പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, January 29, 2012

എബിന്‍ ജോയി ചാടിയത്‌ ഉയരങ്ങളില്‍; ഉയര്‍ന്നത്‌ നാടിന്‍റെ അഭിമാനം

 പെരുമ്പാവൂര്‍‍: ദേശീയ കായികമേളയില്‍ ഹൈജമ്പ്‌ മത്സരത്തില്‍ എബിന്‍ ജോയ്‌ കുതിച്ച്‌ ചാടിയത്‌ 1.96 മീറ്റര്‍ ഉയരത്തില്‍. ഉയര്‍ന്നത്‌ പ്രളയക്കാടെന്ന ചെറുഗ്രാമത്തിന്‍റെ കൂടി അഭിമാനം.
പഞ്ചാബിലെ ലുധിയാനയില്‍ നടന്ന മത്സരത്തിലാണ്‌ പെയ്ന്റിംഗ്‌ തൊഴിലാളിയായ പ്രളയക്കാട്‌ ചീപ്പുങ്ങല്‍ ജോയിയുടേയും ഷീലയുടേയും മകന്‍ എബിന്‍ പങ്കെടുത്തത്‌. ഹൈജംപില്‍ സ്വര്‍ണ്ണം നേടി കേരളത്തിണ്റ്റെ പോയിണ്റ്റ്‌ നില ഉയര്‍ത്തിയ ഈ വിദ്യാര്‍ത്ഥി നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ടവനായി.
കായിക അദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്റ്റും കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ റെജി ഇട്ടൂപ്പാണ്‌ എബിനെ അഭിനന്ദിയ്ക്കാന്‍ ആദ്യമെത്തിയത്‌. എബിനെ കാണാനും അഭിനന്ദിയ്ക്കാനും, പിന്നെ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും തിരക്കായി. എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ എണ്‍പതു ശതമാനം മാര്‍ക്ക്‌ നേടിയ എബിന്‍ ഇതിനു മുമ്പും നിരവധി പുരസ്കാരങ്ങള്‍ക്ക്‌ അര്‍ഹനായിട്ടുണ്ട്‌. ദേശീയതലത്തില്‍ ഇതാദ്യമാണെന്നു മാത്രം. പാലക്കാട്‌ ജില്ലയിലെ കല്ലടി ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ പ്ളസ്‌ ടു കൊമേഴ്സ്‌ വിദ്യാര്‍ത്ഥിയാണ്‌. സഹോദരി സ്നേഹ ജോയിയും ഹൈജമ്പ്‌ താരമാണ്‌. സംസ്ഥാനതല മത്സരത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്‌.
മംഗളം 29.1.12
കായിക അദ്ധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡണ്റ്റും കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ റെജി ഇട്ടൂപ്പ്‌ എബിനെ വീട്ടിലെത്തി അഭിനന്ദിച്ചപ്പോള്‍.

No comments: