പെരുമ്പാവൂര്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ മേതലയില്‍ പ്ളൈവുഡ് കമ്പനിക്കെതിരെ സമീപവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.
പന്ത്രണ്ടാം വാര്‍ഡില്‍ മുട്ടത്തുമുകള്‍ കോഴിമറ്റം ഹരിജന്‍ കോളനി കയ്യേറിയാണ് പ്ളൈവുഡ് കമ്പനിക്കായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് ജനവാസ മേഖലയില്‍ പ്ളൈവുഡ് കമ്പനിക്ക് അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് സമീപവാസികള്‍ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭരംഗത്താണ്. കമ്പനി പരിസരത്ത് നടന്ന പന്തം കൊളുത്തി പ്രകടനത്തില്‍ സ്ത്രികളും, കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം പി.എന്‍ ചന്ദ്രന്, ആണ്റ്റോ എബ്രഹാം, കെ.ജി സദാനന്ദന്, ലിജിന്‍ വറുഗീസ്, എല്‍ദോ, എം ജോര്‍ജ്, റെനി ബിജു എന്നിവര്‍ നേത്യത്വം നല്കി.
മാര്‍ച്ച് 2 ന് അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് സമരസമിതി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സെക്രട്ടറി കെ.ജി സദാനന്ദന് പ്രസിഡണ്റ്റ് ആണ്റ്റോ എബ്രഹാം എന്നിവര്‍ അറിയിച്ചു.
മംഗളം 29.01.12
No comments:
Post a Comment