പെരുമ്പാവൂറ്‍: ജാതി, കൊക്കോ, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ വെട്ടിമാറ്റി ഒക്കലില്‍ മണ്ണ് ഖനനം വ്യാപകമാകുന്നു.
ജില്ലയിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണുള്ള പെരുമറ്റം മേഖലയിലാണ് ഖനനം. ഇവിടെ നിന്നെടുക്കുന്ന കോടികള്‍ വിലമതിയ്ക്കുന്ന മണ്ണ് ഇതിനോടകം അന്യസംസ്ഥാനത്തേയ്ക്ക് കടത്തിക്കഴിഞ്ഞു. പതിനാറാം വാര്‍ഡില്‍ നിന്ന് മാത്രം കൊണ്ടുപോയിട്ടുള്ള മണ്ണ് എത്രയെന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിയില്ല.
ഇവിടെ മണ്ണെടുക്കുന്നതിനെതിരെ ഗ്രാമസഭ പാസാക്കിയ പ്രമേയത്തിനും നാട്ടുകാരുടെ പ്രതിഷേധത്തിനും മണ്ണ് മാഫിയ പുല്ലുവില പോലും കല്പിച്ചിട്ടില്ല. അര്‍ദ്ധരാത്രി പോലും ഇവിടെനിന്ന് മണ്ണ് കുഴിച്ചെടുത്ത് കടത്തുന്നുണ്ട്. മണ്ണു കയറ്റിപ്പോകുന്ന വാഹനങ്ങള്‍ നാട്ടില്‍ മരണഭീതി വിതയ്ക്കുന്നുമുണ്ട്.
അനധികൃത മണ്ണ് ഖനനത്തിനെതിരെ ചേര്‍ന്ന ഒക്കല്‍ പൌരസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം സിനിമ സംവിധായകന് ബിജു വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒക്കല്‍ മര്‍ച്ചണ്റ്റ്സ് അസോസിയേഷന്, കര്‍ത്തവ്യ ലൈബ്രറി, ആണ്റ്റി കറപ്ഷന്‍ മൂവ്മെണ്റ്റ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളായ പി.പി സുരേഷ്, എം.വി ബാബു, വറുഗീസ് തെറ്റയില്‍, കെ.പി രാജന്, കെ.കെ അലിയാര്, മാധവന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 16.01.12
1 comment:
തണ്ടും തടിയുമുള്ള ആണുങ്ങള് ഇല്ലേ നിങ്ങളുടെ നാട്ടില്‍?
Post a Comment