗ്‌ ഉണ്ട്‌ എന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. ഈ പ്രശ്നത്തിന്‌ പ്രദേശവാസിയായ എം.എല്‍.എ ഇടപെട്ട്‌ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. അടിയന്തിരമായി റോഡ്‌ ടാര്‍ ചെയ്തില്ലെങ്കില്‍ വാന്‍ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ്‌ നാട്ടുകാരുടെ തീരുമാനം. 
മംഗളം 17.01.12

Monday, January 16, 2012

കോടനാട്‌ സ്കൂളില്‍ അനധികൃത പണപ്പിരിവ്‌ നടത്തുന്നതായി ആക്ഷേപം

പെരുമ്പാവൂറ്‍: കോടനാട്‌ മാര്‍ ഔഗേന്‍ സ്കൂളില്‍ സുവര്‍ണ ജൂബിലിയുടെ പേരില്‍ അനധികൃത പണപ്പിരിവ്‌ നടത്തുന്നതായി ആക്ഷേപം. 
സ്കൂള്‍ വാര്‍ഷികത്തിണ്റ്റെ പേരില്‍ കുട്ടികളെ കൊണ്ടാണ്‌ പണപ്പിരിവ്‌ നടത്തുന്നത്‌. ഓരോ കുട്ടിയും പത്തു രൂപയുടെ ഇരുപത്തിയഞ്ചു കൂപ്പണുകള്‍ വില്‍ക്കാനാണ്‌ നിര്‍ദ്ദേശം. അറുന്നൂറോളം കുട്ടികള്‍ പഠിയ്ക്കുന്ന ഇവിടെ ഈ നിലയ്ക്ക്‌ മാത്രം ഒന്നരലക്ഷം രൂപയോളം സമാഹരിയ്ക്കുകയാണ്‌ ലക്ഷ്യം. ഇതിനു പുറമെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അഞ്ഞൂറില്‍ കുറയാത്ത തുകയും മുപ്പത്തിയഞ്ചോളം സ്റ്റാഫില്‍ നിന്ന്‌ ആയിരം രൂപ പ്രകാരവും പിരിയ്ക്കുന്നുണ്ട്‌. പി.ടി.എ ഫണ്ടായി ഓരോ വര്‍ഷവും രക്ഷിതാക്കളില്‍ നിന്ന്‌ നാനൂറു രൂപ വീതം പിരിച്ചെടുക്കുന്നതിന്‌ പുറമെയാണിത്‌. 
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ വേണ്ടി ഇത്ര വലിയ തുക പിരിച്ചെടുക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന്‌ രക്ഷിതാക്കള്‍ ആരോപിയ്ക്കുന്നു. സ്കൂളില്‍ നടക്കുന്നത്‌ പകല്‍ കൊള്ളയാണെന്ന്‌ ചൂണ്ടിക്കാട്ടി നിരവധി നോട്ടീസുകള്‍ പ്രചരിയ്ക്കുന്നുമുണ്ട്‌. സ്കൂള്‍ മാനേജ്മെണ്റ്റിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌ രക്ഷകര്‍ത്താക്കള്‍. 
മംഗളം 16.01.12

ഒക്കലില്‍ ഫലവൃക്ഷങ്ങള്‍ വെട്ടിമാറ്റി മണ്ണ്‌ ഖനനം

പെരുമ്പാവൂറ്‍: ജാതി, കൊക്കോ, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ വെട്ടിമാറ്റി ഒക്കലില്‍ മണ്ണ്‌ ഖനനം വ്യാപകമാകുന്നു. 
ജില്ലയിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണുള്ള പെരുമറ്റം മേഖലയിലാണ്‌ ഖനനം. ഇവിടെ നിന്നെടുക്കുന്ന കോടികള്‍ വിലമതിയ്ക്കുന്ന മണ്ണ്‌ ഇതിനോടകം അന്യസംസ്ഥാനത്തേയ്ക്ക്‌ കടത്തിക്കഴിഞ്ഞു. പതിനാറാം വാര്‍ഡില്‍ നിന്ന്‌ മാത്രം കൊണ്ടുപോയിട്ടുള്ള മണ്ണ്‌ എത്രയെന്ന്‌ തിട്ടപ്പെടുത്താന്‍ പോലും കഴിയില്ല. 
ഇവിടെ മണ്ണെടുക്കുന്നതിനെതിരെ ഗ്രാമസഭ പാസാക്കിയ പ്രമേയത്തിനും നാട്ടുകാരുടെ പ്രതിഷേധത്തിനും മണ്ണ്‌ മാഫിയ പുല്ലുവില പോലും കല്‍പിച്ചിട്ടില്ല. അര്‍ദ്ധരാത്രി പോലും ഇവിടെനിന്ന്‌ മണ്ണ്‌ കുഴിച്ചെടുത്ത്‌ കടത്തുന്നുണ്ട്‌. മണ്ണു കയറ്റിപ്പോകുന്ന വാഹനങ്ങള്‍ നാട്ടില്‍ മരണഭീതി വിതയ്ക്കുന്നുമുണ്ട്‌. 
അനധികൃത മണ്ണ്‌ ഖനനത്തിനെതിരെ ചേര്‍ന്ന ഒക്കല്‍ പൌരസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സിനിമ സംവിധായകന്‍ ബിജു വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ വറുഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഒക്കല്‍ മര്‍ച്ചണ്റ്റ്സ്‌ അസോസിയേഷന്‍, കര്‍ത്തവ്യ ലൈബ്രറി, ആണ്റ്റി കറപ്ഷന്‍ മൂവ്മെണ്റ്റ്‌ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളായ പി.പി സുരേഷ്‌, എം.വി ബാബു, വറുഗീസ്‌ തെറ്റയില്‍, കെ.പി രാജന്‍, കെ.കെ അലിയാര്‍, മാധവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം 16.01.12

