പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, February 5, 2010

പി. കെ ഗോപാലന്‍ നായര്‍ അനുസ്മരണം ഇന്നും നാളെയും

മംഗളം 05.02.10
പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര വി.എന്‍ കേശവപിള്ള സ്മാരക വായനശാലയുടെ സ്ഥാപകാംഗവും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘാടകനുമായിരുന്ന പി.കെ ഗോപാലന്‍ നായരുടെ 5-ാ ചരമവാര്‍ഷിക ദിനാചരണം ഇന്നും നാളെയും നടക്കും.
ഇന്ന്‌ സൌജന്യ മണ്ണുപരിശോധന ക്യാമ്പ്‌, ഹരിതം കാര്‍ഷിക ക്വിസ്സ്‌ എന്നിവയുണ്ടാകും. നാളെ രാവിലെ ൯ മുതല്‍ അഖില കേരള അടിസ്ഥാനത്തില്‍ കാര്‍ഷിക സെമിനാറും അനുസ്മരണ സമ്മേളനവും ഉണ്ട്‌. കാര്‍ഷിക സെമിനാര്‍ അഡ്വ. എം.എം മോനായിയുടെ അദ്ധ്യക്ഷതയില്‍ കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്യും. വളയന്‍ചിറങ്ങര ഗവ.എല്‍.പി.എസില്‍ നടക്കുന്ന സെമിനാറില്‍ പാലക്കാട്‌ സീനിയര്‍ വെറ്റിനറി സര്‍ജന്‍, വേങ്ങൂറ്‍ കൃഷി ഓഫീസര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട്‌ 6 ന്‌ വായനശാല അങ്കണത്തില്‍ വി.കെ ഗോപാലന്‍ നായര്‍ അനുസ്മരണ സമ്മേളനം ചേരും. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. സാജു പോള്‍ അദ്ധ്യക്ഷത വഹിയ്ക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്‌.ശിവശങ്കര പിള്ള, ആര്‍.എം രാമചന്ദ്രന്‍, പി.പി വേലായുധന്‍, അഡ്വ .സിന്ധു അഷറഫ്‌, എം.പി വര്‍ഗീസ്‌, ഷീല റെജി തുടങ്ങിയവര്‍ സംസാരിക്കും. കാര്‍ഷിക സെമിനാറില്‍ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കുമെന്നും വായനശാല സെക്രട്ടറി അറിയിച്ചു.

No comments: