നിതിന്‍ ജോസഫ് |
പെരുമ്പാവൂര്‍: വിനോദ യാത്രക്കെത്തിയ ലോ കോളജ് വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങിമരിച്ചു.
വയനാട് അമ്പലവയല്‍ കുമ്പളേരി കൊളപ്പുള്ളി വീട്ടില്‍ ജോസഫ് ജോയിയുടെ മകന് നിതിന്‍ ജോസഫാണ് (22) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 ന് കോടനാട് ആനക്കളരിക്ക് സമീപം പുഴക്കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
ജൂനിയര്‍ വിദ്യാര്‍ഥിയായ അമല്‍ നില തെറ്റി ഒഴുക്കില്‍ പെട്ടതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് നിതിന്‍ ചുഴിയില്‍ അകപ്പെട്ടത്. നിതിനൊപ്പം പുഴയില്‍ ചാടിയ മുഹമ്മദ് അഷ്റഫ്, ജനാര്‍ദ്ദന ഷേണായി എന്നിവരും അമലും രക്ഷപ്പെട്ടെങ്കിലും നിതിന്‍ കരയ്ക്ക് കയറാനായില്ല. ഒടുവില്‍ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ കരയ്ക്ക് കയറ്റി ഫയര്‍ ഫോഴ്സ് വാഹനത്തില്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എറണാകുളം ലോ കോളജിലെ നാലാംവര്‍ഷ നിയമ വിദ്യാര്‍ഥിയാണ്.
പത്തു ദിവസത്തെ എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സൌഹൃദക്കൂട്ടായ്മയാണ് വിവിധ ബാച്ചുകളിലെ കുട്ടികള്‍ ചേര്‍ന്ന് ഒരു വിനോദസഞ്ചാരത്തിന് കളമൊരുക്കിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന 21 അംഗസംഘമാണ് ഇന്നലെ കോടനാട് എത്തിയത്. രാവിലെ എത്തിയ ഇവര്‍ കോടനാട് ആനകളരി സന്ദര്‍ശിച്ചു. പിന്നീട് കോളജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ കോടനാട് സ്വദേശി അജീഷിണ്റ്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പോകുംമുമ്പ് പുഴയില്കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് കുമ്പളേരി സെണ്റ്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച് സെമിത്തേരിയില്‍. അമ്മ: ജെസി. സഹോദരി: നിവ്യ.
മംഗളം 22.01.12
No comments:
Post a Comment