പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, January 22, 2012

അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും രാജി വയ്ക്കാന്‍ തീരുമാനം

പെരുമ്പാവൂര്‍‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിന്‌ അറുതി വരുത്തി പ്രസിഡണ്റ്റ്‌ കെ.എസ്‌ സൌദാ ബീവിയും വൈസ്‌ പ്രസിഡണ്റ്റ്‌ സുജു ജോണിയും രാജിവയ്ക്കാന്‍ തീരുമാനിച്ചു.
ജനജീവിതം ദുസ്സഹമാക്കുന്ന യു.ഡി.എഫിണ്റ്റെ രാഷ്ട്രീയ നാടകങ്ങള്‍ വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്താനാണ്‌ രാജിയെന്ന്‌ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനനും ഗ്രാമപഞ്ചായത്ത്‌ ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ സെക്രട്ടറിയ്ക്ക്‌ രാജികത്ത്‌ നല്‍കും. അതിനു മുമ്പായി ഇന്ന്‌ ജനത്തേയും കോടതിയേയും വെല്ലുവിളിയ്ക്കുന്ന യു.ഡി.എഫ്‌ നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ പഞ്ചായത്തിലുടനീളം എല്‍.ഡി.എഫ്‌ വാഹന പ്രചാരണ ജാഥ നടത്തുന്നുമുണ്ട്‌.
2010-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ടുകളാണ്‌ നേടിയിരുന്നത്‌. അതേതുടര്‍ന്ന്‌ എല്‍.ഡി.എഫിണ്റ്റെ സൌദാ ബീവി നറുക്കെടുപ്പിലൂടെ വിജയം നേടി. അതോടെ പഞ്ചായത്തിലെ കക്ഷി നില തുല്യമായി. വീണ്ടും നറുക്കെടുപ്പ്‌ നടന്നു. എല്‍.ഡി.എഫിനെ തന്നെ ഭാഗ്യം തുണച്ചു. പ്രസിഡണ്റ്റ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനങ്ങള്‍ ഇടതുമുന്നണിയ്ക്കായതോടെ, എല്‍.ഡി.എഫ്‌ ഭരണമുള്ള നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്തായി അശമന്നൂറ്‍ മാറി. 
എന്നാല്‍, കള്ളവോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 2011 നവംബറില്‍ പെരുമ്പാവൂറ്‍ മുന്‍സീഫ്‌ കോടതി സൌദാ ബീവിയുടെ വിജയം അസാധുവാക്കി. പിന്നീട്‌ അഡീഷണല്‍ ജില്ലാ കോടതി, മുന്‍സീഫ്‌ കോടതി വിധി റദ്ദാക്കിയതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. വോട്ടവകാശമില്ലാതെ, പഞ്ചായത്ത്‌ അംഗമായി തുടരാമെന്നായിരുന്നു കോടതി വിധി. വോട്ടവകാശമില്ലാത്ത മെമ്പര്‍ക്ക്‌ പ്രസിഡണ്റ്റായി തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്ന്‌ ആരോപിച്ച്‌ യു.ഡി.എഫ്‌ രംഗത്ത്‌ വരികയായിരുന്നു.
അതേസമയം, പ്രസിഡണ്റ്റ്‌ സൌദാ ബീവി വിളിച്ച്‌ ചേര്‍ത്ത ഭരണ സമിതി യോഗങ്ങളില്‍ യു.ഡി.എഫ്‌ അംഗങ്ങള്‍ പങ്കെടുക്കുകയും സിറ്റിങ്ങ്‌ ഫീസ്‌ കൈപ്പറ്റുകയും ചെയ്തുവെന്ന്‌ രാജിയ്ക്കൊരുങ്ങുന്നവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. യു.ഡി.എഫ്‌ അംഗങ്ങളുടെ വാര്‍ഡുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ നടപ്പാക്കാന്‍ അനുവദിയ്ക്കൂ എന്ന നിലപാടാണ്‌ പ്രതിപക്ഷം കൈക്കൊണ്ടത്‌. ഇത്‌ ജന വിരുദ്ധ നിലപാടാണ്‌. സത്യപ്രതിജ്ഞാ വിരുദ്ധവുമാണ്‌. 
ജനങ്ങളോടുള്ള യു.ഡി.എഫിണ്റ്റെ വെല്ലുവിളി വാഹനപ്രചാരണ ജാഥയിലൂടെ തുറന്നുകാട്ടാനാണ്‌ തീരുമാനമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഭരണസമിതി അംഗങ്ങളായ സൌദാ ബീവി, സുജു ജോണി, എന്‍.എന്‍ കുഞ്ഞ്‌ എന്നിവര്‍ അറിയിച്ചു. 
മംഗളം  22.10.2012

No comments: