മംഗളം 5.2.10
പെരുമ്പാവൂറ്‍: മേഖലാ റസിഡന്‍സ് അസോസിയേഷന്‍ സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ ഐഷടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എസ്.പി ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ ചെയര്‍മാന്‍ ടി.പി ഹസ്സന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, കെ.എസ്.ഇ.ബി അസിസ്റ്റണ്റ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ഫില്‍സി ജേക്കബ്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഷറഫ്, അഡ്വ. എന്‍.സി മോഹനന്‍, ജി.ജയപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പാവൂറ്‍ നിയോജകമണ്ഡലവും വാഴക്കുളം പഞ്ചായത്തും ഉള്‍പ്പെടുന്ന മേഖലാ റസിഡന്‍സ് അസോസിയേഷനുകളുടെ മേഖലാ രൂപീകരണ ജനറല്‍ ബോഡി യോഗം അഡ്വ എന്‍.സി മോഹനണ്റ്റെ അധ്യക്ഷതയില്‍ കൂടി. ജനറല്‍ ബോഡി യോഗം ഭാരവാഹികളായി അഡ്വ എന്‍.സി മോഹനന്‍( പ്രസിഡണ്റ്റ്), ജി.ജയപാല്‍ (ജനറല്‍ സെക്രട്ടറി), റോയ് കല്ലുങ്കല്‍ (ട്രഷറര്‍) എ.അബ്ദുള്‍ ഖാദര്‍, കെ.ഇ നൌഷാദ്, പി സാംബന്‍ (വൈസ് പ്രസിഡണ്റ്റുമാര്‍) പോള്‍ ചെതലന്‍, എന്‍.യു പരമേശ്വരന്‍, സണ്ണി തുരുത്തിയില്‍, ഒ.ഡി അനില്‍ കുമാര്‍ (ജോയിണ്റ്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
No comments:
Post a Comment