പെരുമ്പാവൂര്‍: നിരവധി മോഷണക്കേസുകളില്‍ ജയില്‍ വാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷവും വാഹനങ്ങള്‍ മോഷ്ടിച്ച യുവാവ് പോലിസ് പിടിയില്‍.
മാഹിന്‍ |
ആലുവ ചുണങ്ങംവേലി പുഷ്പനഗര്‍ കോളനിയില്‍ മംഗലത്തുകാട്ടില്‍ വീട്ടില്‍ മുനീര്‍ എന്നും പളുങ്കുമാഹിന്‍ എന്നും അറിയപ്പെടുന്ന മാഹി(27)നെയാണ് പെരുമ്പാവൂറ്‍ ഡിവൈ.എസ്.പി. കെ ഹരിക്യഷ്ണണ്റ്റെ നേത്യത്വത്തില്‍ അറസ്റ്റു ചെയ്തത്.
മോഷണം, പിടിച്ചുപറിക്കേസുകളില്‍ നിരിവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. അതിനു ശേഷം പെരുമ്പാവൂറ്‍ പള്ളിക്കവലയില്‍ വാരിക്കാടന്‍ സലിമിണ്റ്റെ മിനി ലോറിയും ആലുവ കൊടികുത്തുമലയില്‍ പുതുവാമൂല നിഷാദിണ്റ്റെ മഹീന്ദ്ര ഓട്ടോറിക്ഷയും ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇതിനു പുറമെ വാഴക്കുളം പുത്തുക്കാടന്‍ സിദ്ദീഖിണ്റ്റെ ഹീറോ ഹോണ്ട പാഷന്‍ ബൈക്കും ചുണങ്ങംവേലി പുഷ്പനഗര്‍ കോളനിയില്‍ നിന്നും പള്‍സര്‍ ബൈക്കും മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. പെരുമ്പാവൂറ്‍, ആലുവ, കോതമംഗലം കോടതികളില്‍ ഇയാള്‍ക്കെതിരെ പിടികിട്ടാപ്പുള്ളിയായി വാറണ്ടുകള്‍ ഉണ്ട്. മോഷണ മുതലുകള്‍ പോലീസ് കണ്ടെത്തി. പെരുമ്പാവൂറ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് റിമാണ്റ്റ് ചെയ്തു.
കുറുപ്പംപടി സി.ഐ ക്രിസ്പിന്‍സാം പെരുമ്പാവൂറ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഹണി കെ ദാസ്, എസ്.ഐ രവി, എ.എസ്.ഐ റജി വറുഗീസ്, സീനിയര്‍ സി.പി.ഒമാരായ ഇബ്രാഹിം ഷുക്കൂറ്‍, പ്രസാദ്, ജലില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടകൂടിയത്.
മംഗളം 21.01.12
No comments:
Post a Comment