വൈകിയുണ്ടായ വിവേകമെന്ന് പ്രതിപക്ഷം
പെരുമ്പാവൂര്‍: കോടതി വിധിയെ തുടര്‍ന്ന് ഭരണ പ്രതിസന്ധി നേരിട്ട അശമന്നൂറ്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്റ്റും വൈസ് പ്രസിഡണ്റ്റും രാജി വച്ചു. എല്‍.ഡി.എഫ് ഭരണസമിതിയ്ക്ക് വൈകിയുണ്ടായ വിവേകത്തിണ്റ്റെ ഫലമാണ് രാജിയെന്ന് പ്രതിപക്ഷം.
നറുക്കെടുപ്പിലൂടെ സ്ഥാനം നേടിയ പ്രസിഡണ്റ്റ് കെ.എസ് സൌദാ ബീവിയും വൈസ് പ്രസിഡണ്റ്റ് സുജു ജോണിയുമാണ് ഇന്നലെ രാജിവച്ചത്. രാജിവയ്ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകിട്ട് അഞ്ചുമണിയ്ക്ക് തൊട്ടുമുമ്പാണ് ഇരുവരും സെക്രട്ടറിയ്ക്ക് രാജിക്കത്ത് നല്‍കിയത്. ഇതോടെ, നിയോജക മണ്ഡലത്തില്‍ ഭരണമുണ്ടായിരുന്ന ഏക പഞ്ചായത്തും ഇടതുമുന്നണിയ്ക്ക് ഇല്ലാതായി.
യു.ഡി.എഫിണ്റ്റെ രാഷ്ട്രീയ നാടകങ്ങള്‍ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാനാണ് രാജിയെന്ന് സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനനും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനു പുറമെ, കഴിഞ്ഞ ദിവസം പഞ്ചായത്തിലുടനീളം രാഷ്ട്രീയ ബോധവത്കരണ ജാഥകളും സംഘടിപ്പിച്ചിരുന്നു. ജനങ്ങളേയും കോടതിയേയും വെല്ലുവിളിയ്ക്കുന്ന യു.ഡി.എഫ് നിലപാടുകള്‍ ഇതുവഴി വിശദീകരിച്ച ശേഷമായിരുന്നു രാജി.
രാജിവച്ചവര്‍ക്ക് ഡി.വൈ.എഫ്.ഐ ഓടയ്ക്കാലിയില്‍ ജനകീയസ്വീകരണം സംഘടിപ്പിച്ചിരുന്നു. സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, അഡ്വ.എന്‍.സി മോഹനന്‍, അന്‍വര്‍ അലി, എന്‍.എന്‍ കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്നാല്‍, രാജി ഏറെ വൈകിപ്പോയതായി യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. പെരുമ്പാവൂറ്‍ മുന്‍സീഫ് കോടതി കള്ളവോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുബൈദ പരീതിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആത്മാഭിമാനമുള്ളവരായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു. മുന്‍സീഫ് കോടതി വിധിയ്ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇടതുസ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായ വിധിയുണ്ടായില്ല. ഇടതു സ്ഥാനാര്‍ത്ഥി സൌദാ ബീവി വോട്ടവകാശമില്ലാത്ത മെമ്പറായി തുടരാനായിരുന്നു ജില്ലാ കോടതിയുടെ തീര്‍പ്പ്. പിന്നെയും പ്രസിഡണ്റ്റിണ്റ്റെ പദവിയോടെ സൌദാ ബീവി അധികാരത്തില്‍ തുടരുകയായിരുന്നു.
അതോടെ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിയായി. പ്ളാന്‍ ഫണ്ട് നഷ്ടമായി. കാലാവധി തീരാറായെങ്കിലും പദ്ധതികള്‍ പലതും പൂര്‍ത്തിയായിട്ടില്ല. വൈകിയാണെങ്കിലും രാജിയ്ക്ക് തയ്യാറായത് ജനവികാരം എതിരായ സാഹചര്യത്തിലാണെന്നും കോടതിയുടെ അന്തിമ വിധി വരുംവരെ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തേണ്ട ബാദ്ധ്യത യു.ഡി.എഫിനില്ലെന്നും നേതാക്കളായ വി.എ രാജന്‍, എന്‍.എം സലിം എന്നിവര്‍ ചൂണ്ടിക്കാട്ടി.
മംഗളം 24.01.12
No comments:
Post a Comment