Sunday, January 15, 2012

പോലീസ്‌ നിരീക്ഷണം പിന്‍വലിച്ചു; പുല്ലുവഴിയില്‍ അപകടങ്ങള്‍ തുടങ്ങി

പെരുമ്പാവൂറ്‍: അഞ്ചു വിദ്യാലയങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ എത്തുന്ന പുല്ലുവഴി കവലയിലെ പോലീസ്‌ നിരീക്ഷണം പിന്‍വലിച്ചതോടെ റോഡപകടങ്ങള്‍ തുടങ്ങി. 
ജയകേരളം ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ ഒമ്പതാം ക്ളാസ്‌ വിദ്യാര്‍ത്ഥിനികളായ അശ്വതി വിജയന്‍, രേവതി ബാബു എന്നിവരാണ്‌ വെള്ളിയാഴ്ച വൈകിട്ട്‌ അപകടത്തില്‍ പെട്ടത്‌. നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നിലൂടെ റോഡ്‌ മുറിച്ചുകടക്കുന്നതിന്‌ ഇടയിലായിരുന്നു ഇത്‌. ഇരുവരേയും ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ജയകേരളം സ്കൂളിന്‌ പുറമെ സെണ്റ്റ്‌ ജോസഫ്സ്‌ ഇംഗീഷ്‌ മീഡിയം സ്കൂള്‍, സര്‍ക്കാര്‍ എല്‍.പി സ്കൂള്‍, നിര്‍മ്മല നഴ്സറി സ്കൂള്‍, സാന്‍ജോ നഴ്സിങ്ങ്‌ കോളജ്‌ തുടങ്ങിയ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബസ്‌ കയറാനെത്തുന്നത്‌ പുല്ലുവഴി കവലയിലാണ്‌. ഈ സമയം കുട്ടികളേയും റോഡിലൂടെ അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളേയും നിയന്ത്രിയ്ക്കാന്‍ കുറുപ്പംപടി സ്റ്റേഷനില്‍ നിന്ന്‌ രാവിലേയും വൈകിട്ടും ഒരു ഉദ്യോഗസ്ഥനെ ഇവിടെ നിയോഗിച്ചിരുന്നു. വര്‍ഷങ്ങളായി ഈ സേവനം ഇവിടെ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ഇവിടെ നിന്ന്‌ പോലീസിനെ പിന്‍വലിച്ചിരിയ്ക്കുകയാണ്‌. 
സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്നാണ്‌ പോലീസിണ്റ്റെ വിശദീകരണം. എന്നാല്‍, ആയിരക്കണക്കിന്‌ കുട്ടികളുടെ ജീവണ്റ്റെ കാര്യത്തില്‍ ഉദാസീനത പാടില്ലെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. രണ്ടു വിദേശ മദ്യശാലകളുള്ള പുല്ലുവഴി കവലയിലെ ക്രമസമാധാന നിയന്ത്രണത്തിനും പോലീസ്‌ സാന്നിദ്ധ്യം ഉപകാരപ്പെട്ടിരുന്നു. 
മംഗളം 15.01.2012

