Sunday, January 29, 2012

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ യുവതിയും സംഘവും റിമാന്‍ഡില്‍

പെരുമ്പാവൂര്‍‍: സിനിമാക്കഥയെ വെല്ലുന്ന മട്ടില്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ യുവതിയും സംഘവും റിമാണ്റ്റില്‍.
വിജീഷിനെ തട്ടിക്കൊണ്ടുപോയതിണ്റ്റെ പേരില്‍ റിമാണ്റ്റിലായ യുവാക്കള്‍
പെരുമ്പാവൂറ്‍ നങ്ങേലില്‍ വീട്ടില്‍ വിജീഷിണ്റ്റെ ഭാര്യ ചങ്ങനാശ്ശേരി ഉത്രം നിവാസില്‍ ദീപ (23), ചെന്താര വീട്ടില്‍ സനീര്‍ (21), പാറപ്പുറം സ്വദേശികളായ തേരപ്പറമ്പില്‍ വീട്ടില്‍ നിയാസ്‌ (22), പുത്തന്‍ വീട്ടില്‍ സനീഷ്‌ (21), പുതിയ വീട്ടില്‍ റിജാസ്‌ (21), പുത്തന്‍പറമ്പില്‍ സമദ്‌ (20) എന്നിവരെയാണ്‌ ഇന്നലെ കോടതി റിമാണ്റ്റ്‌ ചെയ്തത്‌. അതേസമയം, ഭാര്യാ പീഡനത്തിണ്റ്റെ പേരില്‍ ദീപ നല്‍കിയ പരാതിയില്‍ കോടതി വിജീഷിന്‌ ജാമ്യം അനുവദിച്ചു. 
സ്വകാര്യ ബസ്‌ ഉടമയായ വിജീഷിനെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ ഭാര്യ ദീപ ക്വട്ടേഷന്‍ സംഘത്തിണ്റ്റെ സഹായത്തോടെ തട്ടിക്കൊണ്ടു പോയത്‌. സ്കോര്‍പ്പിയോ കാറില്‍ കോയമ്പത്തൂരില്‍ വിജീഷിനെ എത്തിയ്ക്കാന്‍ ദീപ മുന്‍കൂറായി സനീറിണ്റ്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ പതിനായിരം രൂപ നല്‍കിയിരുന്നു. പാലക്കാട്‌ എത്തിയപ്പോള്‍ തന്ത്രപൂര്‍വ്വം പുറത്തിറങ്ങിയ വിജീഷ്‌ ഒച്ചവച്ച്‌ ആളെ കൂട്ടിയാണ്‌ രക്ഷപ്പെട്ടത്‌. അതോടെ വാഹനത്തിലുണ്ടായിരുന്ന ദീപയും സംഘവും പോലീസിണ്റ്റെ പിടിയിലാവുകയും ചെയ്തു. 
എന്നാല്‍ വിജീഷ്‌ വിളിച്ചിട്ടാണ്‌ താന്‍ രാവിലെ വന്ന്‌ വണ്ടിയില്‍ കയറിയതെന്നായിരുന്നു ദീപയുടെ മൊഴി. ദീപയുടെ മൊബൈലിലെ കാള്‍ ഹിസ്റ്ററിയില്‍ അതിരാവിലെ വിജീഷിണ്റ്റെ നമ്പര്‍ വന്നത്‌ തെളിവായി ദീപ പോലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. വാഹനത്തില്‍ സൌഹാര്‍ദ്ദ പൂര്‍വ്വം പെരുമാറിയ വിജീഷ്‌ പാലക്കാടെത്തിയപ്പോള്‍ പുറത്തിറങ്ങി അസ്വഭാവികമായി പെരുമാറുകയായിരുന്നു. 
പക്ഷെ, ദീപ പണം തന്നതനുസരിച്ചാണ്‌ തങ്ങള്‍ വിജീഷിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന്‌ ക്വൊട്ടേഷനെടുത്ത യുവാക്കള്‍ തുറന്നു പറഞ്ഞതോടെ ദീപയുടെ കഥ പാളി. ദീപ സ്ഥിരം ഓട്ടംവിളിയ്ക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ അബൂബക്കറാണ്‌ മണല്‍ വണ്ടി ഓടിയ്ക്കുന്ന യുവാക്കളെ ക്വൊട്ടേഷനു വേണ്ടി ചുമതലപ്പെടുത്തിയത്‌. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്‌. ആയിരത്തി ഇരുന്നൂറ്‌ രൂപ ദിവസ വാടകയ്ക്ക്‌, പുക്കാട്ടുപടിയിലെ ഒരു പോലീസുകാരണ്റ്റെ സ്കോര്‍പ്പിയോ വാടകയ്ക്ക്‌ എടുത്താണ്‌ സനീറും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയത്‌.
വിജീഷ്
സിങ്കപ്പൂരില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിണ്റ്റെ ഗ്രൌണ്ട്‌ സപ്പോര്‍ട്ടിങ്ങ്‌ സ്റ്റാഫായിരുന്നു വിജീഷും ദീപയും. കഴിഞ്ഞ സെപ്തംബറില്‍ വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്‌ വിജീഷ്‌ നാട്ടിലേയ്ക്ക്‌ മടങ്ങി. ഇതിനിടയില്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തെറ്റി. എങ്കിലും ദീപ ഡിസംബറില്‍ നാട്ടിലെത്തിയത്‌ പുതിയ ഫാമിലി വിസയുമായിട്ടായിരുന്നു. നാട്ടിലെത്തിയ ദീപ ഹോസ്റ്റലിലും വിജീഷ്‌ സ്വന്തം വീട്ടിലുമായിരുന്നു താമസം. ബംഗളരുവില്‍ തിങ്കളാഴ്ച നടക്കുന്ന സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷം വിജീഷുമൊന്നിച്ച്‌ സിങ്കപ്പൂരിന്‌ പോകാനായിരുന്നു ദീപയുടെ പദ്ധതി.
മംഗളം 29.01.12

3 comments:

Pheonix said...

പെണ്ണൊരുമ്പെട്ടാല്‍ - മറ്റൊരു എപ്പിസോഡ്

Cv Thankappan said...

കാലം മാറി മറിയുന്നു!??

Anonymous said...

തേങ്ങാക്കൊല