മംഗളം 11.2.10
പെരുമ്പാവൂറ്‍: ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ 'അലുമിനി അസ്സോസിയേഷ'ണ്റ്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.പി ജി ഹരിദാസ് വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി കലാതിലകം ലക്ഷ്മിദാസ് അലുമിനി അസ്സോസിയേഷന്' ണ്റ്റെ വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു . പ്രൊഫ. കെ മോഹന്‍ദാസ്, പ്രൊഫ എം വി നാരായണന് നമ്പൂതിരി, പ്രൊഫ.വി.രാജു, കോളജ് യൂണിയന് ചെയര്മാന് അഖില്‍വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാ കായികമത്സരങ്ങളും ഗാനമേളയും നടന്നു.
എന്‍ അരുണ്‍ (പ്രസിഡണ്റ്റ്) അഡ്വ.എസ്.രഞ്ജിത്, ബിബിന്‍ജോര്‍ജ്ജ് (വൈസ് പ്രസിഡണ്റ്റുമാര്‍) അഡ്വ.കെ.വി.ഏലിയാസ് (സെക്രട്ടറി) എല്‍ദോ ജേക്കബ്ബ് , അഡ്വ.കെ.ആര്. അനില്‍കുമാര്‍ (ജോയിണ്റ്റ് സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
No comments:
Post a Comment