മംഗളം 10.2.10
പെരുമ്പാവൂറ്‍: മേതല മുട്ടത്തുമുകളില്‍ ആരംഭിക്കാന്‍ പോകുന്ന പ്ളൈവുഡ് കമ്പനിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ജനനിബിഡ കേന്ദ്രത്തില്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്ളൈവുഡ് കമ്പിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മേതലയില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. വരും നാളുകളില്‍ സമരം ശക്തമായി മുമ്പോട്ട് പോകുവാനും സമിതി തീരുമാനമെടുത്തു.
No comments:
Post a Comment