Saturday, January 14, 2012

സംസ്ഥാനത്ത്‌ മാനവ വിഭവശേഷി വകുപ്പ്‌ രൂപീകരിയ്ക്കണം: എന്‍.എസ്‌. എസ്‌

പെരുമ്പവൂറ്‍: കേരളത്തിണ്റ്റെ അമൂല്യമായ മനുഷ്യ വിഭവശേഷിയുടെ ഫലപ്രദമായ ആസുത്രണത്തിനും വിനിയോഗത്തിനും സംസ്ഥാനത്ത്‌ മാനവവിഭവശേഷി വകുപ്പും മന്ത്രിയും വേണമെന്ന്‌ എന്‍.എസ്‌.എസ്‌ ഹ്യൂമന്‍ റിസോഴ്സ്‌ ജില്ലാ നേതൃ സമ്മേളനം ആവശ്യപ്പെട്ടു. 
മനുഷ്യ വിഭവശേഷി പാഴാക്കാതെ സംരക്ഷിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ അനിവാര്യമാണ്‌. ഇതിന്‌ രൂപം കൊടുക്കാനും നടപ്പാക്കുവാനും പ്രത്യേക വകുപ്പ്‌ രൂപീകരിക്കുക എന്നതാണ്‌ പരിഹാര മാര്‍ഗം. എറണാകുളം, ഇടുക്കി ജില്ലകളിലെ കോതമംഗലം, മൂവാറ്റുപുഴ, ആലുവ, കൊച്ചി-കണയന്നൂറ്‍, എന്‍ പറവൂറ്‍, കുന്നത്തുനാട്‌, തൊടുപുഴ എന്‍.എസ്‌.എസ്‌ താലൂക്കു യൂണിയനുകളില്‍ നിന്നുള്ള ഹ്യൂമന്‍ റിസോഴ്സ്‌ ഫാക്കല്‍റ്റി അംഗങ്ങളുടെ നേതൃയോഗം അംഗീകരിച്ച പ്രമേയത്തിലാണ്‌ ഈ ആവശ്യമുന്നയിച്ചത്‌. എന്‍.എസ്‌.എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം പി.എസ്‌ രാജന്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂമന്‍ റിസോഴ്സ്‌ സെക്രട്ടറി കെ.ആര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. 
ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം എം.എം ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റുമാരായ പി.കെ രാധാക്യഷ്ണന്‍, വി ഗോപാലക്യഷണന്‍ നായര്‍, എ.ബി വിശ്വനാഥ മേനോന്‍, അഡ്വ. ആര്‍ മോഹന്‍കുമാര്‍, ഹ്യൂമന്‍ റിസോഴ്സ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എ രാജഗോപാലന്‍ നായര്‍ നായര്‍ (ആലുവ), ജി വിജയക്യഷ്ണന്‍ (എന്‍ പറവൂറ്‍), എം രഞ്ജിത്കുമാര്‍ (കൊച്ചി-കണയന്നൂറ്‍), എം.കെ നാരായണന്‍ നായര്‍ (കോതമംഗലം), കെ.എം മണികണ്ഠന്‍ നായര്‍ (മൂവാറ്റുപുഴ), കെ.ആര്‍ രാമചന്ദ്രന്‍ (തൊടുപുഴ), എന്‍ മോഹനന്‍ (കുന്നത്തുനാട്‌), പെരുമ്പാവൂറ്‍ യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ അഡ്വ. മുരളീധരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി പി.ജി രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം  14.01.12

കോളജ്‌ ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ; ആറു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

 പെരുമ്പാവൂറ്‍: അറയ്ക്കപ്പടി ജയ്ഭാരത്‌ കോളജ്‌ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ആറു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥികളായ ആരുഷ്‌, അജ്മല്‍, ആനന്ദ്‌ എന്നിവരെ കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയിലും മിഥുന്‍, ബിനോയ്‌, ഫാസില്‍ എന്നിവരെ പെരുമ്പാവൂറ്‍ വാത്തിയാത്ത്‌ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്‌. പെണ്‍കുട്ടികളടക്കം നിരവധിപ്പേരെ ഇന്നലെ രാവിലെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്ന്‌ ചപ്പാത്തിയും കറിയും കഴിച്ചവര്‍ക്കാണ്‌ അസ്വസ്ഥതകള്‍ ഉണ്ടായത്‌. 
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകളിലേയ്ക്കുള്ള ഭക്ഷണം ഒരിടത്താണ്‌ പാകപ്പെടുത്തുന്നത്‌. ഭക്ഷണം കഴിച്ചവര്‍ക്ക്‌ ഛര്‍ദ്ദിയും വയറിളക്കവുമാണ്‌ ഉണ്ടായത്‌. 
ഭക്ഷ്യവിഷ ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ പരിശോധന നടത്തി. മുമ്പ്‌ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന്‌, ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഇടപെട്ട്‌ കോളജ്‌ ഹോസ്റ്റല്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. 
മംഗളം 14.01.12