മംഗളം 9.2.10
പെരുമ്പാവൂറ്‍: തമിഴ്നാട്ടില്‍ നിന്ന് ഭിക്ഷാടനത്തിനെത്തിയ ഹിജഡകളെ നാട്ടുകാര്‍ മോഷ്ടാക്കളെന്നുകരുതി പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഇവരെ നിരപരാധികള്‍ എന്നുകണ്ട് പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
തമിഴ്നാട് കമ്പം സ്വദേശികളായ മുത്തമ്മാന്‍ (55), അമുദ (25), അനാര്‍ക്കലി (മോഹന്‍-20), ബാബു (ഓമന-19), ചൂചി (22) എന്നിവരാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലായത്. കെ.എസ്.ആര്‍.ടി.സി സ്റ്റാണ്റ്റിണ്റ്റെ പരിസരത്തു നിന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാര്‍ ഇവരെ പിടികൂടുന്നത്. പുരുഷ സ്വരത്തില്‍ സംസാരിയ്ക്കുന്ന സ്ത്രീ വേഷധാരികളായ അഞ്ചംഗസംഘം നാട്ടുകാരില്‍ സംശയം ഉണര്‍ത്തുകയായിരുന്നു. നാടുനീളെ നടക്കുന്ന മോഷണങ്ങളും തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചരണവും കൂടിയായപ്പോള്‍ വിചിത്ര വേഷധാരികള്‍ മോഷ്ടാക്കള്‍ തന്നെയെന്ന് ആളുകള്‍ ഉറപ്പിച്ചു.
എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നും ഭിക്ഷാടനമാണ് ലക്ഷ്യമെന്നും പോലീസ് പറയുന്നു. ഇന്നലെ വൈകുന്നേരത്തോടെ അഞ്ചുപേരേയും വിട്ടയയ്ക്കുകയും ചെയ്തു.
No comments:
Post a Comment