പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, January 23, 2012

എസ്റ്റേറ്റ്‌ സൂപ്പര്‍വൈസറെ വെട്ടിക്കൊലപ്പെടുത്തി

ടിനു തോമസ്‌
 പെരുമ്പാവൂര്‍‍:  റബര്‍ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസറായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 
ഇടുക്കി ജില്ലയില്‍ പന്ന്യാര്‍കുട്ടി പൊന്‍മുടി അമ്പഴത്താലില്‍ തോമസിണ്റ്റെ മകന്‍ ടിനു തോമസ്‌ (34) ആണ്‌ മരിച്ചത്‌. വേങ്ങൂറ്‍ കോഴിക്കോട്ടുകുളങ്ങര മാമന്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായിരുന്നു. 
എസ്റ്റേറ്റിലെ പാഴ്മരങ്ങള്‍ വാങ്ങാന്‍ വന്ന യുവാവാണ്‌ ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കണ്ടത്‌. എസ്റ്റേറ്റിനു നടുക്കുള്ള ഹില്‍വ്യൂ ബംഗ്ളാവ്‌ എന്നറിയപ്പെടുന്ന സൂപ്പര്‍വൈസര്‍ ക്വാര്‍ട്ടേഴ്സിണ്റ്റെ മുന്‍വാതിലിന്‌ താഴെ ചവിട്ടുപടിയ്ക്ക്‌ താഴെ പാതികമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പൂര്‍ണ്ണ നഗ്നനായി കിടന്ന ടിനുവിണ്റ്റെ കഴുത്ത്‌ അറ്റുപോകാറായ നിലയിലായിരുന്നു. കാലിനും വയറിനും വെട്ടേറ്റിട്ടുണ്ട്‌. ഇയാള്‍ ധരിച്ചിരുന്ന മുണ്ടും ഒരു തോര്‍ത്തും അല്‍പം മാറി മുറ്റത്ത്‌ കിടന്നിരുന്നു. മല്‍പ്പിടുത്തം നടന്നതിണ്റ്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. 
എറണാകുളം പനമ്പിള്ളി നഗറില്‍ താമസിയ്ക്കുന്ന മറിയാമ്മ മാമണ്റ്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റില്‍ ടിനു സൂപ്പര്‍ വൈസര്‍ ആയി ചേര്‍ന്നത്‌ ഒരു വര്‍ഷം മുമ്പാണ്‌. അതിനു മുമ്പ്‌ പെരുമ്പാവൂറ്‍ ആശ്രമം ഹയര്‍ സെക്കണ്റ്ററി സ്കൂളിനടുത്തുള്ള ഒരു റബര്‍ നഴ്സറിയിലായിരുന്നു ജോലി. കോഴിക്കോട്ടുകുളങ്ങരയില്‍ ഇയാള്‍ക്ക്‌ കാര്യമായ സൌഹൃദങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്‌ പരിസരവാസികള്‍ പറഞ്ഞു. അതേസമയം, പുറത്തുനിന്ന്‌ പലരും ഇയാളെ തേടി വരാറുണ്ടായിരുന്നു.
മൃതദേഹം മേല്‍നടപടികള്‍ക്ക്‌ ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കും. അച്ചാമ്മയാണ്‌ മാതാവ്‌. സഹോദരങ്ങള്‍: ടിറ്റോ, നിത്സ്‌, നിനി.
സംഭവത്തെതുടര്‍ന്ന്‌ റൂറല്‍ എസ്‌.പി കെ.പി ഫിലിപ്പ്‌, പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്‌.ഐ എം.എ മുഹമ്മദ്‌ തുടങ്ങിയവരും വിരലടയാള വിദഗ്ധരും സ്ഥലത്ത്‌ എത്തിയിരുന്നു.
 മംഗളം 23.01.12

No comments: