പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, February 5, 2010

ആഗോളതാപനം: ബോധവത്കരണ പരിപാടികള്‍ വേണം

മംഗളം 3.2.10
പെരുമ്പാവൂറ്‍: ആഗോളതാപനം വരുത്തി വയ്ക്കുന്ന കാലാവസ്ഥാമാറ്റം പോലെയുള്ള വിപത്തുകള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കണമെന്ന്‌ സമൂഹത്തിണ്റ്റെ മാനവദീപ്തിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ശില്‍പശാല ആവശ്യപ്പെട്ടു. ശില്‍പശാല ഡോ. എസ്സ്‌ സീതാരമന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ്‌ വര്‍ഗ്ഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷനായിരുന്നു.
എം.സി റോഡും എ.എം റോഡും സന്ധിക്കുന്ന പെരുമ്പാവൂരിലെ നാലും കൂടിയ കവലയില്‍ ഗതാഗതകുരുക്കിന്‌ ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സ്വകാര്യ വ്യവസായികള്‍ക്ക്‌ കൈമാറാതെ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും വ്യാപകമായികൊണ്ടിരിക്കുന്ന മോഷണത്തിനെതിരെ പോലീസ്‌ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും ശില്‍പശാല അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അഡ്വ.പി.കെ സൈമണ്‍, സലീം ഫാറൂഖി, സി.കെ അബ്ദുള്ള, ശിവന്‍ കദളി, കെ.എം ഇല്യാസ്‌, അശ്വരാജ്പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments: