പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, February 15, 2010

പെരുമ്പാവൂറ്‍ അമ്പലച്ചിറ പുനരുദ്ധരിയ്ക്കാന്‍ ഒരു കോടിമംഗളം 14.2.10

പെരുമ്പാവൂറ്‍: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിണ്റ്റെ ചിറ പുനരുദ്ധരിയ്ക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി.

ചിറ നന്നാക്കി ചുറ്റും നടകള്‍ കെട്ടുന്നതു കൂടാതെ സമീപത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ നിര്‍മ്മിയ്ക്കാനും ഈ തുക വിനിയോഗിയ്ക്കും. നിര്‍മ്മാണ പ്രവര്‍ത്തനം അടുത്ത മാസം അവസാനം തുടങ്ങുമെന്ന്‌ ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രച്ചിറ നവീകരിയ്ക്കുന്നതിന്‌ സാജുപോള്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്ന്‌ പതിനഞ്ചു ലക്ഷം അനുവദിയ്ക്കും. എം പി ഫണ്ടില്‍നിന്നും നഗരസഭ ഫണ്ടില്‍ നിന്നും തുക ലഭിയ്ക്കുമെന്ന്‌ കരുതുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

ക്ഷേത്രത്തിണ്റ്റെ ശോചനീയമായ നാലമ്പലം പുതുക്കി പണിയാനും ക്ഷേത്രത്തിണ്റ്റെ മുന്‍വശത്ത്‌ പുതിയ ഓഫീസ്‌ മന്ദിരം പണിയുന്നതിനും ക്ഷേത്രത്തില്‍ തന്ത്രി മഠം പണിയുന്നതിനും ക്ഷേത്രഭൂമി മതില്‍കെട്ടി സംരക്ഷിക്കുന്നതിനും ആറാട്ട്‌ വഴി നന്നാക്കുന്നതിനും പദ്ധതികളുണ്ട്‌. ഇതു സംബന്ധിച്ച്‌ നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള അമ്പലചിറയും തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാന്‍ ജസ്റ്റിസ്‌ ആര്‍.ഭാസ്കരന്‍ സന്ദര്‍ശിച്ചു. ദേവസ്വം ബോര്‍ഡ്‌ സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ മുരളിധരകുറുപ്പും ക്ഷേത്രോപകസമിതി ഭാരവാഹികളും ചേര്‍ന്ന്‌ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

മേഖലയിലെ വിവിധക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കുന്നതിണ്റ്റെ ഭാഗമായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്‌ കഴിഞ്ഞ മാസം ടൌണിലെത്തിയിരുന്നു. ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം, ഇരവിച്ചിറ ക്ഷേത്രം, പെരുമ്പാവൂറ്‍ അമ്പലച്ചിറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. പുനരുദ്ധാരണത്തിന്‌ വേണ്ടി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. സാജു പോള്‍, വി.കെ ഐഷടീച്ചര്‍, പ്രേംജി.എച്ച്‌.പട്ടേല്‍, അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസ്സന്‍, ബാബു ജോണ്‍, പോള്‍ പാത്തിക്കല്‍, എം.പി സദാനന്ദന്‍ തുടങ്ങിയ ജനപ്രതിനിധികളും ക്ഷേത്രം ഭാരവാഹികളായ റ്റി.കെ ബാബു, സി അനില്‍കുമാര്‍, എന്‍.രംഗനാഥന്‍, പി.എന്‍ ഗോപാലകൃഷ്ണ പിള്ള, എം.കെ സുരേഷ്‌ കുമാര്‍, എം.എന്‍ ബൈജു, ചീഫ്‌ എന്‍ജിനീയര്‍ രവികുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോളി ഉല്ലാസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാനൊപ്പം മലയാളം ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡണ്റ്റ്‌ അഡ്വ.വി.എന്‍ അനില്‍കുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കൃഷ്ണകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. (പടം ഉണ്ട്‌)

No comments: