Thursday, February 11, 2010

ബൈക്ക്‌ മോഷണം: മൂന്നു യുവാക്കള്‍ പോലീസ്‌ പിടിയില്‍










മംഗളം 11.02.2010



പെരുമ്പാവൂറ്‍: ടൌണില്‍ വാഹനപരിശോധനക്കിടെ മൂന്നു ബൈക്കു മോഷ്ടാക്കളെ പോലീസ്‌ പിടികൂടി.



ഈരാറ്റുപേട്ട സ്വദേശികളായ തെക്കേ കരയിലുള്ള തൈക്കാവില്‍ വീട്ടില്‍ അദ്ധ്വാനി എന്നു വിളിക്കുന്ന സബീര്‍(22) , തെക്കേകര സ്വദേശിയായ പുത്തന്‍പുരക്കല്‍ ലൂക്കോ എന്ന ഷെഫീക്ക്‌( 21), ആലുവ സ്വദേശി നിഖിലേഷ്‌ (17) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഈരാറ്റുപേട്ട ടി.ബി യുടെ കാര്‍പോര്‍ച്ചില്‍ പൂട്ടി സൂക്ഷിച്ചിരുന്ന ഡിസ്ക്കവറി ബജാജ്‌ ബൈക്ക്‌ രാത്രിയില്‍ മോഷ്ടിച്ച്‌ വില്‍പനക്കായി പെരുമ്പാവൂരില്‍ കൊണ്ടുവന്നപ്പോഴാണ്‌ സബീറും ഷെഫീക്കും പിടിയിലായത്‌. ബൈക്കിന്‌ താക്കോല്‍ ഇല്ലാത്തതാണ്‌ സംശയം തോന്നാന്‍ കാരണം. ഈരാറ്റുപ്പേട്ട, തിടനാട്‌, കാഞ്ഞാര്‍ എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളുള്ളതായി പ്രതികള്‍ സമ്മതിച്ചു.



ആലുവ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങ്‌ ഗ്രൌണ്ടില്‍ പൂട്ടിവച്ച ശേഷം ജോലി സംബന്ധിച്ച്‌ ഡല്‍ഹിക്ക്‌ പോയ പുത്തന്‍കുരിശ്‌ സ്വദേശി ഷാജിമോണ്റ്റെ ഹീറോഹോണ്ട പാഷന്‍ ബൈക്കാണ്‌ നിഖിലേഷ്‌ മോഷ്ടിച്ചത്‌. പെരുമ്പാവൂരില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ്‌ ഇയാളും പോലീസ്‌ വലയിലായത്‌.



സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സി ജയകുമാര്‍, എ.എസ്‌.ഐ റജി വര്‍ഗീസ്‌, സി.ശശിധരന്‍, ഷുക്കൂറ്‍, സുരേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.

1 comment: