Monday, November 21, 2011

കര്‍ഷകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ്‌ രൂപീകരിയ്ക്കും: പി. പി തങ്കച്ചന്‍

പെരുമ്പാവൂറ്‍: കേരളത്തില്‍ കര്‍ഷര്‍ക്കായി ക്ഷേമനിധി ബോര്‍ഡ്‌ രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കര്‍ഷക കോണ്‍ഗ്രസ്‌ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. 
ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 500 രൂപയായി ഉയര്‍ത്തുമെന്നും തങ്കച്ചന്‍ സൂചിപ്പിച്ചു. രാസവസ്തുക്കളുടെ അമിതമായ വിലക്കയറ്റം മൂലം കര്‍ഷകര്‍ ജൈവവളങ്ങളെ ആശ്രയിക്കുന്നതിനാല്‍ കമ്പോസ്റ്റുവളങ്ങള്‍ ഉണ്ടാക്കാന്‍ വിത്തുല്‍പാദന കേന്ദ്രങ്ങളെ രൂപപ്പെടുത്തുമെന്നും. കര്‍ഷകര്‍ക്ക്‌ മിതമായ വിലക്ക്‌ വിതരണം ചെയ്യുമെന്നും തങ്കച്ചന്‍ സൂചിപ്പിച്ചു. 
വ്യവസായ ആവശ്യത്തിന്‌ യൂറിയ കരിഞ്ചന്തയിലെത്തുന്നതിനെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ കര്‍ഷക കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ ലാല്‍ വറുഗീസ്‌ കല്‍പകവാടി പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്റ്റ്‌ അഡ്വ. കെ.വി ജേക്കബ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ അഡ്വ. കെ.ജെ ജോസഫ്‌, ജോര്‍ജ്‌ കൊട്ടാരം, ജോര്‍ജ്‌ ജേക്കബ്‌, കെ.പി ഏലിയാസ്‌, രാജന്‍ വറുഗീസ്‌, പി.സി ജോര്‍ജ്‌, കെ.കെ ഹുസൈന്‍, ജേക്കബ്‌ മാത്യു, പി.വി ജോര്‍ജ്‌, ജോണ്‍സി, ആണ്റ്റണി, മനോജ്‌ പട്ടാട്‌, എന്‍. പി കുര്യാക്കോസ്‌ എന്നിവര്‍ സംസാരിച്ചു. 
മംഗളം 15.11.2011

No comments: