പെരുമ്പാവൂറ്‍: അറയ്ക്കപ്പടി പിറക്കാട് ക്ഷേത്രത്തില്‍ മോഷണം നടന്നു.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അര പവന് തൂക്കമുള്ള സ്വര്‍ണ്ണമാല, രണ്ടു കാണിക്ക വഞ്ചികള്‍ എന്നിവയാണ് അപഹരിച്ചത്. കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന ശേഷം മേശയില്‍ നിന്ന് ശ്രീകോവിലിണ്റ്റെ താക്കോല്‍ എടുത്ത് തുറന്നാണ് മോഷണം. ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂറ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മംഗളം 20.01.12
No comments:
Post a Comment