പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, January 19, 2012

പെരുമ്പാവൂരില്‍ ഇന്ന്‌ സംയുക്ത സമാധാന റാലി

ഒരാഴ്ചത്തേയ്ക്ക്‌ പൊതുയോഗങ്ങള്‍ക്ക്‌ നിരോധനം
പെരുമ്പാവൂര്‍‍: ക്ഷേത്രപരിസരത്ത്‌ പശുവിനെ കശാപ്പുചെയ്ത സംഭവത്തെ തുടര്‍ന്ന്‌ കലുഷിതമായ പെരുമ്പാവൂരില്‍ ഇന്ന്‌ സര്‍വ്വകക്ഷി സമാധാന റാലി നടത്തും.
ഇന്നലെ ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്‌ പരീതിണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗമാണ്‌ സമാധാനറാലി നടത്താന്‍ തീരുമാനിച്ചത്‌. രാവിലെ ഒമ്പതു മണയ്ക്ക്‌ ടി.ബിയുടെ മുന്നില്‍ നിന്ന്‌ തുടങ്ങുന്ന റാലി പട്ടണം ചുറ്റി തുടങ്ങിയിടത്തുതന്നെ സമാപിയ്ക്കും. അതേസമയം, ഏതെങ്കിലും കക്ഷികള്‍ ഒറ്റയ്ക്ക്‌ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിയ്ക്കുന്നത്‌ ഒരാഴ്ചത്തേയ്ക്ക്‌ ഇവിടെ നിരോധിച്ചിട്ടുണ്ട്‌. കുറ്റക്കാരെ നിയമത്തിണ്റ്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അനുവദിയ്ക്കില്ലെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ, ക്ഷേത്രവളപ്പില്‍ അവശനിലയില്‍ കിടന്ന പശുവിനെ കഴുത്തറത്ത്‌ കടത്താനുള്ള ശ്രമമാണ്‌ സംഘര്‍ഷത്തിലേയ്ക്ക്‌ വഴിമാറിയത്‌. ഇതേതുടര്‍ന്ന്‌, പോലീസ്‌ ജീപ്പുകള്‍ക്ക്‌ നേരെയും ടൌണലെ കടകള്‍ക്ക്‌ നേരെയും കല്ലേറുണ്ടായി. പോലീസ്‌ പലവട്ടം ലാത്തിവീശി. പശുവിനെ കശാപ്പുചെയ്തതിണ്റ്റെ പേരില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച അല്ലപ്ര മുണ്ടയ്ക്കല്‍ വീട്ടില്‍ അനസ്‌ (30), പിതാവ്‌ മുഹമ്മദ്‌ കുഞ്ഞ്‌ (55), കരിമ്പനയ്ക്കല്‍ മുഹമ്മദ്‌ റഷീദ്‌ (18) എന്നിവരെ ഇന്നലെ കോടതി റിമാണ്റ്റ്‌ ചെയ്തു. 
മതവികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ കുന്നത്തുനാട്‌, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ ഹര്‍ത്താല്‍ നടത്തി. ടൌണിലും സമീപ പ്രദേശങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സംഘര്‍ഷാവസ്ഥ രൂപം കൊണ്ടെങ്കിലും പോലീസിണ്റ്റെ സമയോചിതമായ ഇടപെടല്‍ മൂലം തുടക്കത്തിലെ അവസാനിച്ചു.
ഇന്നലെ വൈകിട്ട്‌ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ സാജുപോള്‍ എം.എല്‍.എ, ആര്‍.ഡി.ഒ ആര്‍.മണിയമ്മ, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ബി.ജെ.പി നേതാക്കളായ അഡ്വ.കെ.ആര്‍ രാജഗോപാല്‍, പി.എം വേലായുധന്‍, ആര്‍.എസ്‌.എസ്‌ ജില്ലാ ബൌദ്ധിക്‌ പ്രമുഖ്‌ കെ.പി രമേഷ്‌, ജില്ലാ കാര്യവാഹ്‌ രാജേഷ്‌, ബി.എം.എസ്‌ നേതാവ്‌ അഡ്വ.കെ.സി മുരളീധരന്‍, മുസ്ളിം ലീഗ്‌ ജില്ലാ പ്രസിഡണ്റ്റ്‌ എം.പി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം, കേരള കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌, എസ്‌.ഡി.പി.ഐ നേതാവ്‌ പ്രൊഫ.എന്‍.എ അനസ്‌, പോപ്പുലര്‍ ഫ്രണ്ട്‌ ഭാരവാഹി അബ്ദുള്‍ റഹിമാന്‍, എസ്‌.വൈ.എസ്‌ നേതാവ്‌ എ.പി മുഹമ്മദ്‌ അഷ്‌റഫ്‌ മൌലവി തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു. 
മംഗളം 19.01.2012

3 comments:

KOOVAPPADY G. HARIKUMAR said...

http://www.breezemagic.net/forum/index.php?topic=14243.msg276950#msg276950

ഇ.എ.സജിം തട്ടത്തുമല said...

ഓ! അപ്പോ അവിടെ അങ്ങനെ ചില സംഭവങ്ങൾ ഒക്കെ നടന്നു അല്ലേ? ഇങ്ങ് തെക്കോട്ട് നമ്മൾ അധികമാരും അറിഞ്ഞില്ല. എല്ലാം ശാന്തമാകട്ടെ!

Pradeep paima said...

ഞാന്‍ ഷീബ യുടെ ബ്ലോഗ്ഗില്‍ വായിച്ചിരുന്നു .കുടുതല്‍ അറിവിന്‌ നന്ദി