പെരുമ്പാവൂര്‍: ക്ഷേത്രപരിസരത്ത് പശുവിനെ കശാപ്പുചെയ്ത സംഭവത്തെ തുടര്‍ന്ന് കലുഷിതമായ പെരുമ്പാവൂരില്‍ സര്‍വ്വകക്ഷി സമാധാന റാലി നടത്തി. ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക് പരീതിന്റെ സാന്നിദ്ധ്യത്തില്‍ ബുധനാഴ്ച നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചതനുസരിച്ചായിരുന്നു റാലി.
രാവിലെ ടി.ബിയുടെ മുന്നില്‍ നിന്ന് തുടങ്ങിയ റാലിയ്ക്ക് സാജുപോള്‍ എം.എല്‍.എ, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ സലാം, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്, ബി.ജെ.പി നേതാക്കളായ അഡ്വ.കെ.ആര് രാജഗോപാല്‍, പി.എം വേലായുധന്, ആര്.എസ്.എസ് ജില്ലാ ബൌദ്ധിക് പ്രമുഖ് കെ.പി രമേഷ്, ജില്ലാ കാര്യവാഹ് രാജേഷ്, ബി.എം.എസ് നേതാവ് അഡ്വ.കെ.സി മുരളീധരന്, മുസ്ളിം ലീഗ് ജില്ലാ പ്രസിഡണ്റ്റ് എം.പി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, എസ്.ഡി.പി.ഐ നേതാവ് പ്രൊഫ.എന്‍.എ അനസ്, പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അബ്ദുള്‍ റഹിമാന്‍, എസ്.വൈ.എസ് നേതാവ് എ.പി മുഹമ്മദ് അഷ്റഫ് മൌലവി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
മംഗളം 20.01.12
No comments:
Post a Comment