പെരുമ്പാവൂറ്‍: വായ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കലംകരിയ്ക്കല്‍ തുടങ്ങി. മകരച്ചൊവ്വ മുതല്‍ മേടപ്പത്ത് വരെ ദിവസേന കലം കരിയ്ക്കല്‍ നടക്കും.
മഹാരോഗങ്ങളുടെ ശാന്തി, പട്ടിണി, കുടുംബകലഹം, കാര്യവിഘ്നം മുതലായവയുടെ നിവാരണത്തിന് ഒറ്റക്കലം കരിയ്ക്കല്‍, സൌന്ദര്യം, മംഗല്യസൌഭാഗ്യം, ദീര്‍ഘസുമംഗലീ സൌഭാഗ്യം സമ്പല്‍സംയദ്ധി മുതലായവയ്ക്ക് ഉദരക്കലം, മഹാവ്യാധികളെക്കൊണ്ട് കഷ്ടത അനുഭവിയ്ക്കുന്നവര്‍ക്കുള്ള രോഗശാന്തി, നാല്‍ക്കാലി/ക്യഷി എന്നിവയുടെ പുരോഗതി, കാര്യസാധ്യം, തൊഴില്‍ പുരോഗതി തുടങ്ങിയവയ്ക്ക് അയ്ങ്കലം കരിയ്ക്കല്‍ എന്നിവയും ഉത്തമമാണെന്നാണ് വിശ്വാസം.
ഏപ്രില്‍ 23 ന് കലംകരിയ്ക്കല്‍ അവസാനിയ്ക്കും.
മംഗളം 31.01.12
No comments:
Post a Comment