Thursday, February 11, 2010

തണ്ടേക്കാട്‌ സ്കൂള്‍കുട്ടികള്‍ തയ്യാറാക്കിയ വാര്‍ത്താപത്രിക പ്രകാശനം ചെയ്തു

മംഗളം 11.2.10
പെരുമ്പാവൂറ്‍: തണ്ടേക്കാട്‌ ജമാഅത്ത്‌ ഹയര്‍സെക്കണ്റ്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത്‌ പുറത്തിറക്കിയ വാര്‍ത്താപത്രിക 'ജമാഅത്ത്‌ ഡോട്ട്കോം ' പുറത്തിറക്കി.
പെരുമ്പാവൂറ്‍ ഡി വൈ എസ്‌ പി എന്‍ ശിവദാസ്‌ പത്രത്തിണ്റ്റെ ആദ്യകോപ്പി പ്രസ്സ്‌ ക്ളബ്‌ സെക്രട്ടറി കെ പി റെജിമോന്‌ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്റ്റ്‌ റ്റി പി ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. ബി രാജീവ്‌, ഹയര്‍സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ എച്ച്‌ നിസാമോള്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ പി കെ ലീലാമ്മടീച്ചര്‍, റ്റി പി ഷംസുദ്ദീന്‍, വി പി അബൂബക്കര്‍, പി പി മത്തായി, അബ്ദുള്‍മാലിക്‌, സ്കൂള്‍ ലീഡര്‍ റസ്സല്‍ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു വിദ്യാര്‍ത്ഥികളുടെ കഥകളും കവിതകളും ലേഖനങ്ങളും സ്കൂള്‍വാര്‍ത്തകളും വര്‍ണ്ണചിത്രങ്ങളും അടങ്ങുന്ന വാര്‍ത്താപത്രിക 8 പേജുകളിലായി മള്‍ട്ടികളറിലാണ്‌ പ്രിണ്റ്റ്‌ ചെയ്ത്‌ ഇറക്കിയത്‌. പത്രത്തിണ്റ്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചത്‌ സ്കൂള്‍ പത്താം ക്ളാസ്സ്‌ വിദ്യാര്‍ത്ഥി റസ്സല്‍ ജമാലിണ്റ്റെ നേതൃത്വത്തില്‍ കുട്ടികള്‍ മാത്രമാണ്‌. മൂന്ന്‌ മാസത്തിലൊരിക്കല്‍ മുടങ്ങാതെ ഈ പത്രം പ്രസിദ്ധീകരിക്കുന്നതിനാണ്‌ തീരുമാനം. പത്രപ്രസിദ്ധീകരണത്തിണ്റ്റെ ചിലവിലേക്ക്‌ ആവശ്യമായി വന്ന തുക പരസ്യം സ്വീകരിച്ചുകൊണ്ടാണ്‌ കണ്ടെത്തിയത്‌.
ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കണ്റ്ററി വിഭാഗത്തിലുമായി 1750 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ ട്രാഫിക്ക്ക്ളബ്ബ്‌, ഹെല്‍ത്ത്ക്ളബ്ബ്‌, പരിസ്ഥിതി ക്ളബ്ബ്‌, ഗണിതശാസ്ത്ര ക്ളബ്ബ്‌, സയന്‍സ്‌ ക്ളബ്ബ്‌ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലൂടെ പാഠ്യേതരവിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതിണ്റ്റെയെല്ലാം ചിത്രങ്ങളും ഉപജില്ലാ-റവന്യൂജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളുടെ ഫോട്ടോയും അനുമോദനസന്ദേശങ്ങളും പത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. സ്റ്റാഫ്‌ അഡ്വൈസര്‍ കെ എ നൌഷാദ്‌ വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌അന്‍സല്‍, ആശജനാര്‍ദ്ധനന്‍, മുഹമ്മദ്ഷെമീന്‍, എന്‍.എച്ച്‌.അബ്ദുള്ള, ജോസഫ്‌ ആണ്റ്റണിപെരേര എന്നിവര്‍ അംഗങ്ങളും സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ പി കെ ലീലാമ്മ ചീഫ്‌ എഡിറ്ററും ആയിട്ടുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ്‌ പത്രപ്രസിദ്ധീകരണത്തിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ . രണ്ടായിരം കോപ്പി അച്ചടിച്ച പത്രം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും സൌജന്യമായി നല്‍കി.

No comments: