പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, November 21, 2011

എക്സൈസ്‌ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ ചമഞ്ഞ്‌ തട്ടിപ്പു നടത്തിയ ആള്‍ പിടിയില്‍

പെരുമ്പാവൂറ്‍: എക്സൈസ്‌ മന്ത്രി കെ.ബാബുവിണ്റ്റെ പേഴ്സണല്‍ സ്റ്റാഫാണെന്ന്‌ പറഞ്ഞ്‌ തട്ടിപ്പിനു ശ്രമിച്ചയാള്‍ പിടിയില്‍. അറയ്ക്കപ്പടി വെങ്ങോല പൂനൂറ്‍ കൊന്നയ്ക്കല്‍ വീട്ടില്‍ കൂരാളി സുരേഷ്‌ എന്ന സുരേഷ്‌ (40) ആണ്‌ പിടിയിലായത്‌. 
ടൌണിലെ ഒരു ബാറില്‍ നിന്ന്‌ മന്ത്രിയുടെ സ്റ്റാഫ്‌ ചമഞ്ഞ്‌ സൌജന്യമായി മദ്യപിയ്ക്കുകയായിരുന്നു ഇയാള്‍. മാനേജര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ നിങ്ങള്‍ ഇതിണ്റ്റെ ഫളം അനുഭവിയ്ക്കുമെന്ന ഭീഷണിയോടെ തൊട്ട്‌ എതിര്‍വശത്തുള്ള എക്സൈസ്‌ ഓഫീസ്‌ വളപ്പിലേയ്ക്ക്‌ ഇയാള്‍ നടന്നു പോയി. ബാര്‍ മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന്‌ രണ്ടു ദിവസത്തിനകം വടക്കേക്കര വാല്യത്തുരുത്തില്‍ ഭാര്യ വീട്ടില്‍ വച്ചാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. 
ഇയാള്‍, ഇതേപേരില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിച്ചു വരികയാണ്‌. ഡിവൈ.എസ്‌.പി കെ.ഹരികൃഷ്ണണ്റ്റെ നേതൃത്വത്തില്‍ സി.ഐ സി.ജോസ്‌, എസ്‌.ഐ അജയ്‌ മോഹന്‍, എ.എസ്‌.ഐ മാരായ റെജി വറുഗീസ്‌, മീരാന്‍, സുരേന്ദ്രന്‍, സി.പി.ഒമാരായ ഇബ്രാഹിം ഷുക്കൂറ്‍, കുര്യാക്കോസ്‌, ബിജു എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌. 
മംഗളം 14.11.2011

No comments: