പെരുമ്പാവൂറ്‍: പാര്‍പ്പിട മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ് കമ്പനികള്‍ക്കെതിരെ അല്ലപ്രയിലും പ്രതിഷേധം.
ഈ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുവാനും കമ്പനികളിലെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കാനും അല്ലപ്ര റസിഡണ്റ്റ്സ് അസോസിയേഷണ്റ്റെ നേത്യത്വത്തില്‍ ചേര്‍ന്ന ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു.
പ്ളൈ സോണ്‍ ഫാക്ടറി എന്ന പേരില്‍ പ്ളൈവുഡ് കമ്പനികള്‍ തങ്ങളുടെ സ്ഥാപനം വികസിപ്പിയ്ക്കുവാനും അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനും വേണ്ടി പുതുതായി കണ്ടെത്തിയിരിക്കുന്ന ഭൂമിയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണ മെന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു.
അല്ലപ്ര റസിഡണ്റ്റ്സ് അസോസിയേഷന് പ്രസിഡണ്റ്റ് അനന്തസുബ്ബയ്യ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് പ്രസന്ന രാധാക്യഷ്ണന് പങ്കെടുത്തു. പരിസ്ഥിതി സംഘടനയായ മാനവദീപ്തിയുടെ സംസ്ഥാന പ്രസിഡണ്റ്റ് വറുഗീസ് പുല്ലുവഴി മുഖ്യപ്രഭാഷണം നടത്തി. ക്യഷ്ണകുമാര്‍, പി.വി എല്‍ദോ, ടി.എ വറുഗീസ് മാസ്റ്റര്‍, രഞ്ജിനി സംഗമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
മംഗളം 1.11.2011
No comments:
Post a Comment