വാസു |
കെ.വി വാസു |
പെരുമ്പാവൂര്‍: സ്വകാര്യബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മേതല കാരുകുഴിച്ചാലില്‍ കെ.വി വാസു (40), വായ്ക്കര കാവാനാട്ടുമാലി പാപ്പുവിണ്റ്റെ മകന്‍ വാസു (61) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് നെല്ലിമോളത്തുവച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന വാസു കല്‍പ്പണിക്കാരനായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. സംസ്കാരം നടത്തി.
ബൈക്കിന് പിന്നിലുണ്ടായിരുന്ന പഞ്ചായത്ത് ജീവനക്കാരനായി വിരമിച്ച കെ.വി വാസുവിനെ എറണാകുളം മെഡിയ്ക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സി.പി.എം പ്രവര്‍ത്തകനായിരുന്നു.
കെ.വി വാസുവിണ്റ്റെ ഭാര്യ: തങ്കമ്മ. മക്കള്‍: ജിതിന്‍, വിബിന്‍. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.
മംഗളം 24.01.12
No comments:
Post a Comment