പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, January 14, 2012

കോളജ്‌ ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ; ആറു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

 പെരുമ്പാവൂറ്‍: അറയ്ക്കപ്പടി ജയ്ഭാരത്‌ കോളജ്‌ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ആറു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥികളായ ആരുഷ്‌, അജ്മല്‍, ആനന്ദ്‌ എന്നിവരെ കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയിലും മിഥുന്‍, ബിനോയ്‌, ഫാസില്‍ എന്നിവരെ പെരുമ്പാവൂറ്‍ വാത്തിയാത്ത്‌ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്‌. പെണ്‍കുട്ടികളടക്കം നിരവധിപ്പേരെ ഇന്നലെ രാവിലെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്ന്‌ ചപ്പാത്തിയും കറിയും കഴിച്ചവര്‍ക്കാണ്‌ അസ്വസ്ഥതകള്‍ ഉണ്ടായത്‌. 
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകളിലേയ്ക്കുള്ള ഭക്ഷണം ഒരിടത്താണ്‌ പാകപ്പെടുത്തുന്നത്‌. ഭക്ഷണം കഴിച്ചവര്‍ക്ക്‌ ഛര്‍ദ്ദിയും വയറിളക്കവുമാണ്‌ ഉണ്ടായത്‌. 
ഭക്ഷ്യവിഷ ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഹോസ്റ്റലില്‍ പരിശോധന നടത്തി. മുമ്പ്‌ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന്‌, ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഇടപെട്ട്‌ കോളജ്‌ ഹോസ്റ്റല്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. 
മംഗളം 14.01.12

No comments: