പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, January 29, 2012

എസ്റ്റേറ്റു സൂപ്പര്‍വൈസറുടെ കൊലപാതകം: അന്വേഷണം ഇഴയുന്നു

 പെരുമ്പാവൂര്‍‍: എസ്റ്റേറ്റിണ്റ്റെ നടുവിലെ ഒറ്റപ്പെട്ട ബംഗ്ളാവില്‍ നടന്ന കൊലപാതകം സംബന്ധിച്ച്‌ പോലീസിന്‌ ഊഹാപോഹങ്ങള്‍ മാത്രം. തെളിവുകളൊന്നും അവശേഷിപ്പിയ്ക്കാതെ വിദഗ്ധമായി നടത്തിയ അരുംകൊല ആരു നടത്തിയെന്നറിയാതെ പോലീസ്‌ ഇപ്പോഴും ഇരുട്ടില്‍ തന്നെ.
വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങരയിലെ മാമന്‍ എസ്റ്റേറ്റിനു നടുവിലുള്ള ഹില്‍വ്യൂ ബംഗ്ളാവിനോടു ചേര്‍ന്ന ഔട്ട്‌ ഹൌസിണ്റ്റെ മുന്നിലിട്ടാണ്‌ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ ടിനു തോമസിനെ വെട്ടിക്കൊന്നത്‌. ഞായറാഴ്ച രാവിലെ പാഴ്മരങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവാണ്‌ ടിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അറുപതേക്കര്‍ റബര്‍ തോട്ടത്തിനു നടുവില്‍ നടന്ന ക്രൂരമായ കൊലപാതകം പുറംലോകത്ത്‌ ഒരാളും അറിഞ്ഞില്ല. 
അഞ്ചോളം വെട്ടേറ്റായിരുന്നു ടിനുവിണ്റ്റെ മരണം. കഴുത്ത്‌ അറ്റുപോകാറായ അവസ്ഥയിലായിരുന്നു. സംഭവമറിഞ്ഞ്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌ സ്ക്വാഡും എത്തി. ആര്‍ക്കും ഒരു സൂചനയും കണ്ടെത്താനായില്ല. കെട്ടിടത്തിനു ചുറ്റും മണം പിടിച്ച്‌ നടന്ന പോലീസ്‌ നായയും സൂചനകള്‍ നല്‍കാതെ മടങ്ങി. 
കൊലപാതകത്തിന്‌ മുമ്പ്‌ മല്‍പ്പിടുത്തം നടന്നുവെന്നത്‌ വ്യക്തമാണ്‌. ഭിത്തിയിലും പരിസരങ്ങളിലും രക്തക്കറയുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്സിണ്റ്റെ ചവിട്ടുപടിയില്‍ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ ലുങ്കിയും തോര്‍ത്തും അല്‍പം മാറിയാണ്‌ കിടന്നിരുന്നത്‌. മൂര്‍ച്ഛയുള്ള വടിവാളുകൊണ്ടോ മറ്റോ വെട്ടിയാലുണ്ടാകുന്നതു പോലെയാണ്‌ ടിനുവിണ്റ്റെ ശരീരത്തിലെ മുറിവുകള്‍. അതില്‍ നിന്ന്‌ കൊലപാതകത്തിന്‌ പിന്നില്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമായിരിയ്ക്കണമെന്ന നിഗമനത്തിലാണ്‌ പോലീസ്‌ മടങ്ങിയത്‌. ടിനുവിണ്റ്റെ മൊബൈല്‍ ഫോണിലേയ്ക്ക്‌ വന്നതും പോയതുമായ വിളികളില്‍ നിന്ന്‌ കൂടുതല്‍ സൂചനകള്‍ കിട്ടുമെന്നും കരുതി. 
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. ടിനുവിണ്റ്റെ സ്വന്തം സ്ഥലമായ ഇടുക്കി ജില്ലയിലെ പന്ന്യാര്‍കുട്ടിയിലും ഇയാള്‍ മുമ്പ്‌ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും പോലീസ്‌ എത്തി വിവരശേഖരണം നടത്തുന്നുണ്ട്‌. പൂര്‍വ്വവൈരാഗ്യമാണ്‌ കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ്‌ ഇപ്പോള്‍ പോലീസ്‌. റൂറല്‍ എസ്‌.പിയുടെ നേതൃത്തില്‍ ടിനുവിണ്റ്റെ കൊലപാതകം സംബന്ധിച്ച്‌ അന്വേഷണത്തിന്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. 
മംഗളം 26.01.2012

No comments: