Friday, February 5, 2010

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ സംവരണം കോണ്‍ഗ്രസിണ്റ്റെ നേട്ടം : പി. പി തങ്കച്ചന്‍

മംഗളം 31.01.2010
പെരുമ്പാവൂറ്‍: തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ 33% സംവരണം ഏര്‍പ്പെടുത്തിയത്‌ കോണ്‍ഗ്രസിണ്റ്റെ നേട്ടമാണെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.
വനിതകള്‍ക്ക്‌ ഭരണത്തില്‍ പങ്കാളിത്തം നല്‍കുന്നതിന്‌ വേണ്ടി രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ കൊണ്ടുവന്ന ഭരണഘടന ഭേദഗതി ഇടതുപക്ഷത്തിണ്റ്റെ എതിര്‍പ്പുകളെ തുടര്‍ന്ന്‌ തള്ളിപ്പോയെങ്കിലും പിന്നീട്‌ വന്ന നരസിംഹരാവു ഗവണ്‍മെണ്റ്റിണ്റ്റെ കാലത്ത്‌ ഈ ഭേദഗതി പാര്‍ലമെണ്റ്റില്‍ പാസ്സാക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കിയത്‌ എ.കെ ആണ്റ്റണിയുടെ ഗവണ്‍മെണ്റ്റിണ്റ്റെ കാലത്താണ്‌ മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോള്‍ തങ്കപ്പണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്റ്റ്‌ ലാലി ജോഫിന്‍, ജില്ലാ ഭാരവാഹികളായ മേരി മത്തായി, ലീലാമ്മ രവി, പുഷ്പ വര്‍ഗീസ്‌, ഡി.സി.സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ.ദേവസി, യു.ഡി.എഫ്‌ നിയോജകമണ്ഡലം കണ്‍വീനര്‍ സി.കെ ശശി, ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, പി.കെ മുഹമ്മദ്‌ കുഞ്ഞ്‌, പി.പി അവറാച്ചന്‍, റോയി കല്ലുങ്കല്‍, സിസിലി ഈയൂബ്‌, ശലോമി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്റ്റായി സരോജനി സുരേന്ദ്രന്‍ ചുമതലയേറ്റു.

No comments: