പെരുമ്പാവൂറ്‍: വേങ്ങൂറ്‍ പഞ്ചായത്തില്‍ കൈപ്പള്ളി ഹരിജന്‍ കോളനിയോട് ചേര്‍ന്ന് പാറമട നടത്താന്‍ പഞ്ചായത്ത് അനുവാദം നല്‍കിയതിനെതിരെ പ്രദേശവാസികളായ ജനങ്ങള്‍ക്ക് പ്രതിഷേധം. വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന പാറമടയാണ് വീണ്ടും പ്രവര്‍ത്തം തുടങ്ങുന്നത്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാറപൊട്ടിക്കാന്‍ ശ്രമിച്ച ഉടമകളെയും കല്ലു കയറ്റിയ ലോറികളും കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ കുറുപ്പംപടി പോലീസ് നാട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
കോടനാട് ഈസ്റ്റ് പെരിയാര്‍വാലി കനാലിണ്റ്റെ അക്വഡേറ്റും ഇരുപത്തിയഞ്ചോളം ഹരിജന്‍ വീടുകളും മറ്റു ജനവിഭാഗങ്ങളും തിങ്ങിപാര്‍ക്കുന്ന സ്ഥലത്താണ് പാറമട. ഇവിടെ മുമ്പ് പാറപൊട്ടിച്ചതിനെ തുടര്‍ന്ന് അക്വഡേറ്റ് വിള്ളല്‍ വീണ് അപകടസ്ഥിതിയിലാണ്. സ്ഫോടക വസ്തുക്കള്‍ ഇവിടെ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉപയോഗിക്കുന്നത്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ കുറുപ്പംപടി സി.ഐ ഓഫീസിലും പഞ്ചായത്തിലും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പാറമടയ്ക്കെതിരെ നാട്ടുകാര്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ആദ്യപടിയായി ജനകീയ മാര്‍ച്ചും നടത്തുമെന്ന് സമര സമിതി ചെയര്‍മാന്‍ ടി.വി പാപ്പു, കണ്‍വീനര്‍ എം.എസ് ലനി എന്നിവര്‍ അറിയിച്ചു.
മംഗളം 11.11.2011
No comments:
Post a Comment