പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, January 14, 2012

സംസ്ഥാനത്ത്‌ മാനവ വിഭവശേഷി വകുപ്പ്‌ രൂപീകരിയ്ക്കണം: എന്‍.എസ്‌. എസ്‌

പെരുമ്പവൂറ്‍: കേരളത്തിണ്റ്റെ അമൂല്യമായ മനുഷ്യ വിഭവശേഷിയുടെ ഫലപ്രദമായ ആസുത്രണത്തിനും വിനിയോഗത്തിനും സംസ്ഥാനത്ത്‌ മാനവവിഭവശേഷി വകുപ്പും മന്ത്രിയും വേണമെന്ന്‌ എന്‍.എസ്‌.എസ്‌ ഹ്യൂമന്‍ റിസോഴ്സ്‌ ജില്ലാ നേതൃ സമ്മേളനം ആവശ്യപ്പെട്ടു. 
മനുഷ്യ വിഭവശേഷി പാഴാക്കാതെ സംരക്ഷിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ അനിവാര്യമാണ്‌. ഇതിന്‌ രൂപം കൊടുക്കാനും നടപ്പാക്കുവാനും പ്രത്യേക വകുപ്പ്‌ രൂപീകരിക്കുക എന്നതാണ്‌ പരിഹാര മാര്‍ഗം. എറണാകുളം, ഇടുക്കി ജില്ലകളിലെ കോതമംഗലം, മൂവാറ്റുപുഴ, ആലുവ, കൊച്ചി-കണയന്നൂറ്‍, എന്‍ പറവൂറ്‍, കുന്നത്തുനാട്‌, തൊടുപുഴ എന്‍.എസ്‌.എസ്‌ താലൂക്കു യൂണിയനുകളില്‍ നിന്നുള്ള ഹ്യൂമന്‍ റിസോഴ്സ്‌ ഫാക്കല്‍റ്റി അംഗങ്ങളുടെ നേതൃയോഗം അംഗീകരിച്ച പ്രമേയത്തിലാണ്‌ ഈ ആവശ്യമുന്നയിച്ചത്‌. എന്‍.എസ്‌.എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം പി.എസ്‌ രാജന്‍ ഉദ്ഘാടനം ചെയ്തു. ഹ്യൂമന്‍ റിസോഴ്സ്‌ സെക്രട്ടറി കെ.ആര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. 
ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം എം.എം ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റുമാരായ പി.കെ രാധാക്യഷ്ണന്‍, വി ഗോപാലക്യഷണന്‍ നായര്‍, എ.ബി വിശ്വനാഥ മേനോന്‍, അഡ്വ. ആര്‍ മോഹന്‍കുമാര്‍, ഹ്യൂമന്‍ റിസോഴ്സ്‌ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.എ രാജഗോപാലന്‍ നായര്‍ നായര്‍ (ആലുവ), ജി വിജയക്യഷ്ണന്‍ (എന്‍ പറവൂറ്‍), എം രഞ്ജിത്കുമാര്‍ (കൊച്ചി-കണയന്നൂറ്‍), എം.കെ നാരായണന്‍ നായര്‍ (കോതമംഗലം), കെ.എം മണികണ്ഠന്‍ നായര്‍ (മൂവാറ്റുപുഴ), കെ.ആര്‍ രാമചന്ദ്രന്‍ (തൊടുപുഴ), എന്‍ മോഹനന്‍ (കുന്നത്തുനാട്‌), പെരുമ്പാവൂറ്‍ യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ അഡ്വ. മുരളീധരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി പി.ജി രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം  14.01.12

No comments: