പെരുമ്പാവൂറ്‍: ഇരുപത്തിയൊന്നു വയസുമാത്രം പ്രായമുള്ള ചെന്നൈ രാമകൃഷ്ണ മൂര്‍ത്തിയുടെ സംഗീത കച്ചേരി ആസ്വാദകര്‍ക്ക് അപൂര്‍വ്വ അനുഭവമായി. സ്വാതിതിരുനാള്‍ സംഗീതസഭയുടെ ഈ വര്‍ഷത്തെ പ്രഥമപരിപാടിയായാണ് കച്ചേരി നടന്നത്.
ത്യാഗരാജ കൃതിയായ എന്തൊരു മഹാനുഭാവലു എന്ന കീര്‍ത്തനത്തില്‍ തുടങ്ങിയ കച്ചേരി ശ്യാമ ശാസ്ത്രികളുടേയും സ്വാതി തിരുന്നാളിണ്റ്റേയും രചനകള്‍ അവതരിപ്പിയ്ക്കപ്പെട്ടു. അമ്പലപ്പുഴ പ്രദീപ് (വയലിന്), നാഞ്ചില് എ.ആര് അരുള്‍ (മൃദംഗം) കോട്ടയം എസ് മുരളീധരന് (മുഖര് ശംഖ്) എന്നിവര്‍ പിന്നണിക്കാരായി.
ഈ വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം സഭയുടെ പ്രസിഡണ്റ്റ് എന്‍. നടരാജന് നിര്‍വ്വഹിച്ചു. ഫാസ് പ്രസിഡണ്റ്റ് വി ഹരിഹരന്, കലയുടെ പ്രസിഡണ്റ്റ് എന്‍.എ ലുക്ക്മാന്‍, കെ ഗംഗാധരന് നായര്‍, ടി.എന്‍.എന്‍ നമ്പ്യാര്‍, കെ.എന്‍.എ നായര്‍, പ്രൊഫ. കെ.വി സോമസുന്ദരന്‍ നായര്‍, ഇ.എസ് വാസുദേവന്‍ നമ്പൂതിരി, അഡ്വ. വി അജിത്കുമാര്‍, വൈസ് പ്രസിഡണ്റ്റ് എം.കെ ക്യഷ്ണന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
മംഗളം 1.11.2011
No comments:
Post a Comment