പെരുമ്പാവൂറ്‍: അഞ്ചു വിദ്യാലയങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തുന്ന പുല്ലുവഴി കവലയിലെ പോലീസ് നിരീക്ഷണം പിന്‍വലിച്ചതോടെ റോഡപകടങ്ങള്‍ തുടങ്ങി.
ജയകേരളം ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിനികളായ അശ്വതി വിജയന്, രേവതി ബാബു എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിന് ഇടയിലായിരുന്നു ഇത്. ഇരുവരേയും ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയകേരളം സ്കൂളിന് പുറമെ സെണ്റ്റ് ജോസഫ്സ് ഇംഗീഷ് മീഡിയം സ്കൂള്‍, സര്‍ക്കാര്‍ എല്‍.പി സ്കൂള്‍, നിര്‍മ്മല നഴ്സറി സ്കൂള്‍, സാന്‍ജോ നഴ്സിങ്ങ് കോളജ് തുടങ്ങിയ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ബസ് കയറാനെത്തുന്നത് പുല്ലുവഴി കവലയിലാണ്. ഈ സമയം കുട്ടികളേയും റോഡിലൂടെ അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളേയും നിയന്ത്രിയ്ക്കാന്‍ കുറുപ്പംപടി സ്റ്റേഷനില്‍ നിന്ന് രാവിലേയും വൈകിട്ടും ഒരു ഉദ്യോഗസ്ഥനെ ഇവിടെ നിയോഗിച്ചിരുന്നു. വര്‍ഷങ്ങളായി ഈ സേവനം ഇവിടെ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി ഇവിടെ നിന്ന് പോലീസിനെ പിന്‍വലിച്ചിരിയ്ക്കുകയാണ്.
സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്നാണ് പോലീസിണ്റ്റെ വിശദീകരണം. എന്നാല്‍, ആയിരക്കണക്കിന് കുട്ടികളുടെ ജീവണ്റ്റെ കാര്യത്തില്‍ ഉദാസീനത പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടു വിദേശ മദ്യശാലകളുള്ള പുല്ലുവഴി കവലയിലെ ക്രമസമാധാന നിയന്ത്രണത്തിനും പോലീസ് സാന്നിദ്ധ്യം ഉപകാരപ്പെട്ടിരുന്നു.
മംഗളം 15.01.2012
No comments:
Post a Comment