അശമന്നൂറ്‍ ഗ്രാമപഞ്ചായത്ത്
പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തില്‍ കോടതി വിധിയിലൂടെ പ്രസിഡണ്റ്റ് സ്ഥാനം നഷ്ടമായിട്ടും എല്‍.ഡി.എഫിണ്റ്റെ സൌദാ ബീവി കസേര ഒഴിയാത്തതിനെതിരെ പ്രതിഷേധം വ്യാപകം.
ആറാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സുബൈദാ പരീത് ഒരുവോട്ടിന് വിജയിച്ചതായി ഇക്കഴിഞ്ഞ രണ്ടിന് പെരുമ്പാവൂറ്‍ മുന്‍സിഫ് കോടതി വിധിച്ചിട്ടും സൌദാ ബീവി പ്രസിഡണ്റ്റായി തുടരുകയാണെന്നാണ് ആക്ഷേപം. സൌദാ ബീവി കസേരയൊഴിയണമെന്നും, തന്നെ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ട് സുബൈദാ പരീത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കുകയും ചെയ്തു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡില്‍ 324 വോട്ടുകള്‍ വീതംനേടി എല്‍.ഡി.എഫിലെ സൌദാബീവിയും എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ സുബൈദ പരീതും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സൌദാബീവി വിജയിച്ചത്. ഇതോടെ 14 അംഗ ഭരണസമിതിയില്‍ ഇരുമുന്നണികള്‍ക്കും അംഗബലം ഏഴുവീതം തുല്ല്യമായി. തുടര്‍ന്ന് വീണ്ടും നറുക്കെടുപ്പ് നടന്നു. ഭാഗ്യം തുടര്‍ന്നും തുണച്ചതോടെ ഭരണം എല്‍.ഡി.എഫിന് കരഗതമാവുകയായിരുന്നു. അങ്ങനെ സൌദാബീവിയെ പ്രസിഡണ്റ്റായി തെരഞ്ഞെടുത്തു.
ഇതിനെതിരെ സുബൈദ പരീത് കോടതിയെ സമീപിച്ചതോടെയാണ് പഞ്ചായത്തിലെ രാഷ്ട്രീയസ്ഥിതി തകിടം മറിഞ്ഞത്. ഇരുപക്ഷത്തേയും നാല് വോട്ടുകള്‍ വീതം കള്ളവോട്ടുകളാണെന്നായിരുന്നു ഇരുവിഭാഗത്തിണ്റ്റേയും വാദം. ഈ എട്ട് വോട്ടുകളില്‍ അഞ്ച് വോട്ടുകള്‍ കള്ളവോട്ടുകളാണെന്ന് കണ്ടെത്തി കോടതി അസാധുവാക്കി. അവശേഷിച്ച മൂന്ന് വേട്ടുകളാണ് വിധിനിര്‍ണയിച്ചത്. ഇതില്‍ രണ്ട് വോട്ട് സുബൈദ പരീതിനും ഒരു വോട്ട് സൌദാബീവിക്കും അനുകൂലമായി. അങ്ങനെ 321 വോട്ടിനെതിരെ ഒരുവോട്ട് ഭൂരിപക്ഷത്തില്‍ 322 വോട്ടുനേടിയ സുബൈദാപരീതിനെ കോടതി വിജയിയായി പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇതോടെ എല്‍.ഡി.എഫിന് പെരുമ്പാവൂറ്‍ നിയോജകമണ്ഡലത്തില്‍ ലഭിച്ച ഏക പഞ്ചായത്തും കൈവിട്ടുപോയി.
ആറിനെതിരെ എട്ടംഗബലത്തില് ഭരണം യു.ഡി.എഫിന് അനൂകൂലമായതോടെ മൂന്നാംവാര്‍ഡില്‍ നിന്ന് വിജയിച്ച യു.ഡി.എഫിലെ ഡെയ്സി തോമസ് പ്രസിഡണ്റ്റാകുമെന്നും സി.എം.പിയുടെ വി.എന്‍ രാജന് വൈസ് പ്രസിഡണ്റ്റാകുമെന്നും യു.ഡി.എഫ് പ്രഖ്യാപിയ്ക്കുകയും ചെയ്തു.
എന്നാല്‍, വിധിയുടെ പകര്‍പ്പ് കിട്ടിയില്ലെന്ന സാങ്കേതികത്വത്തിണ്റ്റെ പേരില്‍ സൌദാ ബീവി ഇനിയും കസേര ഒഴിയാത്തതാണ് വിവാദമായത്. ഇലക്ഷന് കമ്മീഷണ്റ്റെ നിര്‍ദ്ദേശം വരുംവരെ ഇവരെ ഓഫീസില്‍ വരുന്നത് തടയാനാകില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ഷെമിം മംഗളത്തോടു പറഞ്ഞു. എന്നാല്‍ വിജയം അസാധുവായ സാഹചര്യത്തില്‍ സൌദാ ബീവിയും ഭൂരിപക്ഷം നഷ്ടമായതിനാല്‍ വൈസ് പ്രസിഡണ്റ്റ് സ്ഥാനത്തു നിന്ന് സുജു ജോണിയും ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് കുറുപ്പംപടി മണ്ഡലം ജനറല്‍ സെക്രട്ടറി റെജി ഇട്ടൂപ്പ് ആവശ്യപ്പെട്ടു. സ്ഥാനമൊഴിയാത്തത് കോടതി അലക്ഷ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മംഗളം 11.11.2011
No comments:
Post a Comment