പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 22, 2011

പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മലിനീകരണം; കൂവപ്പടിയില്‍ റാങ്ങ്യേത്ത്‌ ചിറ നശിയ്ക്കുന്നു

പെരുമ്പാവൂറ്‍: കൂവപ്പടി പഞ്ചായത്തില്‍ പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മലിനീകരണം മൂലം റാങ്ങ്യേത്ത്‌ ചിറ നശിയ്ക്കുന്നു. പഞ്ചായത്തിലെ മുഖ്യ കുടിവെള്ള പദ്ധതിയായ കയ്യുത്തിയാല്‍ വാട്ടര്‍ സപ്ളൈ സ്കീമിണ്റ്റെ ജലസ്രോതസാണ്‌ ഇത്‌. 
പടിക്കലപ്പാറ ചിറങ്ങര പട്ടികജാതി കോളനി നിവാസികളുടെ ജീവനും ഭീഷണിയായി മാറിയ പ്ളൈവുഡ്‌ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ സമരം ആരംഭിക്കാന്‍ നാട്ടുകാരുടേയും കോളനി നിവാസികളുടേയും യോഗം തീരുമാനിച്ചു. ഏകദേശം ആറ്‌ ഏക്കറിലധികം വിസ്ത്യതിയുള്ള പടിക്കലപ്പാറ റാങ്ങ്യേത്ത്‌ ചിറയില്‍ നിന്നാണ്‌ വാട്ടര്‍ സപ്ളൈ സ്കീമിനുള്ള വെള്ളം പമ്പു ചെയ്യുന്നത്‌. ചിറയുടെ 200 മീറ്റര്‍ അകലെ ഉയര്‍ന്ന പ്രദേശത്താണ്‌ പ്ളൈവുഡ്‌ കമ്പനി. 
കമ്പനി വളപ്പിലെ രാസവസ്തുക്കള്‍ അടങ്ങിയ കുന്നു കുട്ടിയിരിക്കുന്ന മാലിന്യങ്ങളും കമ്പനിയോട്‌ ചേര്‍ന്ന്‌ ഉള്ള ലേബര്‍ ക്യാമ്പില്‍ നിന്നുള്ള വിസര്‍ജ്യങ്ങളും ഒഴുകി എത്തുന്നത്‌ ചിറയോടു ചേര്‍ന്നുള്ള വയലിലേക്കും അതുവഴി ചിറയിലേക്കുമാണ്‌.
പ്ളൈവുഡ്‌ കമ്പനി കെട്ടിടങ്ങളും കോളനിയിലെ വീടുകളുമായി 5 അടി അകലം പോലുമില്ല. കമ്പനി പ്രവര്‍ത്തിക്കുന്ന സമയത്ത്‌ വീടുകള്‍ കമ്പനം ചെയ്യുന്നത്‌ കോളനി നിവാസികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ശബ്ദശല്യം മുലം ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്‌. കമ്പനിയിലെ മലിന ജലം ഒഴുകിയെത്തി ഉപയോഗ ശൂന്യമായതു നിമിത്തം പലരും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്‌. മിക്കവാറും കിണറുകളിലെയും വെള്ളത്തിന്‌ ദുര്‍ഗന്ധവും നിറവ്യത്യാസവും ഉണ്ട്‌. കമ്പനിയിലെ പുകയും കരിപ്പൊടിയും മൂലം പലര്‍ക്കും ബാധിച്ചിട്ടുള്ള ആസ്ത്മയും ത്വക്ക്‌ രോഗങ്ങളും നാട്ടുകാര്‍ക്കിടയില്‍ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കി. ഇതിനെതിരെ നാട്ടകാരുടെയും കോളനി നിവാസികളുടെയും യോഗം പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സിലിന്‌ രൂപം നല്‍കി. പ്ളൈവുഡ്‌ കമ്പനി അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അധികാരികള്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുവാനും പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാനുമാണ്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ തീരുമാനം. 
മാനവദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി പ്ളൈവുഡ്‌ വ്യവസായ മലിനീകരണത്തെക്കുറിച്ച്‌ ക്ളാസെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകനായ ജി ക്യഷ്ണകുമാര്‍, എ.ഡി.റാഫേല്‍, സി.കെ പ്രസന്നന്‍, രമേശ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
ഭാരവാഹികളായി ബാബു വറുഗീസ്‌ (പ്രസിഡണ്റ്റ്‌), സി.കെ പ്രസന്നന്‍ (സെക്രട്ടറി), സി.കെ രാജീവ്‌, എസ്‌ ഗോപാലക്യഷ്ണന്‍, എന്‍ പുരുഷോത്തമന്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍), കെ.കെ ശ്രീനേഷ്‌, സാജു പി.ഡി സുധീഷ്‌ എം.എസ്‌ (ജോയി൦ സെക്രട്ടറിമാര്‍), പി.എസ്‌ വറുഗീസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
 മംഗളം 16.11.2011

No comments: