Monday, January 16, 2012

കോടനാട്‌ സ്കൂളില്‍ അനധികൃത പണപ്പിരിവ്‌ നടത്തുന്നതായി ആക്ഷേപം

പെരുമ്പാവൂറ്‍: കോടനാട്‌ മാര്‍ ഔഗേന്‍ സ്കൂളില്‍ സുവര്‍ണ ജൂബിലിയുടെ പേരില്‍ അനധികൃത പണപ്പിരിവ്‌ നടത്തുന്നതായി ആക്ഷേപം. 
സ്കൂള്‍ വാര്‍ഷികത്തിണ്റ്റെ പേരില്‍ കുട്ടികളെ കൊണ്ടാണ്‌ പണപ്പിരിവ്‌ നടത്തുന്നത്‌. ഓരോ കുട്ടിയും പത്തു രൂപയുടെ ഇരുപത്തിയഞ്ചു കൂപ്പണുകള്‍ വില്‍ക്കാനാണ്‌ നിര്‍ദ്ദേശം. അറുന്നൂറോളം കുട്ടികള്‍ പഠിയ്ക്കുന്ന ഇവിടെ ഈ നിലയ്ക്ക്‌ മാത്രം ഒന്നരലക്ഷം രൂപയോളം സമാഹരിയ്ക്കുകയാണ്‌ ലക്ഷ്യം. ഇതിനു പുറമെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അഞ്ഞൂറില്‍ കുറയാത്ത തുകയും മുപ്പത്തിയഞ്ചോളം സ്റ്റാഫില്‍ നിന്ന്‌ ആയിരം രൂപ പ്രകാരവും പിരിയ്ക്കുന്നുണ്ട്‌. പി.ടി.എ ഫണ്ടായി ഓരോ വര്‍ഷവും രക്ഷിതാക്കളില്‍ നിന്ന്‌ നാനൂറു രൂപ വീതം പിരിച്ചെടുക്കുന്നതിന്‌ പുറമെയാണിത്‌. 
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ വേണ്ടി ഇത്ര വലിയ തുക പിരിച്ചെടുക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന്‌ രക്ഷിതാക്കള്‍ ആരോപിയ്ക്കുന്നു. സ്കൂളില്‍ നടക്കുന്നത്‌ പകല്‍ കൊള്ളയാണെന്ന്‌ ചൂണ്ടിക്കാട്ടി നിരവധി നോട്ടീസുകള്‍ പ്രചരിയ്ക്കുന്നുമുണ്ട്‌. സ്കൂള്‍ മാനേജ്മെണ്റ്റിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌ രക്ഷകര്‍ത്താക്കള്‍. 
മംഗളം 16.01.12

1 comment:

Unknown said...

ഒന്നും പറയാനില്ല.....പറഞ്ഞാൽ കൂടിപോയാലോ?....മിണ്ടുന്നില്ല...മിണ്ടിയാൽ ഇഷ്ടപ്പെട്ടില്ലങ്കിലോ?............