Sunday, January 29, 2012

മുടക്കുഴയില്‍ ഇനി പുതിയ പാറമടകള്‍ക്ക്‌ അനുമതിയില്ല

 പെരുമ്പാവൂര്‍‍: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ഇനി പുതിയ പാറമടകള്‍ക്ക്‌ അനുമതി നല്‍കേണ്ടതില്ലെന്ന്‌ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു. അതേസമയം, നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന പാടമടകള്‍ക്ക്‌ തുടരാം. പുതിയ
പാറമടകള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ സ്വീകരിയ്ക്കേണ്ടെന്നാണ്‌ തീരുമാനം. നിരവധി പാറമടകള്‍ അംഗീകാരത്തോടെയും ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന പെട്ടമല ഈ പഞ്ചായത്തിലാണ്‌. ഇവിടെയുള്ള പാറമടകള്‍ മുമ്പ്‌ നിരോധിച്ചിരുന്നു. ചില ക്രഷറുകളുടെ മറവില്‍ പാറമടകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്‌ മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി, റവന്യു, പഞ്ചായത്ത്‌ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പെട്ടമലയില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. കെട്ടിടങ്ങളില്ലാതെ പ്രവര്‍ത്തിയക്കുന്ന ക്രഷറുകളും ഇതോടനുബന്ധിച്ചുള്ള പാറമടകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 
ചൂരമുടിയില്‍ ആറു പാറമടകളും ചുണ്ടക്കുഴിയില്‍ ഒരു പാറമടയുമാണ്‌ ഇപ്പോള്‍ പഞ്ചായത്തിണ്റ്റെ അനുമതിയോടെ പ്രവര്‍ത്തിയക്കുന്നവ. ഇതിനു പുറമെ പുതിയ പാറമടകള്‍ക്ക്‌ ഇനി അംഗീകാരം നല്‍കില്ല. 
പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പും പുതിയ പ്ളൈവുഡ്‌ കമ്പനികള്‍ വരുന്നതും ഭരണസമിതി മുമ്പ്‌ നിരോധിച്ചിരുന്നു. അതിനു കിട്ടിയ ജനപിന്തുണയെ തുടര്‍ന്നാണ്‌ പാറമടകളുടെ നിരോധനം. 
മംഗളം 26.1.2012

No comments: