മംഗളം 06.02.10
പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ ഗണിത കലണ്ടര്‍ ശ്രദ്ധേയമാകുന്നു.
വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ബഹുവര്‍ണ്ണ കലണ്ടറുകള്‍ക്കിടയിലാണ് ഈ സ്കൂളിലെ ഗണിത അദ്ധ്യാപകര്‍ ആര്‍.സതീഷ് കുമാറിണ്റ്റെ നേതൃത്വത്തില്‍ ഗണിത കലണ്ടര്‍ തയ്യാറാക്കിയത്. ഗണിത രൂപങ്ങളുടെ ചിത്രങ്ങള്‍, അവയുടെ സൂത്രവാക്യങ്ങള്‍, ജ്യോമട്രിക്കല്‍ പാറ്റേണുകള്‍, ഗണിത ശാസ്ത്രജ്ഞന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ കുറിപ്പുകള്‍, കണ്ടെത്തലുകള്‍, ഗണിത ഗാനങ്ങള്‍, മാന്ത്രിക ചതുരങ്ങള്‍, വിവിധതരം അളവുകള്‍, പട്ടികകള്‍, സംഖ്യ ശ്രേണികള്‍ തുടങ്ങിയവയ്ക്കാണ് കലണ്ടറില്‍ ഇടം കിട്ടിയിട്ടുള്ളത്.
ഗണിതപഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിത കലണ്ടര്‍ ആശയം കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് സതീഷ് കുമാര്‍ പറയുന്നു. വിവിധ രൂപത്തിലും ആകൃതിയിലും ഓരോ കുട്ടികളും നിര്‍മ്മിച്ച കലണ്ടറുകള്‍ ഇന്ന് കുറുപ്പംപടി എം.ജി.എം സ്കൂളില്‍ നടക്കുന്ന സബ്ജില്ല ക്ളസ്റ്ററില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മികവിണ്റ്റെ വര്‍ഷമായി തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരിങ്ങോള്‍ സ്കൂള്‍ കുട്ടികള്‍ ഗണിത കലണ്ടര്‍ തയ്യാറാക്കിയത്.
No comments:
Post a Comment