Wednesday, February 10, 2010

പുല്ലുവഴി കുറ്റിക്കാട്ട്‌ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി


മംഗളം 10.2.10

പെരുമ്പാവൂറ്‍: പുല്ലുവഴി മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി കാശാങ്കോട്ട്‌ ദാമോദരന്‍ നമ്പൂതിരിപ്പാടിണ്റ്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടന്നു.

മൂന്നാം ദിവസമായ ഇന്ന്‌ രാവിലെ ഒമ്പതിന്‌ ഉത്സവബലി, വൈകിട്ട്‌ ഏഴിന്‌ കല്ലൂറ്‍ രാമന്‍കുട്ടിമാരാരും പോരൂറ്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന്‌ അവതരിപ്പിയ്ക്കുന്ന ഇരട്ടത്തായമ്പക എന്നിവ നടക്കും. നാളെ രാവിലെ 9-ന്‌ ഉത്സവബലി, വൈകിട്ട്‌ സിനിമാതാരം ദിവ്യ ഉണ്ണി അവതരിപ്പിയ്ക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും.

ശിവരാത്രി ദിവസമായ 12-ന്‌ ഉച്ചയ്ക്ക്‌ മൂന്നിന്‌ ക്ഷേത്രഗോപുര നടയില്‍ നിന്ന്‌ കാഴ്ചശ്രീബലി രാത്രി 10-ന്‌ കുറത്തിയാട്ടം എന്നിവയാണ്‌ പ്രധാന പരിപാടികള്‍. 13-ന്‌ രാവിലെ പത്തിന്‌ ആറാട്ട്‌, 12-ന്‌ ആറാട്ട്‌ സദ്യ എന്നിവയോടെ ഉത്സവത്തിന്‌ സമാപനമാകും.

2 comments:

Unknown said...

സുരേഷേ,
എന്നെ ഓര്‍മ്മയുണ്ടോ..?
പുതുമ മാസികയില്‍ നമ്മള്‍ ഒന്നിച്ചെഴുതിയിരുന്നു.
ഇപ്പോളെവിടെയാ..
എന്തു ച്വ്യ്യുന്നു

സുരേഷ്‌ കീഴില്ലം said...

തീര്‍ച്ചയായും.
ഇപ്പോള്‍ എവിടെയാണ്‌?
ഞാന്‍ മംഗളം ദിനപ്പത്രത്തില്‍.
തട്ടകത്തിലേയ്ക്കുള്ള വഴി കിട്ടിയല്ലോ... ഇടയ്ക്കിടെ കാണാം..